Chapter Title : മന്ദാരക്കനവ് 5 [Aegon Targaryen]
നോട്ടം കണ്ട ശാലിനിക്ക് ഉള്ളിൽ ഒരു ചെറിയ നാണം വന്നു. അവൻ്റെ കണ്ണുകൾ തൻ്റെ മുഖത്തിലെ ഏതൊക്കെ ഇന്ദ്രിയങ്ങളിലേക്കാണ് പോകുന്നതെന്ന് അവൻ്റെ കൃഷ്ണമണിയുടെ ചലനത്തിൽ നിന്നും അവൾക്ക് വ്യക്തമായിരുന്നു.
ഒടുവിൽ അവളുടെ ചുണ്ടുകളിലേക്ക് നോക്കി ഇരിക്കുന്ന അവൻ്റെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് അവൾ "എന്താ…?" എന്ന് പതിഞ്ഞ താളത്തിൽ ചോദിച്ചു.
"ഏയ് ഒന്നുമില്ല…എന്നെ അടിച്ചിട്ട് ഇപ്പോ പാവത്തെ പോലെ ഉള്ള ഇരുപ്പ് കണ്ട് നോക്കിയിരുന്നു പോയതാണെ…"
"അത് അറിയാതെ പറ്റിയതാടാ…ഞാൻ എത്ര വട്ടം സോറി പറഞ്ഞു…"
"മ്മ്…ഇത്തവണത്തേക്ക് ക്ഷമിച്ചിരിക്കുന്നു…"
"അടുത്ത തവണയോ…?"
"ഞാനും തിരിച്ചടിക്കും…"
"മ്മ്…അടിക്കാൻ ഇങ്ങോട്ട് വാ…"
"എന്തേ…ഞാൻ അടിച്ചാൽ കൊള്ളൂലെ?"
"കൊള്ളും കൊള്ളും…നീ എൻ്റെ കയ്യീന്ന് കൊള്ളും…"
"എങ്കിൽ ചേച്ചിക്ക് വരുന്ന കത്തുകൾ എല്ലാം ഞാൻ തിരിച്ചയക്കും…"
"അയ്യടാ…"
"ഒരു അയ്യടയും ഇല്ല ശർക്കര അടയും ഇല്ലാ…"
"പോടാ ചെക്കാ…ഹഹ…"
"ഇന്നലെ
അമ്മയുടെയും അമ്മുവിൻ്റെയും നാമജപം കഴിഞ്ഞെന്ന് മനസ്സിലായ ശാലിനി പെട്ടെന്ന് തന്നെ കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റു.
"അവർ എഴുന്നേറ്റെന്ന് തോന്നുന്നെടാ…നമ്മൾക്ക് അങ്ങോട്ട് പോകാം വാ…"
ആര്യനും അതിന് മൂളിയ ശേഷം അവളുടെ പിന്നാലെ നടന്നു.
"അമ്മൂട്ടിയുടെ നാമ ജപം ഒക്കെ കഴിഞ്ഞോ…" അകത്തേക്ക് ഓടി വന്ന അവളെ എടുത്ത് ഒക്കത്ത് വെച്ചുകൊണ്ട് ആര്യൻ ചോദിച്ചു.
"ഹാ കഴിഞ്ഞു…"
"അമ്പോറ്റിയോട് എന്തൊക്കെ പ്രാർത്ഥിച്ചു…?"
"പരീക്ഷക്ക് ജയിക്കാനും അമ്മേടെ ദേഷ്യം പെട്ടെന്ന് മാറാനും…"
അത് കേട്ട് നിന്ന ആര്യനും ശാലിനിയും അമ്മയും ഒരുപോലെ പൊട്ടിച്ചിരിച്ചു പോയി.
"ഡീ ഡീ…നിൻ്റെ പ്രാർത്ഥന കുറച്ച് കൂടുന്നുണ്ട്…" എന്ന് പറഞ്ഞ് ശാലിനി അമ്മുവിനെ അവൻ്റെ ഒക്കത്ത് നിന്നും എടുത്തോണ്ട് അവനെയും വിളിച്ച് അടുക്കളയിലേക്ക് പോയി.
അവർ നാല് പേരും അടുക്കളയിൽ നിന്ന് കൊച്ചു കൊച്ചു തമാശകളും കാര്യങ്ങളും ഒക്കെ പറഞ്ഞുകൊണ്ട് ശാലിനി അത്താഴം റെഡി ആക്കിയ ശേഷം ആര്യനോട് ഭക്ഷണ മേശയിലേക്ക് ഇരിക്കാൻ പറഞ്ഞു. അവൾ അവന് ആഹാരം വിളമ്പി കൊടുത്തു. ആര്യൻ അവരോടും ഇരിക്കാൻ ആവശ്യപ്പെട്ടു. ഒടുവിൽ അവൻ്റെ നിർബന്ധത്തിന് വഴങ്ങി അവരും അവനോടൊപ്പം ഇരുന്ന് തന്നെ ആഹാരം കഴിച്ചു.
ഭക്ഷണം കഴിച്ച് കഴിഞ്ഞ ശേഷം ആര്യൻ ഏകദേശം പതിനഞ്ച്
💬 Comments
View all comments