0%

Chapter Title : മന്ദാരക്കനവ് 5 [Aegon Targaryen]

Author : Kambikathakal Read All Parts 3107

ചെയ്യുന്ന അതേ കാര്യമാണ് ഇപ്പോൾ ഓർക്കാതെ ആര്യനിലും ചെയ്തത് എന്ന് അവൾ മനസ്സിൽ ആലോചിച്ചു. അവൻ എന്ത് വിചാരിച്ചു കാണും എന്ന ചിന്ത അവളെ വല്ലാതെ പിടികൂടി. അതിൻ്റെ ജാള്യതയും അവളുടെ മുഖത്ത് നിഴലടിച്ചു നിന്നു.

എന്നാൽ ആര്യൻ്റെ മനസ്സിൽ ആദ്യം ഒരു ഞെട്ടൽ ആയിരുന്നു പ്രകടമായതെങ്കിൽ പിന്നീട് അത് അവനൊരു സന്തോഷകരമായ കാര്യം ആയി മാറി. അവൻ്റെ മുഖത്ത് അതൊരു പുഞ്ചിരി വിടർത്തി. ശാലിനിയുടെ മുഖം കണ്ടപ്പോൾ തനിക്ക് പറ്റിയ അബദ്ധം തിരിച്ചറിഞ്ഞ് എന്ത് പറയണമെന്നറിയാതെ ഇരിക്കുകയാണെന്ന് അവനും മനസ്സിലായി.

രണ്ടുപേർക്കും ഒരുപോലെ വിലക്ഷണമായ ആ സന്ദർഭം മിണ്ടാതിരുന്നാൽ കൂടുതൽ പ്രശ്നം ആവുകയെ ഉള്ളൂ എന്ന് മനസ്സിലാക്കിയ ആര്യൻ അവളുടെ കൈയിൽ നിന്നും അവൻ്റെ കൈ വലിച്ച് മാറ്റിയ ശേഷം മൗനം വെടിഞ്ഞു.

"അങ്ങനെ ഒന്നും എന്നെ സുഖിപ്പിക്കാൻ നോക്കണ്ടാ…കിടന്ന് കരയാതിരിക്കാൻ ഞാൻ പറയാം പോരെ…"

"മ്മ്…പറ…" ശാലിനി അവൻ്റെ കണ്ണുകളിൽ നോക്കി പറഞ്ഞു.

"ഞാൻ ഇവിടെ ഏറ്റവും കൂടുതൽ കമ്പനി ആയ, എപ്പോഴും ഞാൻ കളിയാക്കുന്ന, എന്നെയും കളിയാക്കുന്ന, എന്നെ വഴക്ക് പറയാൻ പോലും ഞാൻ സ്വാതന്ത്ര്യം കൊടുത്തിട്ടുള്ള, എനിക്ക് ഒരുപാട് ഇഷ്ട്ടം ഉള്ള ചുരുക്കം ചില ആളുകളിൽ ഒരാളാണ് ശാലിനി ചേച്ചി എന്ന് ഞാൻ പറഞ്ഞു…"

ശാലിനി അവൻ പറയുന്നത് ഓരോന്നും കേട്ട് സന്തോഷം കൊണ്ട് വിടർന്ന പുഞ്ചിരിതൂകി അവൻ്റെ കണ്ണുകളിൽ തന്നെ നോക്കി "മ്മ്…" എന്ന് മൂളി.

"എന്താ പറഞ്ഞത് കൂടിപ്പോയോ…" ശാലിനിയുടെ തന്നെത്തന്നെ നോക്കിയുള്ള ആ ഇരിപ്പ് കണ്ട് ആര്യൻ ചോദിച്ചു.

"പോടാ…" എന്ന് പറഞ്ഞുകൊണ്ട് ശാലിനി ഒന്ന് ചിരിച്ച ശേഷം തല കുനിച്ചിരുന്നു.

"അല്ലാ കൂടിപ്പോയെങ്കിൽ പറഞ്ഞാൽ മതി അടുത്ത തവണ പോകുമ്പോൾ ഞാൻ തിരുത്തിക്കോളാം…"

"അയ്യടാ…അങ്ങനിപ്പോ തിരുത്താൻ നിക്കണ്ട കേട്ടോ…" ശാലിനി വീണ്ടും അവനെ നോക്കി കൊഞ്ഞനംകുത്തി പറഞ്ഞു.

ആര്യൻ അത് കണ്ട് ചിരിച്ച ശേഷം ശാലിനിയുടെ മുഖത്തേക്ക് നോക്കിയിരുന്നു. അവളുടെ വലിയ കണ്ണുകളും നീണ്ട മൂക്കും തത്തമ്മ ചുണ്ടുകളും നുണക്കുഴിയും എല്ലാത്തിനും ഇന്നെന്തോ ഇതുവരെ ഇല്ലാതിരുന്ന ഒരു പ്രത്യേക ചന്തം എന്ന് അവന് തോന്നി.

ആര്യൻ്റെ സൂക്ഷ്മതയോടെയുള്ള

💬 Comments

View all comments