Chapter Title : മന്ദാരക്കനവ് 4 [Aegon Targaryen]
ഇരിപ്പുണ്ടാവും." അവൻ ശാലിനിയോട് പറഞ്ഞിട്ട് അവളുടെ അരികിൽ നിന്നും കുറച്ച് അകന്നു മാറി അവൾക്ക് കാണാവുന്ന പോലെ തന്നെ ഇരുന്നു.
ശാലിനി തണുത്തുറഞ്ഞ ആ വെള്ളത്തിലേക്ക് പതിയെ ഇറങ്ങിയ ശേഷം ഒന്ന് മുങ്ങിനിവർന്നു. തൻ്റെ എല്ലാ വിഷമങ്ങളും വേദനകളും മനസ്സിൽ നിന്നും മാറ്റാൻ എപ്പോഴും ഈ കുളത്തിന് സാധിക്കാറുണ്ടെന്ന് അവൾ മനസ്സിൽ ഓർത്തു.
അവൾ തിരിച്ച് പടവിലേക്ക് കയറിയ ശേഷം ആര്യനെ ഒന്ന് നോക്കി. അവൻ ദൂരത്തേക്ക് കണ്ണും നട്ട് എന്തോ ആലോചിച്ചിരിപ്പാണ്. "പാവം നല്ലപോലെ വിഷമം ആയിക്കാണും" ശാലിനി മനസ്സിൽ പറഞ്ഞുകൊണ്ട് അവളുടെ ശരീരം തോർത്തിയ ശേഷം തോർത്ത് തലയിൽ ചുറ്റി. കൊണ്ടുവന്ന നൈറ്റി എടുത്ത് ധരിച്ചുകൊണ്ട് അവൾ തുണികൾ കൊണ്ടുവന്ന ബക്കറ്റ് എടുത്ത് ആര്യൻ്റെ അരികിലേക്ക് നടന്നു.
"പോകാം…"
"ഏഹ്…ഹാ പോകാം ചേച്ചി." കണ്ണുകൾ തുറന്നിരുന്ന് എന്തോ സ്വപ്നം കണ്ടുകൊണ്ടിരുന്ന അവൻ പെട്ടെന്ന് ചാടി എഴുന്നേറ്റു.
ആര്യൻ മുകളിൽ വച്ചിരുന്ന അവൻ്റെ ബക്കറ്റും എടുത്തുകൊണ്ട് ശാലിനിയോടൊപ്പം വീട്ടിലേക്ക് നടന്നു.
"അമ്മ അന്വേഷിക്കുന്നുണ്ടാവും…വേഗം വാ." ശാലിനി പറഞ്ഞു.
"മ്മ്…"
"നീ എന്താ ആലോചിക്കുന്നത്?"
"ഏയ്…ഒന്നുമില്ല ചേച്ചീ."
"എന്തായാലും കഴിഞ്ഞത് കഴിഞ്ഞ് നീ അത് വിട്…"
"ചേച്ചി ഇത് മറ്റാരോടെങ്കിലും പറഞ്ഞിട്ടുണ്ടോ?"
"അന്ന് ഞാൻ ആകെ പേടിച്ചുപോയി…ആരോടും പറയാൻ ധൈര്യം വന്നില്ല…എട്ടനോട് പറഞ്ഞാൽ പിന്നീട് അത് വലിയ പ്രശ്നം ആയാലോ എന്നൊക്കെ വിചാരിച്ചു…ഇത് ചന്ദ്രിക ചേച്ചിക്ക് മാത്രം ആയിരുന്നു അറിയാവുന്നത്…ഇപ്പോ നിനക്കും…ചേച്ചിയോട് ഞാൻ പറഞ്ഞു പിറ്റേദിവസം…അതിൽ പിന്നെ ചേച്ചി കാണും എപ്പോഴും എൻ്റെ കൂടെ ഇവിടെ…അഥവാ ചേച്ചി താമസിച്ചാലോ അല്ലെങ്കിൽ വരാൻ പറ്റാത്ത ദിവസങ്ങളിൽ ആയാലോ എന്നോട് നേരത്തെ പോകണം എന്ന് പറയും…ഇന്ന് നിന്നോട് പറഞ്ഞുവിട്ടത് പോലെ…"
"ചന്ദ്രിക ചേച്ചി ഞാൻ കാണിച്ചതറിയുമ്പോ എന്നെ തെറി വിളിക്കും…അതുപോലത്തെ പരിപാടിയാ ഞാൻ ചെയ്തതും."
"അത് വിളിക്കും…പക്ഷേ ചേച്ചി അറിയണ്ടാ…അറിഞ്ഞാൽ വിഷമം ആകും…പിന്നെ നീ ഇനി അത് ആലോചിച്ച് വിഷമിക്കേണ്ട നിനക്ക് എൻ്റെ ഈ അനുഭവത്തെ പറ്റി അറിവുണ്ടായിരുന്നില്ലല്ലോ അത് പോട്ടെ…"
"ഹമ്മ്…ചേച്ചി അന്ന് പിന്നെ എങ്ങനെ അവിടുന്ന് അയാളുടെ കൈയിൽ നിന്നും രക്ഷപ്പെട്ടു…പറയാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ പറയണ്ടാ കേട്ടോ."
"ഏയ് ഇല്ലടാ…സത്യം
💬 Comments
View all comments