Chapter Title : മന്ദാരക്കനവ് 6 [Aegon Targaryen]
ഉണ്ടാക്കാൻ പോവില്ലെന്ന്…"
"ഞാനായിട്ട് ഒരു പ്രശ്നവും ഉണ്ടാക്കില്ല…അതോർത്ത് ചേച്ചി വിഷമിക്കണ്ട…"
"മ്മ്…നമ്മുടെ നാട് പോലുമല്ല…നിൻ്റെ അമ്മ നിന്നെയും കാത്ത് വീട്ടിൽ ഇരിപ്പുണ്ട്…എല്ലാം ഓർമ വേണം…"
"മ്മ്…"
"നീ അകത്തുപോയി ഇരിക്ക്…ഞാൻ ജോലി തീർത്തിട്ട് വരാം…"
"അയാളുടെ ചേച്ചിയെ ചൂഴ്ന്നുള്ള ഒരു നോട്ടവും…" ആര്യൻ അവൻ്റെ അരിശം തീരാതെ പറഞ്ഞു.
"അത് പോട്ടെ സാരമില്ലാ…ഞാൻ പറഞ്ഞിരുന്നതല്ലേ നിന്നോട് അയാളെപ്പറ്റി…ഒന്നും പറയാൻ പോകണ്ട…എന്തിനാ വെറുതെ…നീ ചെല്ല്…ഞാൻ വരാം…"
ആര്യൻ അവൻ്റെ മുറിക്കുള്ളിലേക്കു പോയി ഫാൻ ഓൺ ചെയ്ത ശേഷം കസേര വലിച്ചിട്ട് അതിന് കീഴിൽ ഇരുന്നു. അൽപ്പ സമയം കഴിഞ്ഞപ്പോഴേക്കും ലിയ വന്ന് അവനൊപ്പം ഇരുന്ന് സംസാരിച്ചു. അവൾ അവനെ ഇന്ന് നടന്ന കാര്യങ്ങളെ പറ്റി മറക്കാൻ സഹായിച്ചു.
ഉച്ചയോടെ ആര്യൻ ഊണ് കഴിക്കാൻ വീട്ടിലേക്ക് പോയി. പോകുന്ന വഴിയിൽ പലരും അവനെ കണ്ട് അത്ഭുതത്തോടെ നോക്കി നിൽക്കുന്ന കാഴ്ച അവൻ ശ്രദ്ധിച്ചു. കുറച്ച് മുൻപേ നടന്ന സംഭവം കാട്ടു തീ പോലെ മന്ദാരക്കടവ് മുഴുവൻ പടർന്നിട്ടുണ്ട് എന്നവന് മനസ്സിലായി. അവൻ ആർക്കും മുഖം കൊടുക്കാതെ വേഗത്തിൽ തന്നെ സൈക്കിൾ ചവിട്ടി.
***********
വൈകിട്ട് ലിയയെ ബസ്സ് സ്റ്റോപ്പിൽ ആക്കാൻ വേണ്ടി ചെന്ന ആര്യനെ കണ്ട കുട്ടച്ചനും അവനോട് നടന്ന സംഭവത്തെപ്പറ്റി ചോദിച്ചു. അവൻ കുറച്ച് വിശദീകരിച്ച ശേഷം ഇറങ്ങാൻ തുടങ്ങിയപ്പോഴേക്കും ചന്ദ്രിക അവനെ കണ്ടതും "നീ ഒന്ന് ഇങ്ങു വന്നേ" എന്ന് പറഞ്ഞുകൊണ്ട് അടുക്കളയിലേക്ക് പോയി.
ആര്യൻ സൈക്കിൾ എടുത്തുകൊണ്ട് പുറകിൽ കൊണ്ടുവച്ച ശേഷം അടുക്കള വാതിൽ വഴി അകത്തേക്ക് കയറി.
"ടാ ചെക്കാ…നീ എന്തുവായിരുന്നു രാവിലെ കാണിച്ചത്…?"
"എന്ത് കാണിച്ചെന്ന്…?"
"എന്ത് കാണിച്ചെന്നോ…രാജനെ തല്ലിയത് അറിയാൻ ഇനി ആരാ ബാക്കി ഉള്ളത്…?"
"തല്ലിയെന്നോ…അങ്ങനെയാണോ അപ്പോ എല്ലാവരും പറഞ്ഞു നടക്കുന്നത്…അയാളെ ഒന്ന് തള്ളി മാറ്റിയപ്പോ തറയിലേക്ക് വീണു…അതിന് അയാള് ചാടി വന്ന് എന്നെയാ തല്ലിയത്…"
"എന്തുവാണേലും നീ അവൻ്റെ ദേഹത്ത് കൈ വച്ചില്ലേ…അവൻ്റെ അടുത്ത് പോകാൻ പോലും പെടിയുള്ളവരുണ്ട് ഇവിടെ…അപ്പോഴാ…"
"എനിക്ക് ഒരു പേടിയും തോന്നിയില്ല…വെറുപ്പാണ് തോന്നിയത്…"
"ഹാ…എന്തായാലും കൊള്ളാം…"
"എല്ലാവരും അതിനെ പറ്റി തന്നെ ചോദിച്ച് വീണ്ടും വീണ്ടും
💬 Comments
View all comments