Chapter Title : മന്ദാരക്കനവ് 8 [Aegon Targaryen]
ശാലിനി വീണ്ടും അമ്മുവിന് നേരെ കൈ നീട്ടി വന്നു.
"അത് ശരി അവള് സുഖിച്ച് ഇരിക്കുന്നതാണോ ചേച്ചീടെ പ്രശ്നം…എങ്കിൽ ഇനി മുതൽ ചേച്ചിയും കേറി ഇരുന്നോ അല്ലപിന്നെ…" ആര്യൻ അവളുടെ കൈ തട്ടി മാറ്റിക്കൊണ്ട് പറഞ്ഞു. വീണ്ടും അമ്മു ചിരിച്ചു.
"ടാ നീ വാങ്ങിക്കും…ടീ മതി ചിരിച്ചത് പോയെ…ഞാൻ വരുവാ അങ്ങോട്ട് പോയി പഠിക്കാനുള്ള പുസ്തകം എടുത്ത് വെച്ചേ…" ശാലിനി രണ്ടുപേരോടുമായി പറഞ്ഞു.
"അവള് പൊയ്ക്കോളും അതിന് ചേച്ചി ഇങ്ങനെ പേടിപ്പിക്കേണ്ട…" ആര്യൻ അവളോട് പറഞ്ഞു.
"എന്നാ നീ പറ അവളോട്…"
"ഹാ ഞാൻ പറഞ്ഞോളാം…" ആര്യൻ ശാലിനിയുടെ അരികിൽ നിന്നും നീങ്ങി നിന്നു.
"അതേ മോളേ അമ്മ നല്ലപോലെ ചൂടിലാ അതുകൊണ്ട് മോള് കുറച്ച് നേരം അമ്മൂമ്മേടെ അടുത്ത് പോയി ഇരുന്നോ കേട്ടോ…അമ്മ വന്നിട്ട് പഠിക്കാം അതുവരെ അവിടിരുന്ന് ടിവി കണ്ടോ…" ആര്യൻ അമ്മുവിൻ്റെ ചെവിയിൽ പറഞ്ഞു.
"മ്മ്…" അമ്മു മൂളി.
"പിന്നേ…അമ്മയെ വട്ടി എന്നൊന്നും മോള് ഇനി വിളിക്കരുത് കേട്ടോ…അമ്മയ്ക്ക് അത് സങ്കടം ആവൂലേ…തമാശക്ക് ആണെങ്കിൽ പോലും നമുക്ക് ഒരു സോറി പറഞ്ഞേക്കാം കേട്ടോ…" ആര്യൻ വീണ്ടും അവളോട് മയത്തിൽ പറഞ്ഞുകൊടുത്തു.
"ഹാം…പറയാം…" അമ്മു പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
"ഹാ മിടുക്കി…വാ…" ആര്യൻ അവൾക്കൊരു മുത്തം നൽകിയ ശേഷം ശാലിനിയുടെ അരികിലേക്ക് നീങ്ങി നിന്നു.
"അമ്മേ…അമ്മ വട്ടിയൊന്നുമല്ല…അമ്മു വെറുതേ പറഞ്ഞതാ…സോറി അമ്മേ…" അമ്മു ശാലിനിയുടെ മുഖത്ത് നോക്കി പറഞ്ഞു.
ശാലിനിയുടെ വീർത്തിരുന്ന മുഖം ചൊട്ടി വന്ന ശേഷം ഒരു ചെറിയ പുഞ്ചിരി വിടരുന്നത് ആര്യൻ കണ്ടു. ദേഷ്യം മാറി വരുന്നൂ എന്ന് അവന് മനസ്സിലായി.
"ഒരുമ്മ കൂടി കൊടുക്ക് മോളേ…" ആര്യൻ അമ്മുവിൻ്റെ ചെവിയിൽ പറഞ്ഞു. അവൻ പറഞ്ഞതനുസരിച്ച് അമ്മു ശാലിനിയുടെ വലതു കവിളിൽ ഒരുമ്മ കൂടി കൊടുത്തു.
ശാലിനിയുടെ മുഖത്ത് വിടർന്ന ചെറിയ പുഞ്ചിരി അതോടെ ഒരു വലിയ ചിരി ആയി മാറി. അവൾ അമ്മുവിൻ്റെ മുഖത്ത് നോക്കി ചിരിച്ച ശേഷം തിരിച്ച് അവളുടെ കവിളിലും ഒരുമ്മ നൽകി.
"ഹാ ഇനി എൻ്റെ അമ്മൂട്ടി അമ്മ ജോലി കഴിഞ്ഞ് വരുന്ന വരെ ടിവി കണ്ടിട്ട് കുറച്ച്
💬 Comments
View all comments