0%

Chapter Title : മന്ദാരക്കനവ് 5 [Aegon Targaryen]

Author : Kambikathakal Read All Parts 3055

വേണ്ടി മാത്രം അല്ലല്ലോ ചേച്ചീ…അമ്മയെ ഒന്ന് കാണണം അത്ര തന്നെ…" ആര്യൻ്റെ മുഖം വീണ്ടും വാടി.

"അതെനിക്കറിയാം ടാ…നിൻ്റെ ഈ യാത്രയുടെ ദുരിതം അറിയാവുന്നകൊണ്ട് പറഞ്ഞു പോയതാ…നീ കാര്യമാക്കേണ്ട…"

"ഏയ് ഇല്ല ചേച്ചി എനിക്ക് മനസ്സിലായി…"

"മ്മ്…അപ്പോ രാത്രിയിലെ ആഹാരം…?"

"ഓ…ഒന്ന് വീട്ടിൽ എത്തി കിട്ടിയാൽ മതി വിശപ്പൊന്നും ഒരു പ്രശ്നമേ അല്ലാ…പിന്നെ ചന്ദ്രിക ചേച്ചി കുറച്ച് വടയും പഴംപൊരിയും തന്നിട്ടുണ്ട് വിശന്നാൽ അത് കഴിക്കാം…"

"മ്മ്…നിനക്ക് മൊബൈൽ ഫോൺ ഉണ്ടോ?"

"എനിക്കോ…ഒന്ന് പോയെ ചേച്ചി അതിനുള്ള പൈസ ഉണ്ടായിരുന്നേൽ ഞാൻ ആരായിരുന്നേനേം…അല്ലാ എന്തിനാ ഇപ്പോ എനിക്ക് മൊബൈൽ ഉണ്ടോന്ന് അന്വേഷിച്ചത്…"

"നീ ചെന്നിട്ട് ഒന്ന് വിളിച്ചു പറയാൻ വേണ്ടി…എത്തിയോ ഇല്ലിയോ എന്നൊന്ന് അറിയണ്ടേ എനിക്ക്…"

"അതോർത്ത് ചേച്ചി പേടിക്കേണ്ട…അതൊക്കെ ഞാൻ എത്തിക്കോളും എങ്ങനെയെങ്കിലും…"

"എന്നാലും എൻ്റെ ഒരു സമാധാനത്തിന്…"

"എന്തായാലും ഞാൻ എത്തുമ്പോൾ ചേച്ചി ചിലപ്പോ രണ്ട് ഉറക്കം കഴിഞ്ഞിട്ടുണ്ടാകും അതുകൊണ്ട് ഞാൻ വിളിച്ച് ഉറക്കം കളയാൻ ഉദ്ദേശിക്കുന്നില്ല ഫോൺ ഉണ്ടെങ്കിൽ തന്നെ…ഇനി ചേച്ചിക്ക് ഉറക്കം പോയാലും കുഴപ്പം ഇല്ലെന്നാണെങ്കിൽ വീട്ടിൽ എത്തി ലാൻഡ് ഫോണിൽ നിന്നും വിളിക്കാം ഞാൻ…എന്തേ…?"

"ഹാ അതായാലും മതി എങ്കിൽ…"

"ഒന്ന് പോയെ ചേച്ചി…അതേ എന്നെ തിങ്കളാഴ്ച ഓഫീസിൽ ചേച്ചി എന്തായാലും കണ്ടിരിക്കും അത് ഞാൻ തരുന്ന വാക്കാ പോരെ…"

"അയ്യോ മതിയേ…ഹോ ഇങ്ങനൊരു ചെറുക്കൻ…"

"അല്ലാ ചേച്ചിക്ക് മൊബൈൽ ഉണ്ടോ?"

"മ്മ് ഉണ്ട്…ദാ നോക്ക്…"

ലിയ അവളുടെ ബാഗിൽ നിന്നും ഒരു നോക്കിയ ഫോൺ എടുത്ത ശേഷം ആര്യന് നേരെ നീട്ടി.

"ആഹാ ഇതൊക്കെ കൈയിൽ വെച്ചിട്ടാണോ…പക്ഷേ ചേച്ചി ഇത് ഒരു തവണ പോലും ഉപയോഗിക്കുന്നത് ഞാൻ കണ്ടിട്ടില്ലല്ലോ…"

"ഞാൻ അത് അങ്ങനെ എപ്പോഴും എടുക്കാറൊന്നുമില്ലെടാ…വൈകിയാൽ മാത്രം എവിടെയാണെന്ന് ചോദിക്കാൻ അമ്മയോ അച്ഛനോ വിളിക്കും അത്ര തന്നെ അല്ലാതെ ഞാൻ ഇതിൽ നിന്നും ആരെ വിളിക്കാനാ…"

"അത് ശരി…എന്തായാലും ഞാൻ ഒന്ന് നോക്കട്ടെ…"

"എന്ത്?"

"അല്ലാ ചേച്ചിക്ക് വിളിക്കാൻ വേണ്ടി ഞാൻ ഒരു ഫോൺ എടുക്കുന്ന കാര്യം നോക്കട്ടെ എന്ന് പറഞ്ഞതാ…" ആര്യൻ കളിയാക്കി പറഞ്ഞു.

"പോടാ അവിടുന്ന്…" ലിയ

💬 Comments

View all comments