Chapter Title : മന്ദാരക്കനവ് 9 [Aegon Targaryen]
കയറിയിരുന്നു. ലിയ അവളുടെ മുറിയിലേക്ക് പോയി പാൻ്റിയും ഒരു കസേരയിൽ നിവർത്തി ഇട്ടിട്ട് ഫാനിൻ്റെ സ്വിച്ച് ഓൺ ആക്കി. മുറിയിലുള്ള എല്ലാ സ്വിച്ചുകളും ലിയ ഇട്ട് നോക്കിയെങ്കിലും ഫാൻ മാത്രം കറങ്ങിയില്ല. അവൾ വിവരം പറയാനായി ആര്യൻ്റെ മുറിയിലേക്ക് നടന്നു.
“ടാ…ആ മുറിയിലെ ഫാൻ കറങ്ങുന്നില്ലല്ലോ…” ലിയ ചെന്ന് പറഞ്ഞു.
“ഇല്ലേ…അതെന്താ?…ഞാൻ ഒന്ന് നോക്കട്ടെ…” ആര്യൻ അപ്പുറത്തെ മുറിയിലേക്ക് നടന്നു.
അവനും സ്വിച്ചുകൾ എല്ലാം മാറി മാറി അമർത്തി ഇട്ട് നോക്കിയെങ്കിലും ഫാൻ കറങ്ങിയില്ല. കസേരയിലേക്ക് കയറി ഫാൻ കറക്കി നോക്കിയിട്ടും രക്ഷയുണ്ടായില്ല.
“ശെടാ…ഇതെന്താ കറങ്ങാത്തത്…!” അവൻ ആരോടെന്നില്ലാതെ ചോദിച്ചു.
“ഇതിന് മുന്നേ കറങ്ങുന്നുണ്ടായിരുന്നോ…?” അവൾ തിരക്കി.
“ഞാൻ ഇട്ട് നോക്കിയിട്ടില്ല ചേച്ചീ…ഈ മുറിയിലേക്ക് കയറിയിട്ടില്ല അങ്ങനെ…ശേ കുറച്ച് കൂടി നേരത്തെ അറിയുവായിരുന്നെങ്കിൽ തോമാച്ചൻ്റെ അടുത്ത് ചെന്ന് പറയായിരുന്നു…” ആര്യൻ ഫാനിലേക്ക് നോക്കി നിന്നുകൊണ്ട് പറഞ്ഞു.
“ഹാ അത് പോട്ടെ സാരമില്ല…ഏതായാലും ഇന്നൊരു രാത്രിയിലത്തേക്കല്ലേ…”
“എന്നാലും ഈ ചൂടത്ത് കിടക്കണ്ടേ ചേച്ചീ…?”
“അതൊന്നും കുഴപ്പമില്ലടാ…എനിക്ക് നാളെ രാവിലത്തേക്ക് ഇതൊന്ന് ഉണങ്ങി കിട്ടിയാൽ മതിയായിരുന്നു…ഹഹ” ലിയ അവളുടെ പാൻ്റിയിലേക്ക് കൈ ചൂണ്ടി പറഞ്ഞിട്ട് ചിരിച്ചു. ആര്യനും അത് കേട്ട് അവളുടെ ഒപ്പം ചിരിച്ചു.
“അത് ചേച്ചി എടുത്തോ…എൻ്റെ മുറിയിൽ കൊണ്ടുപോയി ഇടാം…” ആര്യൻ പറഞ്ഞിട്ട് അവൻ്റെ മുറിയിലേക്ക് നടന്നു. അവൻ്റെ പുറകെ ലിയയും പാൻ്റി എടുത്തുകൊണ്ട് നടന്നു.
“ദാ ആ കസേരയിലേക്ക് ഇട്ടേക്ക്…” എന്ന് പറഞ്ഞ ശേഷം ആര്യൻ അവൻ്റെ മുറിയിലെ ഫാൻ ഓണാക്കി.
“ചേച്ചി ഇവിടെ കിടന്നോ കേട്ടോ…ഞാൻ അപ്പുറത്ത് പോയി കിടന്നോളാം…” ആര്യൻ ലിയയോടായി വീണ്ടും പറഞ്ഞു.
“ഏയ് അതൊന്നും വേണ്ടടാ നീ ഇവിടെ കിടന്നോ…” ലിയ അവന് ഉടനെ തന്നെ മറുപടി നൽകി.
“കൊള്ളാം…ചേച്ചിയെ ഞാനാ ചൂടത്ത് കിടത്താനോ!... ഇവിടങ്ങ് കിടന്നാൽ മതി…” ആര്യൻ തീരുമാനിച്ചുറപ്പിച്ച പോലെ പറഞ്ഞു.
“എടാ അത് കുഴപ്പമില്ല…” ലിയ മടിച്ച് മടിച്ച് പറഞ്ഞു.
“ഒന്നും ഇങ്ങോട്ട് പറയണ്ട പറഞ്ഞത് കേട്ടാൽ മതി…” ആര്യൻ വീണ്ടും ദൃഢതയോടെ ശബ്ദിച്ചു.
“ഉം ശരി…അങ്ങനെ ആയിക്കോട്ടെ സാറേ…” ലിയ തമാശ രൂപേണ മറുപടി നൽകി.
💬 Comments
View all comments