Chapter Title : മന്ദാരക്കനവ് 9 [Aegon Targaryen]
ചേച്ചിക്കും ഉമ്മ കൊടുക്കാൻ പ്ലാൻ ഉണ്ടോ…?” ആര്യൻ കളിയാക്കി ചോദിച്ചു.
“പോടാ…ഒന്ന് കണ്ടിട്ട് പോകാനാ…” ലിയ ചിരിച്ചു.
“അതേ ചേച്ചി ഇവിടുന്ന് നാട് വിട്ട് പോകാൻ പോവല്ലല്ലോ അല്ലേ…എനിക്കൊരു സംശയം…” ആര്യനും ചിരിച്ചുകൊണ്ട് ചോദിച്ചു.
അതിന് മറുപടി പറയാൻ നിൽക്കാതെ ലിയ അവൻ്റെ പുറത്തിട്ട് ചെറുതായി ഒരു നുള്ള് കൊടുത്തു.
“ഹൗ…ദേ സൈക്കിൾ കയ്യിൽ നിന്ന് പോകും കേട്ടോ…ഞാൻ അവിടെ ഇറക്കാം അടങ്ങിയിരിക്ക്…” എന്ന് പറഞ്ഞുകൊണ്ട് ആര്യൻ വേഗത്തിൽ ചവിട്ടി.
ശാലിനിയുടെ വീടിന് മുന്നിൽ ആര്യൻ സൈക്കിൾ നിർത്തിയ ശേഷം അവർ രണ്ടുപേരും ഒന്നിച്ച് മുറ്റത്തേക്ക് കയറി. ആര്യൻ അവളെ വിളിച്ച ഉടനെ തന്നെ അവൾ ഇറങ്ങി വന്നു. ലിയയെ കണ്ട ഉടൻ ശാലിനി അവളെ അകത്തേക്ക് ക്ഷണിച്ചെങ്കിലും സമയം ഇല്ലാത്തതിനാൽ ലിയ പിന്നീടൊരിക്കൽ ആകാമെന്ന് പറഞ്ഞ ശേഷം പുറത്തേക്ക് വന്ന അമ്മയേയും അമ്മുവിനെയും പരിചയപ്പെട്ടു. ലിയ ശാലിനിയോട് വസ്ത്രങ്ങൾക്കും മറ്റും നന്ദി പറഞ്ഞെങ്കിലും ആര്യനെ പോലെ തന്നെ ശാലിനിയും നന്ദി വാക്കുകൾ നിരസിച്ച ശേഷം അതിൻ്റെയൊന്നും ആവശ്യം ഇല്ലെന്ന് പറഞ്ഞിട്ട് സന്തോഷത്തോടെ ലിയയെ അവിടെ നിന്നും ബസ്സ് പോകണ്ട എന്ന് പറഞ്ഞ് പെട്ടെന്ന് തന്നെ പറഞ്ഞുവിട്ടു.
ലിയയെ ബസ്സ് സ്റ്റോപ്പിൽ വിട്ട്, ചന്ദ്രികയോട് അൽപ്പം കുശലം പറഞ്ഞ ശേഷം ആര്യൻ കുറച്ച് പലഹാരങ്ങളും വാങ്ങി തിരികെ പോയി. ശാലിനിയുടെ വീട്ടിൽ വീണ്ടും കയറി അമ്മുവിൻ്റെ കൈയിൽ പലഹാരപ്പൊതി ആര്യൻ നൽകി. അമ്മു അതിൽ നിന്നും മൂന്ന് പഴംപൊരി എടുത്ത ശേഷം ബാക്കി അതേപോലെ തന്നെ പൊതിഞ്ഞ് ആര്യനെ തിരികെ ഏൽപ്പിച്ചു.
“ഇന്നാ ഇത് ചേട്ടൻ കൊണ്ടോയി കഴ്ച്ചോ…” അമ്മു ആര്യനോട് പറഞ്ഞു.
“ഉം അപ്പൊ ചേട്ടനോട് സ്നേഹം ഉണ്ട്…” എന്ന് പറഞ്ഞുകൊണ്ട് ആര്യൻ അവൾക്ക് ഒരുമ്മ കൊടുത്തു.
അമ്മു അതുകൊണ്ട് അകത്തേക്ക് ഓടി.
“ടാ…”
“ഉം മനസ്സിലായി…കൊണ്ടുവരാം…” ശാലിനി അവനെ വിളിച്ചപ്പോഴേക്കും കാര്യം മനസ്സിലായ ആര്യൻ പതിയെ പറഞ്ഞു.
“എപ്പോ…?” അവൾ ചോദിച്ചു.
“ചേച്ചി പോയി തുണിയൊക്കെ അലക്കിയിട്ട് വരുമ്പോ ഒരു സമയം ആവില്ലേ…അപ്പോഴേക്ക് ഞാൻ വരാം…” ആര്യൻ മറുപടി നൽകി.
“ഞാൻ കുളത്തിൽ പോണില്ല…” ശാലിനി
💬 Comments
View all comments