Chapter Title : മന്ദാരക്കനവ് 3 [Aegon Targaryen]
ആയിരിക്കുമെന്ന്."
"അയ്യോ ഹഹഹ."
"ഏയ് നല്ല രീതിയിലാണ് പറഞ്ഞത് കേട്ടോ പ്രായം ഒരുപാട് ഉണ്ടെന്ന് തോന്നും എന്നല്ല ഉദ്ദേശിച്ചത്."
"ഹാ അത് മനസ്സിലായി മാഡം…മാഡത്തിൻ്റെ വീട്…?"
"ടൗണിന് അടുത്താ ഇവിടുന്ന് ഒരു മണിക്കൂർ യാത്ര ഉണ്ട് ബസ്സിന്."
"ആണല്ലേ…ഫാമിലി ഒക്കെ."
"വീട്ടിൽ അമ്മയും അച്ഛനും മോനും ഉണ്ട്."
"അപ്പോ മാഡത്തിൻ്റെ ഹസ്ബൻ്റ് ഗൾഫിലോ മറ്റോ ആണോ?"
"ഹസ്ബൻ്റ് രണ്ട് വർഷം മുൻപ് മരിച്ചു."
"അയ്യോ…സോറി മാഡം…ശ്ശേ…ഞാൻ അറിയാതെ…"
"ഏയ് അത് സാരമില്ല ആര്യാ…ഇപ്പോ ഇതൊന്നും അങ്ങനെ വലിയ കാര്യം ആക്കാറില്ല. പോയവർ പോയി നമ്മൾക്ക് ഇനി അവർക്ക് വേണ്ടി ജീവിക്കാൻ അല്ലേ പറ്റൂ."
"അതേ മാഡം." അത് പറയുമ്പോൾ ആര്യൻ്റെ കണ്ണുകളിലും ഒരു സങ്കടം നിഴലടിച്ച് കിടക്കുന്നത് ലിയ കണ്ടു.
"ആര്യൻ്റെ വീട്ടിൽ ആരൊക്കെ ഉണ്ട്?"
"അമ്മ മാത്രം."
"ആഹാ എങ്കിൽ അമ്മയെ കൂടി ഇങ്ങു കൊണ്ടുവരാമായിരുന്നില്ലേ?"
"അമ്മ വരില്ല…എനിക്ക് പോലും വീട്ടിൽ നിന്നും മാറി നിൽക്കുന്നത് ഇഷ്ട്ടം അല്ലായിരുന്നു പിന്നെ മറ്റ് വഴികൾ ഇല്ലാഞ്ഞതുകൊണ്ട് ഇങ്ങു പോരേണ്ടി വന്നതാ. അതൊക്കെ ഒരു വലിയ കഥയാ…"
"ആഹാ അത് ശരി. കഥയൊക്കെ ഒരു ദിവസം പറ നമ്മൾക്ക് എന്തായാലും ഇഷ്ട്ടം പോലെ സമയം ഉണ്ട് ഇവിടെ ഹഹ."
"ഹാ മാഡം പറയാം…മാഡത്തിൻ്റെ മോൻ എത്രാം ക്ലാസ്സിൽ ആണ്?"
"മോൻ ഇപ്പോ എട്ടാം ക്ലാസ്സിൽ."
"മാഡത്തിന് അപ്പോ എത്ര വയസ്സുണ്ട്?"
"എന്തേ മോൻ കോളജിലോ മറ്റോ പഠിക്കാൻ ഉള്ള പ്രായം കാണുമെന്ന് വിചാരിച്ചോ എന്നെ കണ്ടിട്ട്?"
"ഏയ് ഇല്ലില്ലാ…ഹഹഹ."
"എനിക്ക് മുപ്പത്തിനാല് വയസ്സ്."
"അത്രേ ഉള്ളൂലെ…"
"അത് പോരെ ഹഹ…"
"ചോദിച്ചന്നേ ഉള്ളൂ മാഡം."
"ഏയ് ഞാൻ വെറുതെ പറഞ്ഞതാ ആര്യാ…എന്നാ പിന്നെ നമ്മൾക്ക് ജോലിയിലേക്ക് കടന്നാലോ…"
"ഹാ മാഡം ലെറ്റർ ബോക്‌സിൻ്റെ താക്കോൽ തന്നാൽ ഞാൻ അത് തുറന്ന് കത്തുകൾ ഉണ്ടോന്ന് നോക്കാം."
"ഹാ ഇതാ ആര്യാ താക്കോൽ."
ആര്യൻ തപാൽ പെട്ടി തുറന്ന് അതിൽ നിന്നും കത്തുകൾ എടുത്ത ശേഷം അതടച്ച് കത്തുകളുമായി അകത്തേക്ക് പോയി ഓരോന്നും സോർട്ട് ചെയ്യാൻ തുടങ്ങി. അത് ചെയ്യുമ്പോഴേക്കും മെയിൽ വണ്ടി
💬 Comments
View all comments