Chapter Title : മന്ദാരക്കനവ് 9 [Aegon Targaryen]
ഇറങ്ങണമെന്ന് വിചാരിച്ചതാ ചേച്ചീ…അവിടുത്തെ പണി തീരണ്ടേ…ഞാൻ നിങ്ങള് ഇറങ്ങിക്കാണുമെന്നാ വിചാരിച്ചത്…പിന്നെ ഇവൻ്റെ സൈക്കിൾ കണ്ടപ്പോ പോയിട്ടില്ലെന്ന് മനസ്സിലായി…” ശാലിനി ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി.
“ഞങ്ങള് ദേ ഇറങ്ങാൻ തുടങ്ങുവായിരുന്നു…” ലിയ പറഞ്ഞു.
“ആണോ…ചേച്ചിക്ക് പൗഡറോ, ക്രീമോ എന്തെങ്കിലും വേണമെങ്കിൽ അതുംകൊണ്ടാ ഞാൻ വന്നത്…ഇവൻ്റെ കൈയിൽ ഉണ്ടായിരുന്നോ അത് വല്ലോം…?” ശാലിനി അവളുടെ കൈയിൽ ഉണ്ടായിരുന്ന ഒരു ചെറിയ ബാഗ് നീട്ടിക്കൊണ്ട് പറഞ്ഞു.
“ഉം നല്ല സമയത്താ കൊണ്ടുവന്നത്…” പറഞ്ഞത് ആര്യൻ ആയിരുന്നു.
“ഞാൻ ദേ ഇവനോട് ഇപ്പോ കുറച്ച് പൗഡർ കിട്ടിയിരുന്നെങ്കിൽ കൊള്ളാമായിരുന്നു എന്ന് പറഞ്ഞു നാവ് വായിലേക്ക് ഇട്ടതെയുള്ളു…അതിനെന്നെ അവൻ കളിയാക്കിയിട്ട് നിക്കുമ്പോഴാ ശാലിനിയുടെ വരവ്…” ലിയ ചിരിച്ചു.
“അതുശരി…അവനോട് പോകാൻ പറ…ഞാൻ പറഞ്ഞതല്ലേ ചേച്ചിയോട് എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ എന്നോട് പറയണമെന്ന്…ദാ ചേച്ചിക്ക് ആവശ്യമുള്ളത് എല്ലാം ഇതിലുണ്ട്…റെഡി ആയിട്ട് പോയാൽ മതി ഓഫീസിലേക്ക്…ഇനിയും ഉണ്ട് സമയം…” ശാലിനി പറഞ്ഞു.
“ഹാ എങ്കിൽ പിന്നെ ഇനി ഉച്ചക്കത്തെ ചോറ് കൂടി കഴിച്ചിട്ട് പോയി ഓഫീസ് തുറക്കാം നമുക്ക്…” ആര്യൻ കളിയാക്കി പറഞ്ഞു.
“നീ പോടാ ചെക്കാ…ചേച്ചി പോയി റെഡി ആയിക്കോ അവൻ അങ്ങനെയൊക്കെ പറയും…” ശാലിനി ലിയക്ക് പ്രോത്സാഹനം നൽകി.
ലിയ ശരി എന്ന് പറഞ്ഞിട്ട് മുറിയിലേക്ക് പോയി.
“എന്തൊരു സ്നേഹം ചേച്ചിയോട്…!” ആര്യൻ ശാലിനിയുടെ അരികിലേക്ക് വന്ന് അവളുടെ ചെവിയിൽ മെല്ലെ പറഞ്ഞു.
“ഹാ അതിന്…?” ശാലിനി തിരിച്ചും പുരികം ഉയർത്തി പതിയെ ചോദിച്ചു.
ആര്യൻ കണ്ണടച്ചുകൊണ്ട് ഒന്നുമില്ലാ എന്ന അർത്ഥത്തിൽ “മ്ചും” എന്ന് ഒച്ചയുണ്ടാക്കി.
“നീ ഒന്നിങ്ങ് വന്നേ…” ശാലിനി പുറത്തേക്ക് നടന്നു.
ആര്യൻ അവളുടെ പിന്നാലെയും.
“എന്തേ…?” ആര്യൻ തിണ്ണയിൽ എത്തിയ ശേഷം ചോദിച്ചു.
“സാധനം എന്തിയേ…?” അതിന് മറുപടിയായി ശാലിനി അവനോട് തിരിച്ച് ചോദിച്ചു.
“സാധനം കൈയിൽ ഇല്ലാ…” ആര്യൻ ഒന്ന് ചിരിച്ച ശേഷം പറഞ്ഞു.
“ദേ ചെക്കാ കളിക്കല്ലേ…” ശാലിനി കൈ ചൂണ്ടി കണ്ണുകളടച്ച് പറഞ്ഞു.
“എങ്കിൽ സാധനം കൈയിൽ ഉണ്ട്…” ആര്യൻ വീണ്ടും ചിരിച്ചു.
“ഉണ്ടെങ്കിൽ താ…” ശാലിനി കൈ നീട്ടി.
“തരാമെന്ന് പറഞ്ഞല്ലോ…”
“എപ്പോ…?”
“വൈകിട്ട്…”
💬 Comments
View all comments