0%

Chapter Title : മന്ദാരക്കനവ് 9 [Aegon Targaryen]

Author : Kambikathakal Read All Parts 6696

പരിപാടി ആണെങ്കിൽ ദേ ഞാൻ ഇപ്പൊ ഇറങ്ങി പോകും കേട്ടോ…” ആര്യൻ വിരൽ ചൂണ്ടി ഒരേസമയം തമാശയായിട്ടും കാര്യമായിട്ടും തോന്നുന്ന രീതിയിൽ അവളോട് പറഞ്ഞു.

ലിയ അതുകേട്ട് ഒന്ന് പുഞ്ചിരിച്ചപ്പോഴേക്കും അവളുടെ കണ്ണുകളിൽ നിന്നും അറിയാതെ വെള്ളം പുറത്തേക്ക് ചാടി. അവളത് പെട്ടെന്ന് തന്നെ തുടച്ചിട്ട് ആര്യനെ ഒന്ന് നോക്കി.

ആര്യൻ കട്ടിലിൽ നിന്നും പതിയെ ഇറങ്ങാനായി തുടങ്ങുന്നത് കണ്ട ലിയ അവൻ്റെ കൈയിൽ പിടിച്ചിട്ട് “ടാ പോവല്ലേ ഞാൻ കരഞ്ഞതല്ല…” എന്ന് പറഞ്ഞു.

“പോകാനല്ല…ഞാൻ അവിടുന്നൊരു തലയിണ കൂടി എടുത്തിട്ട് വരാം…ഇങ്ങനെ കിടന്നിട്ടൊരു സുഖമില്ല അതാ…” ആര്യൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

“അതാണോ…നീ അല്ലേ പറഞ്ഞത് എൻ്റെ വയറ് പഞ്ഞിമെത്ത പോലെയാണെന്നും മുഖം അമർത്തി കിടക്കാൻ നല്ല സുഖം ആണെന്നുമൊക്കെ…ഇവിടെ കിടന്നോടാ…” ലിയ അവളുടെ മടിയിലേക്ക് കൈ വെച്ചുകൊണ്ട് അവനോട് പറഞ്ഞു.

“എപ്പൊ കിടന്നു എന്ന് ചോദിച്ചാൽ മതി…” എന്ന് പറഞ്ഞുകൊണ്ട് ആര്യൻ ലിയയുടെ മടിയിലേക്ക് തല വെച്ചുകൊണ്ട് മുഖം വയറിലേക്ക് മെല്ലെ അമർത്തി ചുരുണ്ട് കിടന്നു.

“ഉം…ഇനി ചേച്ചി പറഞ്ഞോ…എത്ര നേരം വേണേലും ഞാൻ ഇരുന്ന് കേട്ടോളാം…” ആര്യൻ പറഞ്ഞു.

ലിയ ഒന്ന് ചിരിച്ചിട്ട് അവൻ്റെ മുടിയിഴകളിലൂടെ വിരലുകൾ ഓടിച്ചു തുടങ്ങി.

“ഇച്ഛായൻ പോയതിൽ പിന്നെ എന്നെ അത് ചെറുതായി ഒന്നുമല്ല ബാധിച്ചത്…എത്ര നാള് വേണ്ടി വന്നു അതുമായി മനസ്സൊന്നു പൊരുത്തപ്പെട്ടു വരാനെന്ന് എനിക്ക് ഓർമയില്ല…അങ്ങനെ വാ തോരാതെ സംസാരിച്ചുകൊണ്ടിരിക്കാൻ എന്നെ പഠിപ്പിച്ച ആള് തന്നെ എന്നെ മൗനമായി ഇരിക്കാനും പഠിപ്പിച്ചു…പിന്നെ ഞാൻ വാ തോരാതെ സംസാരിച്ചിട്ടുണ്ടെങ്കിൽ അത് നിന്നോട് മാത്രമാ…”

ആര്യൻ അത്രയും കേട്ടതും അവളെ ആശ്വസിപ്പിക്കാനെന്ന വണ്ണം ലിയയുടെ അരയ്ക്ക് ചുറ്റിനും കൈകൾ രണ്ടും കൂട്ടിപ്പിടിച്ചുകൊണ്ട് മുഖം വയറിലേക്ക് നന്നായി ചേർത്ത് വെച്ച് കിടന്നു.

ലിയക്ക് ഒരേസമയം അത് ആശ്വാസവും, സന്തോഷവും, കൂടാതെ ഒരുതരം ഇക്കിളിയും കൂടി സമ്മാനിച്ചു.

“നീ ഇവിടെ വന്നതിന് ശേഷമാണ് ഞാൻ വീണ്ടും പഴയപോലെ ആകാനൊരു ശ്രമം നടത്തിയത് പോലും…ശരിക്കും എൻ്റെ വിഷമങ്ങൾക്ക് ഒരു ആശ്വാസം നൽകാൻ വേണ്ടി വേഷം മാറി വന്ന മാലാഖ വല്ലോം ആണോടാ നീ…” ലിയ

💬 Comments

View all comments