Chapter Title : മന്ദാരക്കനവ് 8 [Aegon Targaryen]
അവർ അറിയാതെ തന്നെ അവരുടെ കൈകൾ കോർത്തിണങ്ങിയിരുന്നു.
വീട്ടിലെത്തിയപാടെ തന്നെ പതിവുപോലെ അമ്മൂട്ടി ചാടി ആര്യൻ്റെ എളിയിൽ കയറി. അമ്മ അവൻ്റെ പാചകത്തിനെയും കൈപ്പുണ്യത്തെയും വാനോളം പുകഴ്ത്തിയ ശേഷം സീരിയൽ കാഴ്ചകളിലേക്ക് തന്നെ മുഴുകി. ശാലിനി അടുക്കളയിലേക്ക് പോയതിന് പിന്നാലെ തന്നെ ആര്യനും അമ്മുവിനെ എടുത്തുകൊണ്ട് അങ്ങോട്ടേക്ക് നടന്നു.
"ടീ പെണ്ണേ…നിനക്ക് നാളെ സ്കൂൾ ഉള്ളതല്ലേ പോയിരുന്ന് വല്ലോം പഠിക്കാൻ നോക്കിക്കേ അവൻ്റെ തോളത്ത് കയറി ഇരിക്കാതെ…" ശാലിനി അമ്മുവിനോട് പറഞ്ഞു.
"പിന്നേ…ഇവള് ഐ.എ.എസിനല്ലെ പഠിക്കുന്നത്…മോളിവിടെ ഇരുന്നോ കേട്ടോ ആരാ ചോദിക്കാൻ വരുന്നതെന്ന് ഞാൻ നോക്കട്ടെ…" ആര്യൻ അതിന് മറുപടിയെന്നോണം ശാലിനിയോടായി പറഞ്ഞു.
"ഹാം…" അമ്മു ചിണുങ്ങി.
"ടാ ചെക്കാ…ഒന്നാമതേ അവൾക്ക് പഠിക്കാൻ ഇഷ്ടമല്ല…ഇനി നീ കൂടി അതിന് വളം വെച്ച് കൊടുക്ക്…"
"അതൊക്കെ ഒരു പ്രായം ആകുമ്പോ അവള് തന്നെ ഇരുന്ന് പഠിച്ചോളും ചേച്ചി അവളെ ഇങ്ങനെ വെറുപ്പിക്കാതെ ഇരുന്നാൽ മതി…അല്ലേ അമ്മൂട്ടി…"
"ആന്നേ…ഈ അമ്മയ്ക്ക് വട്ടാ…" അമ്മു കുസൃതിയായി പറഞ്ഞു.
"ഹഹഹ…അതേ മോളെ അമ്മയ്ക്ക് വട്ടാ…" ആര്യൻ അതിന് ഏറ്റു പിടിച്ചു.
"ആർക്കാടീ വട്ട്…ഏഹ്…പറയടി…" ശാലിനി ദേഷ്യപ്പെട്ടുകൊണ്ട് അമ്മുവിനെ അടിക്കാനായി കൈ വീശി ചെന്നു.
"ഏയ്…ശേ…അവള് തമാശ പറഞ്ഞതല്ലേ ചേച്ചീ അടിക്കല്ലേ…മാറി നിക്ക്…" ആര്യൻ അമ്മുവിനെ അവൻ്റെ മാറോട് ചേർത്ത് പിടിച്ച് തിരിഞ്ഞ് നിന്നുകൊണ്ട് സംരക്ഷിച്ചു.
"അവൾക്കല്ലാ…നിനക്കാ അടി തരേണ്ടത്…കൂടുന്നുണ്ട് രണ്ടിനും…നീയാ അവളെ വഷളാക്കുന്നത്…" അവൾ അവൻ്റെ നേരെ കണ്ണുരുട്ടി.
"ഹാ ശരി…എങ്കിൽ എന്നെ തല്ലിയാൽ ദേഷ്യം മാറുമെങ്കിൽ തല്ലിക്കോ ഞാൻ കൊണ്ടോളാം…ശെടാ…" ആര്യൻ പറഞ്ഞു.
"ഹോ എന്തൊരു സ്നേഹം…അവൾടെ അച്ഛനില്ലല്ലോടാ ഇത്രയും സ്നേഹം ഇവിടെ ആരോടും…" ശാലിനി അവനെ നോക്കി പറഞ്ഞു.
"ഹാ എനിക്കുണ്ട്…എന്തേ…എന്തേലും കുഴപ്പം ഉണ്ടോ അതിന്…?" ആര്യൻ പുരികം ഉയർത്തി.
"ഉയ്യോ ഇല്ലേ…ഞാനൊന്നും പറയാൻ പാടില്ലല്ലോ…" ശാലിനി തിരിഞ്ഞ് നിന്ന് അവളുടെ ജോലികൾ ചെയ്തുകൊണ്ട് പറഞ്ഞു.
"ഹാ അങ്ങനെ ഗുഡ് ഗേൾ ആയിക്കെ…" ആര്യൻ കളിയായി പറഞ്ഞു. അതുകേട്ട് അമ്മു പൊട്ടിച്ചിരിച്ചു.
"അവൾടെ ഒരു ചിരി…ഇറങ്ങടി താഴെ…ഏതു നേരവും അവൻ്റെ തോളിൽ കേറി സുഖിച്ച് ഇരുന്നോളും…അപ്പൊ പിന്നെ എന്നെ പേടിക്കണ്ടല്ലോ പെണ്ണിന്…"
💬 Comments
View all comments