0%

Chapter Title : മന്ദാരക്കനവ് 4 [Aegon Targaryen]

Author : Kambikathakal Read All Parts 4982

ചെന്നിരുന്നതും ശാലിനി അവളുടെ കൈ വീശി അവൻ്റെ കരണം നോക്കി നല്ലൊരു അടി വെച്ച് കൊടുത്തു.

ഒട്ടും പ്രതീക്ഷിക്കാതെ പെട്ടെന്ന് ചെവിക്കല്ല് തീർത്തൊരു അടി കിട്ടിയതിൻ്റെ ആഘാതത്തിൽ ആര്യൻ അവൻ്റെ കൈ കവിളിൽ വെച്ചുകൊണ്ട് വിക്കി വിക്കി "ചേച്ചീ…ഞാ…ഞാൻ…വെറുതെ ചേച്ചിയെ ഒന്ന് ദേഷ്യം…ദേഷ്യംപിടിപ്പിക്കാൻ വേണ്ടി…സോറി…" എന്ന് പറഞ്ഞതല്ലാതെ മറുത്തൊന്നും അവൻ അവളോട് പറഞ്ഞില്ല.

ശാലിനി അപ്പോഴും ഏങ്ങൽ അടിച്ചുകൊണ്ട് തന്നെ കരയുകയാണ്. അവൾ നോക്കുമ്പോൾ ആര്യൻ്റെ കണ്ണിൽ കണ്ണുനീർ നിറഞ്ഞ് പുറത്തേക്ക് ചാടാൻ ഒരുങ്ങി നിൽക്കുകയാണ്. അവൻ വീണ്ടും അവളെ "ചേച്ചീ…" എന്ന് വിളിച്ചതും ശാലിനി അവനെ ചുറ്റിപ്പിടിച്ച് അവൻ്റെ മാറിൽ മുഖം അമർത്തി കരച്ചിൽ തുടർന്നു. അവനും അവളെ കെട്ടിപ്പിടിച്ചുകൊണ്ട് കരയാൻ തുടങ്ങി. ആര്യൻ്റെ കണ്ണിൽ നിന്നും തൻ്റെ തലയിലും കഴുത്തിലും അവൻ്റെ കണ്ണുനീർ പൊഴിഞ്ഞ് വീഴുന്നത് ശാലിനി അറിഞ്ഞു.

കുറച്ച് സമയം അവർ ഒന്നും മിണ്ടാതെ അങ്ങനെ തന്നെ ഇരുന്ന് കരഞ്ഞു. ഒടുവിൽ ശാലിനി പറഞ്ഞു തുടങ്ങി…

"ഒരു മൂന്നാല് വർഷം മുന്നേ ഞാൻ ഇതുപോലെ നേരം വൈകിയ സമയത്ത് ഇവിടെ കുളിക്കുവായിരുന്നു. വേരെയാരും ഉണ്ടായിരുന്നില്ല. അല്ലാ…ഉണ്ടായിരുന്നില്ല എന്നാ ഞാൻ വിചാരിച്ചത്. നിന്നോട് ഞാൻ അന്നൊരിക്കൽ പറഞ്ഞില്ലേ സുഹറ ചേച്ചിയുടെ ഭർത്താവിനെ പറ്റി. അയാള് മദ്യപിച്ച് ബോധം ഇല്ലാതെ അപ്പുറത്തെ പടിയിൽ കിടപ്പുണ്ടായിരുന്നു. പക്ഷേ അത് ഞാൻ അറിഞ്ഞത് അയാളുടെ കൈ എൻ്റെ ശരീരത്തിൽ പതിച്ചപ്പോഴാണ്. പേടിച്ച് തിരിഞ്ഞ ഞാൻ കണ്ടത് അയാളുടെ കഴുകൻ കണ്ണുകൾ കൊണ്ട് എന്നെ നോക്കി നിന്ന് അയാൾ…അയാളുടെ…അയാളുടെ…"

ശാലിനിയുടെ തൊണ്ട വിക്കുന്നതും ശബ്ദം ഇടറുന്നതും അറിഞ്ഞ ആര്യൻ അവളോട് "പറയണ്ടാ ചേച്ചി…" എന്ന് പറഞ്ഞുകൊണ്ട് പൊട്ടിക്കരയാൻ തുടങ്ങി. അവൾ ഒരിക്കലും ഓർക്കാൻ ഇഷ്ട്ടപ്പെടാത്തതായ ഒരു ഓർമയിലേക്കും അതിലൂടെ വീണ്ടും ആ ട്രോമയിലേക്കും കൂടി ആണ് താൻ ഇന്നവളെ തള്ളിയിട്ടത് എന്ന് ഓർത്തപ്പോഴുണ്ടായ ആര്യൻ്റെ കുറ്റബോധം അവനെ ആകെ തളർത്തി കളഞ്ഞിരുന്നു. താൻ ചെയ്തു കൂട്ടിയ വിവരമില്ലായ്മയെ കുറിച്ചോർത്ത് പശ്ചാത്തപിച്ചുകൊണ്ട് അവൻ അലറി അലറി കരഞ്ഞു.

കുറച്ച് സമയം അങ്ങനെ ശാലിനിയെ കെട്ടിപ്പിടിച്ച് കരഞ്ഞപ്പോൾ അവൻ്റെ മനസ്സ് ശാന്തമാകുന്നത് ആര്യൻ അറിഞ്ഞു.

💬 Comments

View all comments