Chapter Title : മന്ദാരക്കനവ് 5 [Aegon Targaryen]
അവൻ്റെ കൈയിൽ മെല്ലെ അടിച്ചിട്ട് ഫോൺ തിരികെ വാങ്ങി ബാഗിൽ വച്ചു.
ബസ്സ് ആളുകളെ കയറ്റിയും ഇറക്കിയും മുന്നോട്ട് പോയ്ക്കൊണ്ടിരുന്നു. വണ്ടിയിൽ ആളുകൾ കൂടി കൂടി വന്നു. അവർ കയറിയപ്പോൾ കുറച്ച് സീറ്റുകൾ ഉണ്ടായിരുന്ന അവസ്ഥയിൽ നിന്നും ആളുകൾ നിൽക്കുന്ന അവസ്ഥ വരെ ആയി. ആര്യനും ലിയയും പരസ്പരം തോളുകൾ ചേർത്ത് വെച്ച് ഇരുന്നുകൊണ്ട് തന്നെ യാത്ര തുടർന്നു.
വണ്ടി കുറച്ച് നേരം കൂടി മുന്നോട്ട് പോയി കഴിഞ്ഞപ്പോൾ ആര്യൻ്റെ അരികിലായി പ്രായമുള്ള ഒരു അമ്മ വന്നു നിൽക്കുന്നത് അവൻ്റെ ശ്രദ്ധയിൽ പെട്ടു.
"ചേച്ചി ഈ ബാഗ് ഒന്ന് പിടിച്ചേക്ക്…"
ആര്യൻ അവൻ്റെ ബാഗ് കൈയിൽ എടുത്തുകൊണ്ട് ലിയയോട് പറഞ്ഞു.
"എന്താടാ നീ എവിടെ പോവാ?"
"ദേ ഈ അമ്മ ഇവിടെ ഇരുന്നോട്ടെ ഞാൻ നിന്നോളാം ഇനി…"
ആര്യൻ അവൻ്റെ അരികിൽ നിൽക്കുന്ന അമ്മയെ നോക്കി കാണിച്ചുകൊണ്ട് പറഞ്ഞു.
"എങ്കിൽ ഒരു കാര്യം ചെയ്യ് ഞാൻ എഴുന്നേൽക്കാം നീ ഇവിടെ ഇരുന്നോ…"
"ഏയ് അത് വേണ്ട ചേച്ചി ചേച്ചി ഇവിടെ ഇരുന്നോ…"
"അത് കുഴപ്പം ഇല്ലെടാ…എന്തായാലും പത്തിരുപത് മിനുട്ടിനുള്ളിൽ എൻ്റെ സ്റ്റോപ്പ് എത്തും…നിനക്ക് ഇനിയും ഒരുപാട് ദൂരം യാത്ര ചെയ്യാൻ ഉള്ളതല്ലേ ഇപ്പോഴേ നിന്ന് ക്ഷീണിക്കണ്ടാ…ഞാൻ നിന്നോളാം…"
"ഉറപ്പാണേ കുഴപ്പം ഇല്ലല്ലോ…"
"ഒരു കുഴപ്പവും ഇല്ലാ…"
ലിയ അവിടെ നിന്നും എഴുന്നേറ്റു. ആര്യൻ അവൾക്ക് ഇറങ്ങാൻ വേണ്ടി സീറ്റിന് പുറത്തേക്ക് കാലുകൾ നീക്കി ചരിഞ്ഞിരുന്ന ശേഷം അവിടെ നിന്ന അമ്മയോട് അകത്തേക്ക് കയറി ഇരുന്നുകൊള്ളാൻ പറഞ്ഞു. അവർ അകത്തേക്ക് കയറിയ ശേഷം ആര്യൻ വീണ്ടും പഴയത് പോലെ തന്നെ ഇരുന്നു.
ലിയ അവൻ്റെ തൊട്ടരികിൽ തന്നെ നിന്നു. ആര്യൻ അവളെ നോക്കി ഒന്നുകൂടി 'ഇരുന്നോ ഞാൻ നിന്നോളാം' എന്ന് ആംഗ്യം കാണിച്ചെങ്കിലും അവൾ അത് നിരസിച്ചുകൊണ്ട് അവിടെ തന്നെ നിന്നു.
ഒരു രണ്ട് സ്റ്റോപ്പുകൂടി കഴിഞ്ഞപ്പോൾ സ്റ്റാൻഡിലേക്ക് പോകാൻ ഉള്ള ആളുകളുടെ എണ്ണം കൂടി. വണ്ടിയിൽ ഇപ്പോൾ നല്ല തിരക്കും അനുഭവപ്പെട്ടു തുടങ്ങി. ലിയക്ക് സ്വാഭാവികമായും ആര്യൻ്റെ അരികിൽ നിന്നും കുറച്ച് മുന്നിലേക്ക് നീങ്ങി നിൽക്കേണ്ടി വന്നു. അത്
💬 Comments
View all comments