Chapter Title : മന്ദാരക്കനവ് 8 [Aegon Targaryen]
ഓർക്കണ്ടാ…അങ്ങനെ ഒരാളെ കണ്ടിട്ടില്ലെന്ന് വിചാരിച്ചാൽ മതി…" ശാലിനി അവനെ ആശ്വസിപ്പിക്കാൻ എന്നവണ്ണം പറഞ്ഞു.
"മ്മ്…" തനിക്കുണ്ടായതിനേക്കാൾ മോശം അനുഭവം അയാളിൽ നിന്നുമുണ്ടായ ശാലിനി അങ്ങനെ പറഞ്ഞത് അവന് വലിയ ആശ്വാസം ഉണ്ടാക്കി. അവൻ അവളെ നോക്കി പുഞ്ചിരിച്ചു.
"അതുപോട്ടെ…അമ്മയ്ക്ക് കറികൾ ഇഷ്ട്ടായോ…?" ആര്യൻ അവളോട് ചോദിച്ചു.
"ഹാ പറയാൻ മറന്നു…അമ്മ നീ അങ്ങോട്ടേക്ക് വരുമ്പോ പറയാൻ വേണ്ടി ഇരിക്കുവായിരുന്നു…പിന്നെ എന്നോട് പറഞ്ഞ് വിട്ടു…നന്നായി ഇഷ്ട്ടപ്പെട്ടു അമ്മയ്ക്ക് എല്ലാം…" ശാലിനി സന്തോഷത്തോടെ പറഞ്ഞു.
"ആഹാ…ഞാൻ എന്തായാലും ചേച്ചിയെ കൊണ്ടുവിടാൻ വരുമല്ലോ അപ്പോ അമ്മേടെ വായിൽനിന്ന് തന്നെ കേട്ടോളാം ഇനി…"
"അതെന്താ നിനക്ക് എൻ്റെ വായിൽ നിന്ന് കേട്ടാൽ…" ശാലിനി അവനെ ആശങ്കക്കുഴപ്പത്തിലാക്കാൻ വേണ്ടി മനപ്പൂർവം ചോദിച്ചു.
"ചേച്ചീടെ വായിൽനിന്ന് ഞാൻ കേട്ടതാണല്ലോ ഉച്ചക്ക്…"
"അതെന്താ നിനക്ക് വീണ്ടും കേട്ടാൽ…?" ശാലിനി കുറച്ചുകൂടി ഗൗരവത്തിൽ ചോദിച്ചു.
"ഇതെന്താ നാഗവല്ലിയോ!...ഞാൻ കേട്ടോളാമേ പറഞ്ഞോ…"
ആര്യൻ്റെ മറുപടി ശാലിനിയെ ചിരിപ്പിച്ചു. അവൾ ചിരി നിർത്തിയ ശേഷം അമ്മ തന്നെ പറഞ്ഞോളും എന്ന് അവനോട് പറഞ്ഞു.
"അത് തന്നല്ലേ ഞാനും ആദ്യം പറഞ്ഞത്…" ആര്യൻ അവളുടെ പ്രതികരണം കണ്ട് ചോദിച്ചു.
"അത് ഞാൻ നിന്നെയൊന്ന് വട്ടാക്കാൻ വേണ്ടി പറഞ്ഞതല്ലേ…" ശാലിനി വീണ്ടും ചിരിച്ചു.
"ഓഹോ…അതായിരുന്നോ വട്ടീടെ ഉദ്ദേശ്യം…" ആര്യൻ അവളെ ചൂടാക്കാൻ ശ്രമിച്ചു.
"വട്ടി നിൻ്റെ മറ്റവള്…" ശാലിനി ദേഷ്യം അഭിനയിച്ചു.
"എൻ്റെ ഏത് മറ്റവൾ…?"
"നിൻ്റെ പഴയ മറ്റവള്…"
"അവള് വട്ടിയൊന്നും അല്ലായിരുന്നു…ദേ എൻ്റെ കൊച്ചിനെ വല്ലോം പറഞ്ഞാലുണ്ടല്ലോ…" ആര്യൻ പരിഭവം അഭിനയിച്ചു.
"ഓ പിന്നേ…നിൻ്റെയൊരു കൊച്ച്…എന്നാ പിന്നെ ഇനി കൂട്ടിന് നിൻ്റെ കൊച്ചിനെ പിടിച്ചിരുത്തിക്കോ ഇവിടെ…" ശാലിനി പോവാനെന്ന പോലെ എഴുന്നേക്കാൻ തുടങ്ങി.
"അയ്യോ പോവല്ലേ…കൊച്ച് വേണ്ട ചേച്ചി മതി…ഇരിക്ക്…" ആര്യൻ അവളുടെ കൈയിൽ പിടിച്ച് പറഞ്ഞു.
"അതെന്താ കൊച്ച് കൂട്ടിരിക്കാൻ വരില്ലേ…?" ശാലിനി അവിടെ ഇരുന്നു.
"കൊച്ച് വന്നാൽ കൂട്ടിരിപ്പ് നടക്കില്ല കൂട്ടുകിടപ്പേ നടക്കൂ അതാ…ഹഹഹ…" ആര്യൻ അവളെ കൂടുതൽ ചൂട് പിടിപ്പിക്കാൻ വേണ്ടി പറഞ്ഞു.
"അയ്യേ…പോടാ ചെക്കാ…വൃത്തികെട്ടവൻ…" ശാലിനി ദേഷ്യപ്പെട്ട് പറഞ്ഞു.
"ഹഹ…അതുകൊണ്ടാ പറഞ്ഞത് ചേച്ചി ഇരുന്നാൽ മതിയെന്ന്…"
"ഓ
💬 Comments
View all comments