Chapter Title : മന്ദാരക്കനവ് 9 [Aegon Targaryen]
ലിയ ഒന്ന് മൂളി.
“ഇതെന്താ കൈയിൽ ചട്ടുകം ഒക്കെ ആയിട്ട്…?” ആര്യൻ ലിയയുടെ കൈയിലിരുന്ന ചട്ടുകം നോക്കി ചോദിച്ചു.
ലിയ “അയ്യോ ദോശ” എന്ന് പറഞ്ഞുകൊണ്ട് അടുക്കളയിലേക്ക് കുണുങ്ങിയോടി. ആര്യനും അവളുടെ പിന്നാലെ ചെന്നു.
“ഭാഗ്യം കരിഞ്ഞില്ല…തീ കുറച്ച് വെച്ചത് നന്നായി…” ലിയ ദോശ മറിച്ചിട്ടുകൊണ്ട് ആര്യനോട് പറഞ്ഞു.
“ആഹാ അതിനിടക്ക് ഇവിടെ പാചകവും തുടങ്ങിയോ…!” ആര്യൻ അവളുടെ അരികിലേക്ക് ചെന്ന് ചോദിച്ചു.
“നിന്നെ കാണാതായപ്പോൾ ഞാൻ ഇവിടിരുന്ന് ബോറടിക്കണ്ട എന്ന് കരുതി അടുക്കളയിൽ കയറിയതാ…ഫ്രിഡ്ജ് തുറന്നപ്പോൾ മാവ് അതിലിരിക്കുന്നത് കണ്ടു…എങ്കിൽ പിന്നെ നീ വരുമ്പോഴേക്കും ദോശ ചുട്ട് വച്ചേക്കാം എന്ന് കരുതി…” ലിയ അവനൊരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് പറഞ്ഞു.
“അതുശരി…പക്ഷേ ഇന്ന് ചേച്ചി എൻ്റെ ഗസ്റ്റാ…അതുകൊണ്ട് ഇതൊക്കെ ഞാൻ ചെയ്തോളാം…തൽക്കാലം എൻ്റെ മാഡം അവിടെ പോയിരുന്നാട്ടെ ചെല്ല് ചെല്ല്…” ആര്യൻ പറഞ്ഞുകൊണ്ട് ലിയയുടെ കൈയിൽ നിന്നും ചട്ടുകം വാങ്ങാൻ ശ്രമിച്ചു.
“അത് സാരമില്ല…നിൻ്റെ കൈപ്പുണ്യം മാത്രം ഞാൻ അറിഞ്ഞാൽ പോരല്ലോ എൻ്റേത് നീ കൂടി അറിയണ്ടേ…” ലിയ ചട്ടുകം മാറ്റിപ്പിടിച്ചുകൊണ്ട് അടുത്ത ദോശക്ക് വേണ്ടി മാവെടുത്ത് ഒഴിച്ചുകൊണ്ട് പറഞ്ഞു.
“ഹാ അത് ശരിയാ…ദോശ ചുട്ട് തന്നാൽ എനിക്ക് ചേച്ചിയുടെ കൈപ്പുണ്യം അറിയാൻ പറ്റും…” ആര്യൻ ലിയയോട് കളിയാക്കുന്ന രീതിയിൽ പറഞ്ഞിട്ട് ചിരിച്ചു.
“അത് ശരിയാണല്ലോ…ദോശക്ക് കൂടെ എന്താ നിനക്ക് വേണ്ടത്…?”
“എനിക്കോ?...ചേച്ചിക്ക് എന്താ വേണ്ടതെന്ന് പറ…അതുണ്ടാക്കാം…”
“ചമ്മന്തി പോരേ…?”
“ചമ്മന്തിയെങ്കിൽ ചമ്മന്തി…”
“എങ്കിൽ നീ ഈ ചട്ടുകം പിടിച്ചേ…ചമ്മന്തി ഞാൻ ഉണ്ടാക്കാം…” ലിയ ചട്ടുകം ആര്യൻ്റെ കൈയിൽ കൊടുത്തുകൊണ്ട് പറഞ്ഞു.
“ആഹാ…അതുശരി…ആയിക്കോട്ടെ ചേച്ചീടെ ഇഷ്ടം…” ആര്യൻ ദോശ മറിച്ചിട്ടുകൊണ്ട് പറഞ്ഞു.
അങ്ങനെ ലിയ ചമ്മന്തി ഉണ്ടാക്കുന്ന തിരക്കിലേക്കും ആര്യൻ ദോശ ചുടുന്ന തിരക്കിലേക്കും പോയി. കോച്ച് കൊച്ച് വർത്തമാനങ്ങൾ പറഞ്ഞും തമാശകൾ പറഞ്ഞും ചിരിച്ചും അവർ ഭക്ഷണം ഉണ്ടാക്കിയ ശേഷം കഴിക്കാനായി ഡൈനിങ് മേശയിൽ കൊണ്ടുപോയി വച്ചു. കൈകൾ കഴുകി വന്ന ശേഷം രണ്ടുപേരും ഒരുമിച്ച് തന്നെ കഴിക്കാനായി ഇരുന്നു. കഴിക്കുന്നതിനിടയിൽ തന്നെ ലിയ ഉണ്ടാക്കിയ ചമ്മന്തിയെ പറ്റി ആര്യൻ നല്ല അഭിപ്രായം പറയുകയും അവളുടെ പാചകത്തെ
💬 Comments
View all comments