Chapter Title : മന്ദാരക്കനവ് 5 [Aegon Targaryen]
മിനുട്ടുകൾ കൂടി അവിടെ ഇരുന്ന ശേഷം അവരോട് യാത്ര പറഞ്ഞ് അവിടെ നിന്നും ഇറങ്ങി വീട്ടിലേക്ക് പോയി.
വീട്ടിലെത്തിയ ആര്യൻ കുറച്ച് നേരം കൂടി പുസ്തകം വായിച്ചിരുന്ന ശേഷം യാത്രാ ക്ഷീണം കാരണം നേരത്തെ തന്നെ കിടന്നു.
##################################
പിറ്റേദിവസം രാവിലെ തന്നെ ആര്യൻ കുളത്തിൽ പോയി കുളി ഒക്കെ കഴിഞ്ഞ് തിരികെ വന്നു. ചന്ദ്രികയോട് ഉച്ചക്ക് ഊണ് വേണ്ടാ എന്ന് ആര്യൻ പറഞ്ഞിരുന്നു. രാവിലത്തെയും ഉച്ചക്കത്തെയും ആഹാരം ഉണ്ടാക്കിയ ശേഷം ഓഫീസിൽ പോകാൻ റെഡി ആയ ആര്യൻ ഭക്ഷണം കഴിച്ചു.
എട്ടര ആയപ്പോഴേക്കും ആര്യൻ വീട് പൂട്ടി ഇറങ്ങി. ഗേറ്റിന് പുറത്ത് ലിയയെ കാത്ത് നിൽക്കുന്ന ആര്യനെ കണ്ട മോളി മുറ്റത്തേക്ക് ഇറങ്ങി നിന്നുകൊണ്ട് അവനെ വിളിച്ചു.
"ആര്യാ…"
"എന്താ ചേട്ടത്തി?"
"ഒരു സഹായം വേണമായിരുന്നു…സുഹറയുടെ അടുത്ത് നിന്നും എൻ്റെ ഒരു ബ്ലൗസ് അവളത് തയിച്ചു കഴിഞ്ഞെങ്കിൽ ഒന്ന് വാങ്ങിക്കൊണ്ട് വരാമോ വരുമ്പോ…"
"അതിനെന്താ ചേട്ടത്തി…ഞാൻ വാങ്ങിക്കൊണ്ട് വരാം…ഇന്ന് കിട്ടുമോ… രണ്ടാഴ്ചക്കുള്ളിൽ തരാം എന്നല്ലേ അന്ന് പറഞ്ഞിരുന്നത്…"
"ഹാ ഏതായാലും ആര്യൻ ഒന്ന് ചോദിച്ച് നോക്ക് കിട്ടുവാണെങ്കിൽ കൊണ്ടുപോരെ…പൈസ ദാ ഞാൻ ഇപ്പോ എടുത്തുകൊണ്ട് വരാം…"
"ഇപ്പോ വേണ്ട ചേട്ടത്തി ഇന്ന് കിട്ടുവാണേൽ ഞാൻ കൊടുത്തോളാം…"
"എങ്കിൽ ശരി ആര്യാ…"
"ശരി ചേട്ടത്തി…"
മോളി വീടിനുള്ളിലേക്ക് കയറിപ്പോയി. രണ്ട് മിനുട്ടുകൾ കൂടി കഴിഞ്ഞപ്പോൾ ലിയ നടന്നു വന്നു.
ആര്യനെ കണ്ടതിൻ്റെ സന്തോഷം മറ്റെല്ലാവരെയും പോലെ തന്നെ ലിയയിലും ഉണ്ടായിരുന്നു. കുറച്ച് കൂടുതൽ ആണെങ്കിലേ ഉള്ളൂ. ലിയ വേഗം തന്നെ നടന്ന് അവൻ്റെ അരികിൽ എത്തി. അവൾ ഒന്നും മിണ്ടാതെ അവനെ തന്നെ നോക്കി നിന്നു.
"എന്താ ചേച്ചീ ഇങ്ങനെ ആദ്യമായിട്ട് കാണുന്ന പോലെ നോക്കുന്നത്…"
"ഏയ് ഒന്നുമില്ല…നീ എപ്പോ എത്തി?"
"ഞാൻ ഇന്നലെ വൈകിട്ട് തന്നെ എത്തി…"
"നാട്ടിലെ വിശേഷങ്ങളൊക്കെ പറ…കേൾക്കട്ടെ…"
"ഇപ്പോ തന്നെ വേണോ…ഓഫീസിൽ എത്തിയിട്ട് പറഞ്ഞാൽ പോരെ…" ആര്യൻ അവളെ കളിയാക്കി പറഞ്ഞു.
"ഓ…മതി മതി…എങ്കിൽ വാ വേഗം പോകാം…"
"മ്മ്…കേറിക്കോ…"
ലിയ അവനോടൊപ്പം സൈക്കിളിൽ കയറി അവൻ്റെ തോളിൽ പിടിച്ചിരുന്നുകൊണ്ട് ഓഫീസിലേക്ക് യാത്ര
💬 Comments
View all comments