Chapter Title : മന്ദാരക്കനവ് 6 [Aegon Targaryen]
ചുരുട്ടിയെങ്കിലും ലിയയുടെ കെഞ്ചിയുള്ള വിളികൾ അവനെ കൂടുതൽ ഒന്നും ചെയ്യാൻ അനുവദിച്ചില്ല.
ലിയ അവനെ വലിച്ചുകൊണ്ട് നടന്നു. ആര്യൻ മെല്ലെ പിറകിലേക്ക് ഓരോ അടികൾ വച്ചുകൊണ്ട് രാജനെ ക്രോധത്താൽ നോക്കി. തിരിഞ്ഞ് നടക്കുന്നതിന് മുൻപ് അവൻ സുഹറയുടെ മുഖത്തും ഒരുനോക്ക് നോക്കി. സുഹറ കലങ്ങിയ കണ്ണുകളാൽ ആര്യനെ നോക്കി നിൽക്കുകയായിരുന്നു. അത്രയും വേദന സഹിച്ച് കണ്ണുനീർ പൊഴിക്കുമ്പോഴും അവളുടെ മുഖത്ത് ആര്യനോടുള്ള കടപ്പാട് നിറഞ്ഞു നിന്നിരുന്നു.
ആര്യൻ ലിയയുടെ ഒപ്പം ഓഫീസിലേക്ക് നടന്നു. നടക്കുമ്പോൾ മുഴുവൻ ആര്യൻ്റെ മനസ്സിൽ രാജൻ്റെ ഭയാനകമായ മുഖം ആയിരുന്നു മനസ്സിൽ. കുറ്റിത്താടി നിറഞ്ഞ, കട്ടി മീശയുള്ള, നെറ്റിയിൽ ഒരു മുറിവിൻ്റെ പാടുള്ള, ബീഡിയുടെ കറ പറ്റിയ പല്ലുകളുള്ള ആർക്കും കണ്ടാൽ പേടി തോന്നിക്കുന്ന ഒരു നീച മുഖം ആയിരുന്നു രാജൻ്റേത്. തന്നെ ആദ്യം കണ്ടപ്പോൾ അയാളുടെ കണ്ണിൽ കണ്ട ആ രൗദ്രത ആദ്യമായി കാണുന്ന ഒരാളോട് തോന്നിയതുപോലെ ആയിരുന്നില്ല എന്ന് ആര്യൻ ഓർത്തു.
അവർ ഓഫീസിലേക്ക് കയറിയതും ലിയ അവളുടെ അരിശം മുഴുവൻ അവനെ ശാശിച്ച് തീർക്കാൻ തുടങ്ങി. എന്നാൽ അതൊന്നും ആര്യൻ കേൾക്കുന്നുണ്ടായിരുന്നില്ല. അവൻ്റെ മനസ്സിൽ അപ്പോഴും രാജൻ്റെ രൂപം ആയിരുന്നു.
"ടാ…നീ ഞാൻ പറയുന്നത് വല്ലോം കേൾക്കുന്നുണ്ടോ…?"
ലിയ അവളുടെ ശബ്ദം കടുപ്പിച്ചപ്പോൾ ആര്യൻ സ്വബോധത്തിലേക്ക് തിരികെ വന്നു.
"നിന്നോട് ഒറ്റയ്ക്ക് പോകണ്ട എന്ന് ഞാൻ പറഞ്ഞതല്ലേ…എനിക്കറിയാരുന്നു നീ പോയാൽ ഇങ്ങനെ എന്തെങ്കിലും നടക്കുമെന്ന്…വെറുതെ ഓരോ അപകടം വിളിച്ച് വരുത്താൻ…"
"ചേച്ചി കണ്ടതല്ലേ…അയാള് അവരോട് ചെയ്തതൊക്കെ ആർക്കാ കണ്ടുനിൽക്കാൻ പറ്റുന്നത്…പ്രതികരിക്കാതെ ഇരിക്കാൻ തോന്നിയില്ല…"
"ചേച്ചിക്ക് മനസ്സിലായി മോനെ…പക്ഷേ നമ്മൾക്ക് എന്ത് ചെയ്യാൻ പറ്റും…ഈ നാട്ടിലുള്ളവർ പോലും ഒന്നും ചെയ്യുന്നില്ല…പിന്നെ നമ്മൾ വിചാരിച്ചാൽ എന്ത് കാര്യം…മാത്രമല്ല അയാളെന്ത് ചെയ്യുമെന്ന് പോലും പറയാൻ പറ്റില്ല…വെറുതെ എന്തിനാ ഒരു പ്രശ്നത്തിന് പോണത്…"
"വെറുതെ അല്ലല്ലോ ചേച്ചീ…അയാള്…ആ പാവത്തിനെ…"
"അറിയാം…ചേച്ചിക്ക് അറിയാം…പക്ഷേ നീ വഴക്കിട്ടതുകൊണ്ട് അയാള് ഇത് നിർത്തുമെന്ന് തോന്നുന്നുണ്ടോ…അതുകൊണ്ടാ ചേച്ചി പറഞ്ഞത്…നിനക്ക് ഒന്നും സംഭവിക്കരുത്…അതിനാ ഞാൻ എതിർത്തത്…"
"അറിയാം ചേച്ചീ…എന്നാലും…"
"ഒരു എന്നാലും ഇല്ലാ…ചേച്ചിക്ക് വാക്ക് താ…ഇനി ഇതിൻ്റെ പേരിൽ അയാളോട് പ്രശ്നം ഒന്നും
💬 Comments
View all comments