0%

Chapter Title : മന്ദാരക്കനവ് 9 [Aegon Targaryen]

Author : Kambikathakal Read All Parts 6605

സമ്മാനിച്ചു. തൻ്റെ വസ്ത്രധാരണത്തെ പറ്റിയൊക്കെ ആര്യൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നോ എന്നൊരു തോന്നലും അവൾക്കുണ്ടായി. കാരണം വർഷങ്ങൾക്ക് ശേഷമാണ് ഒരാള് അവളോട് അങ്ങനെയൊക്കെ പറയുന്നത്. അത് അവളുകൂടി ഇഷ്ടപ്പെടുന്ന ഒരാളാകുമ്പോൾ, അതും ആര്യൻ പറയുമ്പോൾ അതിന് മാറ്റ് കൂടും.

“നിങ്ങളിങ്ങനെ വഴക്കിട്ടോണ്ട് നിൽക്കാതെ…” ലിയ രണ്ടുപേരോടുമായി പറഞ്ഞു.

“അതേ…വാ നമുക്കിനി കുറച്ച് നേരം ഇരുന്നോണ്ട് വഴക്കിടാം…” എന്ന് പറഞ്ഞുകൊണ്ട് ആര്യൻ കസേരയുടെ അടുത്തേക്ക് നടന്നു.

“പോടാ അവിടുന്ന്…ശാലിനി വാ…” ലിയ അവൻ്റെ മറുപടി കേട്ട് ഒന്ന് ചിരിച്ച ശേഷം ശാലിനിയെയും കൂട്ടി കസേരയിൽ പോയി ഇരുന്നു.

ആര്യൻ ഡൈനിങ് മേശയുടെ ഒരു വശത്തും അവൻ്റെ ഇടതു വശത്തായി ലിയയും അവരുടെ എതിർവശത്തായി ആര്യന് നേരെ ശാലിനിയും ഇരിപ്പുറപ്പിച്ചു.

അവർ മൂവരും ചെറിയ ചെറിയ വിഷയങ്ങളിൽ നിന്നും തുടങ്ങി വലിയ വലിയ കാര്യങ്ങളിലേക്ക് സംസാരം കൊണ്ടുപോയി. അതിൽ ലിയയുടെ ജീവിതത്തിലുണ്ടായ സംഭവങ്ങളും കടന്നു വന്നു. അത് കേട്ട് കഴിഞ്ഞപ്പോൾ ശാലിനിക്ക് ലിയയോട് ഒരു സഹതാപവും ഒപ്പം കുറച്ചുകൂടി സ്നേഹവും ഉണ്ടായി. ആ സംഭവത്തിന് ശേഷം ആരോടും അങ്ങനെ അധികം മിണ്ടാതെയുള്ള തൻ്റെ സ്വഭാവത്തിലും പെരുമാറ്റത്തിലുമൊക്കെ ഒരു മാറ്റം കൊണ്ടുവന്നത് ആര്യൻ ആണെന്ന് ലിയ പറഞ്ഞപ്പോൾ അതിൽ വലിയ അത്ഭുതമൊന്നും ശാലിനിക്ക് തോന്നിയില്ല.

സംസാരത്തിനിടയിൽ ഒന്നുരണ്ട് തവണ ആര്യൻ അവൻ്റെ കാൽവിരലുകൾ ഉപയോഗിച്ച് ശാലിനിയുടെ കാലിൽ കളം വരയ്ക്കാനൊരു ശ്രമം നടത്തിയിരുന്നെങ്കിലും ലിയ അടുത്തിരിക്കുന്നതിനാൽ ശാലിനി അവനെ അധികം പ്രോത്സാഹിപ്പിച്ചില്ല. ഒടുവിൽ അവളുടെ കണ്ണുരുട്ടി ദഹിപ്പിച്ചുള്ള നോട്ടം കൂടി കണ്ടപ്പോൾ ആര്യൻ പിന്നെ അതിന് മുതിർന്നതുമില്ല.

അങ്ങനെ ഏതാണ്ടൊരു മണിക്കൂറോളം ശാലിനി അവരോടൊപ്പം അവിടിരുന്ന് കഥ പറഞ്ഞ ശേഷം പോകാനായി എഴുന്നേറ്റു.

“എടാ പിന്നെ രണ്ടുപേർക്കും കഴിക്കാനുള്ള ചോറില്ലെങ്കിൽ അവിടുന്ന് എടുക്കാം…” ശാലിനി എഴുന്നേറ്റ് നിന്നുകൊണ്ട് ആര്യനോടായി പറഞ്ഞു.

“വേണ്ട ചേച്ചീ…രാവിലത്തെ മാവിരുപ്പുണ്ട് അതുകൊണ്ട് ദോശ ചുട്ടോളാം ഞങ്ങള്…” ആര്യൻ മറുപടി കൊടുത്തു.

“ഉം ശരി…എന്നാൽ പിന്നെ ഞാൻ ഇറങ്ങുവാണേ ചേച്ചീ…എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ പറയാൻ മടിക്കരുത് കേട്ടല്ലോ…!” ശാലിനി ലിയയോട് പറഞ്ഞു.

“എന്തുണ്ടെങ്കിലും പറഞ്ഞോളാം പോരേ…!” ലിയ ചിരിച്ചുകൊണ്ട് ശാലിനിക്ക് മറുപടി കൊടുത്തു.

💬 Comments

View all comments