Chapter Title : മന്ദാരക്കനവ് 3 [Aegon Targaryen]
വന്നു എന്ന് ലിയ വിളിച്ച് പറഞ്ഞു. ആര്യൻ മെയിൽ ബാഗ് എടുത്ത് അകത്ത് കൊണ്ട് മേശയിൽ വെച്ചു. ലിയ ചെന്ന് അതിൻ്റെ സീൽ അഴിച്ച ശേഷം ബാഗിന് അകത്തേക്ക് നോക്കി "ഹാ പതിവ് പോലെ തന്നെ ഒരുപാടൊന്നും ഇല്ല" എന്ന് പറഞ്ഞുകൊണ്ട് ഓരോന്നും സോർട്ട് ചെയ്തോളാൻ ആര്യനോട് പറഞ്ഞ ശേഷം തിരിച്ച് പോയി.
ആര്യൻ അതെല്ലാം മേശപ്പുറത്ത് കുടഞ്ഞിട്ട ശേഷം ഓരോന്നും സോർട്ട് ചെയ്യാൻ തുടങ്ങി. അധിക സമയം എടുക്കാതെ തന്നെ എല്ലാം കഴിഞ്ഞു. ഒരു പതിനേഴ് കത്തുകളും ഒരു പാർസലും രണ്ട് മണി ഓർഡറുകളും ആണ് ഉണ്ടായിരുന്നത്.
ആര്യൻ അതെല്ലാം എടുത്തുകൊണ്ട് ലിയയുടെ അടുത്തേക്ക് ചെന്നു.
"പതിനേഴ് കത്തുണ്ട്…ആദ്യത്തെ ദിവസം ആയതുകൊണ്ട് വീടുകൾ കണ്ടുപിടിച്ച് വരുമ്പോഴേക്കും സമയം പിടിക്കുമായിരിക്കും."
"ഇത് കഴിഞ്ഞ മൂന്ന് ദിവസത്തെ കൂടെ ആയതുകൊണ്ടാണ് അല്ലെങ്കിൽ വെറും അഞ്ചോ ആറോ എണ്ണമ്മേ കാണുള്ളായിരുന്നു."
"പിന്നെ ഒരു പാർസൽ ഉണ്ട് അത് മാത്രം എവിടേക്ക് ഉള്ളതാണെന്ന് അറിയാം. മോളി തോമസ്, തോമസ് വില്ല, മന്ദാരക്കടവ് P.O."
"കത്തുകൾ ഒക്കെ ഇങ്ങു തന്നെ ആര്യാ എനിക്ക് പരിചയമുള്ള അഡ്രസുകൾ ഉണ്ടെങ്കിൽ പറഞ്ഞു തരാം. പിന്നെ മണി ഓർഡറുകൾ സ്ഥിരം വന്നുകൊണ്ടിരിക്കുന്ന ആർക്കെങ്കിലും ആയിരിക്കും അത് എനിക്ക് അറിയാൻ വഴി ഉണ്ട്."
ആര്യൻ കത്തുകളും മണി ഓർഡറുകളും ലിയയുടെ കൈയിൽ കൊടുത്തു. മണി ഓർഡർ ലിയ ഊഹിച്ച പോലെ തന്നെ അറിയാവുന്ന അഡ്രസിലേക്ക് ആയിരുന്നു. അത് രണ്ടും പിന്നെ കത്തുകൾ വന്നിരിക്കുന്ന അറിയാവുന്ന ആറ് അഡ്രസുകളും ലിയ ആര്യന് എവിടെയാണെന്ന് പറഞ്ഞു കൊടുത്തു. അതെല്ലാം എടുത്തുകൊണ്ട് പത്ത് മണിയോടെ ആര്യൻ പോസ്റ്റ് ഓഫീസിൽ നിന്നും ഇറങ്ങി വീടുകളിലേക്ക് പോകാൻ തുടങ്ങി.
ആര്യൻ ആദ്യം പോസ്റ്റോഫീസിന് വലതു ഭാഗം ഉള്ള വീടുകളിലേക്ക് പോയി. അറിയാവുന്ന രണ്ട് വീടുകളിൽ ആദ്യം പോയ ശേഷം വഴിയിൽ കണ്ട കുറച്ച് ആളുകളോട് ചോദിച്ച് ബാക്കി ഉള്ള അഡ്രസ്സുകളും തിരക്കി ആ ഭാഗത്തുള്ള ബാക്കി വീടുകളും കണ്ടുപിടിച്ചു.
അതിന് ശേഷം അവിടെ നിന്നും മോളി ചേട്ടത്തിയുടെ വീട്ടിലേക്ക് പാർസൽ കൊടുക്കാൻ പോയി. വീട്ടിലെത്തിയ ആര്യൻ പോർച്ചിൽ
💬 Comments
View all comments