Chapter Title : മന്ദാരക്കനവ് 3 [Aegon Targaryen]
ഇങ്ങു പോന്നു…മാഡം എപ്പോഴാ വരുക എന്നറിയില്ലായിരുന്നല്ലോ."
"അത് ശരി…ഞാൻ ബസ്സിനാ വരുന്നത് അത് ഇവിടെ എത്തുമ്പോൾ എട്ടര കഴിയും."
"ആണല്ലേ…?"
"ആ സമയം ആകുമ്പോഴേക്കും ഇറങ്ങിയാൽ മതി. അത് തന്നെ നേരത്തെയാ…ഇതിന് മുന്നേ ഉണ്ടായിരുന്ന ആള് ഉച്ച ആകുമ്പോളാ വന്നിരുന്നത് തന്നെ."
"ഹാ എന്നോട് തോമാച്ചൻ പറഞ്ഞിരുന്നു ഹഹ."
"മ്മ്…സത്യം പറഞ്ഞാൽ അതിനുള്ള പണിയേ ഉള്ളൂ ഇവിടെ എന്നാലും ഒരു ഗവൺമെൻ്റ് ഓഫീസ് അല്ലേ നമ്മൾക്ക് ഒരു ഉത്തരവാദിത്വം വേണ്ടേ…?"
"അതേ മാഡം തീർച്ചയായും."
"എന്തായാലും…സോറി പേരെന്താണെന്നാ പറഞ്ഞത്…?"
"ആര്യൻ…"
"ഹാ ആര്യൻ…എന്തായാലും ആര്യൻ അയാളെ പോലെ അല്ലെന്ന് ഞാൻ വിശ്വസിക്കുന്നു…അതുകൊണ്ട് താക്കോൽ ഞാൻ ആര്യനെ ഏൽപ്പിക്കാം. അഥവാ നേരത്തെ വന്നാലും ഓഫീസ് തുറന്ന് അകത്തിരിക്കാമല്ലോ."
"അതിനെന്താ മാഡം ഞാൻ നേരത്തെ തന്നെ എത്തിക്കോളാം അതോർത്ത് മാഡം പേടിക്കണ്ട."
"ഹാ പക്ഷേ ആര്യൻ്റെ ഡ്യൂട്ടി ടൈം രണ്ട് മണി വരെ അല്ലേ ഉള്ളൂ അതുകൊണ്ട് ആര്യൻ നാല് മണി ആകുമ്പോഴേക്കും വന്ന് താക്കോൽ വാങ്ങിക്കേണ്ടി വരും. അല്ലെങ്കിൽ ഞാൻ പോകുന്ന വഴി തരാം എന്താ?"
"അത് സാരമില്ല മാഡം എനിക്ക് രണ്ട് മണിക്ക് തന്നെ പോകണം എന്നൊന്നും നിർബന്ധമില്ല. മറ്റ് അത്യാവശ്യങ്ങൾ ഒന്നും ഇല്ലാത്ത ദിവസങ്ങളിൽ എല്ലാം ഞാനും ഇരിക്കാം നാല് മണി വരെ."
"അയ്യോ അത് ആര്യന് ബുദ്ധിമുട്ടാവില്ലേ. മാത്രവും അല്ല ഇവിടെ അങ്ങനെ കാര്യമായി പണി ഒന്നും ഇല്ലാത്തോണ്ട് നല്ല മുഷിപ്പും ആയിരിക്കും."
"അതിപ്പോ മാഡത്തിനും അങ്ങനെ തന്നെയല്ലേ മാഡം. എനിക്കൊരു കുഴപ്പവും ഇല്ല. പിന്നെ മാഡം ചെയ്യുന്ന പണി എനിക്കൂടെ പഠിക്കാമല്ലോ ഭാവിയിൽ അത് എനിക്ക് ഗുണവും ചെയ്യും."
"ആര്യന് കുഴപ്പം ഒന്നും ഇല്ലെങ്കിൽ അങ്ങനെ ആവട്ടെ. ഇതിന് മുന്നേ ആര്യൻ എവിടെ ആയിരുന്നു?"
"ഇതെൻ്റെ ആദ്യത്തെ പോസ്റ്റിംഗ് ആണ് മാഡം."
"ആഹാ അതേയോ…ആര്യന് എത്ര വയസ്സുണ്ട് അപ്പോ?"
"എനിക്ക് ഇരുപത്തിയഞ്ച് മാഡം."
"അത് ശരി. ആര്യൻ്റെ ആ ഒരു പക്വത കണ്ടപ്പോ ഞാൻ കരുതി ഒന്ന് രണ്ട് വർഷം ജോലി ഒക്കെ ചെയ്ത് ഒരു ഇരുപത്തിയേഴ് വയസ്സ് ഒക്കെ ഉള്ള ഒരു ആൾ
💬 Comments
View all comments