Chapter Title : മന്ദാരക്കനവ് 8 [Aegon Targaryen]
നേരം ഇരുന്ന് പഠിക്കും അല്ലേ…" ആര്യൻ അമ്മുവിനോടെന്ന പോലെ ശാലിനി കേൾക്കാനായി പറഞ്ഞു.
"ആം…" അമ്മു അതേ എന്ന രീതിയിൽ തലയാട്ടി.
"മ്മ് മിടുക്കി…ഇനി ചേട്ടനും ഒരുമ്മ തന്നേ…"
"ഉമ്മാ…"
"മ്മ്…ഉമ്മാ…പൊയ്ക്കോ കേട്ടോ…" ആര്യൻ അവളെ താഴെ ഇറക്കിയതും അമ്മു അമ്മൂമ്മയുടെ അടുത്തേക്ക് ഓടി.
ആര്യൻ ശാലിനിയുടെ മുഖത്തേക്ക് നോക്കിയതും അവളുടെ മുഖം വീണ്ടും പഴയത് പോലെ വീർത്ത് ഇരിക്കുന്നത് കാണപ്പെട്ടു.
"ഇനിയെന്താ കുഴപ്പം…ഞാനും പോയിരുന്ന് പഠിക്കണോ…" ആര്യൻ കളിയായി ചോദിച്ചു.
ശാലിനി അവനെ നോക്കി ഒന്ന് ദഹിപ്പിച്ചു.
"ഓ…ഞാൻ സോറി പറയാത്തതുകൊണ്ടാണോ…സോറി അമ്മേ…" ആര്യൻ ചിരി അടക്കി പറഞ്ഞു.
ശാലിനിയുടെ മുഖത്ത് ചെറിയ ഒരു ചിരി വിടർന്നോ എന്ന് തോന്നിപ്പിക്കും വിധം അവളൊന്നു പുഞ്ചിരിച്ചിട്ട് വീണ്ടും പഴയപടി ആയി.
"അതേ…എന്താ പറ്റിയത്?" അവൻ ചോദിച്ചു.
"പോ അവിടുന്ന്…" ശാലിനി ദേഷ്യം നടിച്ചു.
"കാര്യം പറ…" ആര്യൻ വീണ്ടും തിരക്കി.
"കൊച്ചിൻ്റെ മുൻപിൽ വെച്ചാണോ ഞാനും നിൻ്റെ തോളത്ത് കേറി ഇരുന്നോ എന്നൊക്കെ നീ പറയുന്നത്…" ശാലിനി ചൂടായി.
"അയ്യോ ചേച്ചി അത് ഞാനൊരു തമാശ പറഞ്ഞതല്ലേ…അതിനെന്തിനാ അങ്ങനൊക്കെ ചിന്തിക്കുന്നത്…?" ആര്യൻ സൗമ്യമായി ചോദിച്ചു.
"പിന്നേ നിൻ്റെ തമാശ…കുറച്ച് കൂടുന്നുണ്ട്…എല്ലാത്തിനും ഞാൻ വളം വച്ച് തരുന്നത് കൊണ്ടല്ലേ…"
"ഇതെന്താ കൊച്ചു പിള്ളേരെ പോലെ…അമ്മു എന്ത് വിചാരിക്കാനാ…?"
"അവളൊന്നും വിചാരിക്കില്ല…നീ ഒന്നും ഉദ്ദേശിച്ചിട്ടുമില്ല…പക്ഷേ അവള് അമ്മയുടെ അടുത്തോ മറ്റോ പോയി ആര്യൻ ചേട്ടൻ അമ്മയോട് തോളത്ത് കയറി ഇരുന്നോളാൻ പറഞ്ഞു എന്ന് വല്ലോം പറഞ്ഞാൽ!…അവള് കുട്ടിയല്ലേ…അമ്മ എന്ത് വിചാരിക്കും?…ഞാൻ എന്ത് മറുപടി കൊടുക്കും…?" ശാലിനി ശാന്തമായി തന്നെ പറഞ്ഞു.
"ഓ…അതാണോ കാര്യം…ഞാൻ അങ്ങനൊന്നും ആലോചിച്ചില്ല ചേച്ചീ…അല്ലെങ്കിൽ തന്നെ അമ്മ എന്ത് വിചാരിക്കാനാ…?"
"അമ്മ ഒന്നും വിചാരിക്കില്ലെങ്കിൽ തന്നെ എനിക്കത് ബുദ്ധിമുട്ടാകും…"
"മ്മ്…ഇനി ഞാൻ അങ്ങനെ ഒന്നും ഉണ്ടാകാതെ നോക്കിക്കോളാം…" ആര്യൻ മുഖം കുനിച്ചു.
"നീ തമാശ പറയുന്നതിനൊന്നുമല്ല ഞാൻ പറഞ്ഞത്…മോൾടെ അടുത്ത് വച്ച് എന്തെങ്കിലും പറയുമ്പോ സൂക്ഷിക്കണം അത്രയേ ഞാൻ ഉദ്ദേശിച്ചുള്ളൂ…" അവൻ്റെ മുഖം താഴ്ത്തിയുള്ള നിൽപ്പ് കണ്ട് ശാലിനി ഒന്നുകൂടി വ്യക്തമാക്കി.
"മ്മ്…മനസ്സിലായി ചേച്ചീ…" കാര്യം മനസ്സിലായ ആര്യൻ
💬 Comments
View all comments