0%

Chapter Title : മണിച്ചിത്രത്താഴ്- The Beginning- 1

Author : kkstories Read All Parts 138

ശവശരീരങ്ങൾ, എത്ര കയ്യേറ്റങ്ങൾ- അന്നെല്ലാം മാടമ്പള്ളിയിലെ ശങ്കരൻ തമ്പിയുടെ കാര്യക്കാരൻ എന്ന പദവി ധൈര്യം മാത്രമാണ് തന്നിട്ടുള്ളത്. പക്ഷേ അന്നൊന്നും തോന്നാത്ത ഒരു ഭയം തന്നെ പിടികൂടിയിരിക്കുന്നു എന്ന് കുഞ്ഞിക്കേളു തിരിച്ചറിഞ്ഞു.സർവ്വപ്രതാപിയായ തമ്പിയുടെ ആശ്വാസ വചനങ്ങൾക്ക് പോലും വേണ്ടത്ര ഉറപ്പില്ലാത്ത പോലെ. ഭയപ്പെടേണ്ടതില്യ എന്നു പറയുമ്പോഴും കാരണവരുടെ കണ്ണുകൾ മാടമ്പള്ളിയുടെ തെക്കേ മൂലയിലേക്ക് ഒളിഞ്ഞു പായുന്നത് അയാൾ കണ്ടില്ലെന്നു നടിച്ചു..!!!

ഏത് നശിച്ച നിമിഷമാണ്, കാഞ്ചീപുരത്തേക്ക് അന്ന് അങ്ങനെയൊരു യാത്ര പോവാൻ തോന്നിയത് ????

"നമ്പൂരീ, നമ്മളെത്ര നേരായി ഇപ്പൊ നടക്കാൻ തുടങ്ങീട്ട് എന്ന് നിശ്ച്യണ്ടോ?"
"അഞ്ചു നാഴിക കഴിഞ്ഞു കാണും, എന്ത്യേ ?"
"ഹഹഹ, നല്ല കാര്യായി. ചിറ്റാഴ അമ്പലത്തിന്റെ ആൽത്തറേന്ന് മാടമ്പള്ളീക്ക് അഞ്ചു നാഴികേ ?"- ഒരു പൊട്ടിച്ചിരിയോടെ വാമനക്കുടക്കുള്ളിൽ നിന്നും അയാൾ പുറത്തേക്കു നോക്കി.

ആലപ്പാറ മനോഹര പോറ്റി ...!!!

തലമുറകളായി മാന്ത്രിക ക്രിയകളുടെ തലവന്മാരായ ആലപ്പാറ തറവാട്ടിലെ ഇളമുറക്കാരൻ. അഥർവ്വവേദത്തിൽ അപൂർവ്വജ്ഞാനി. ബ്രഹ്മചര്യം കൈമുതലാക്കിയ പോറ്റിമാരിൽ നിന്നും വ്യത്യസ്തനായി, ഒരിത്തിരി സ്ത്രീ സമ്പർക്കമൊക്കെയുള്ള യുവരക്തം. പേരുപോലെ തന്നെ അംഗോപാംഗം മനോഹരൻ..!!!

ഇളമുറക്കാരെക്കൊണ്ട് കൂട്ടിയാൽ കൂടില്യ ആ തമിഴത്തി എന്ന് തമ്പി അയച്ച നമ്പൂതിരി ആവുന്നതു പറഞ്ഞതാണ്. ആലപ്പാറയിലെ തറവാട്ടു കാരണവർ ചെറുചിരിയോടെ മൊഴിഞ്ഞു: "60 കൊല്ലം മുൻപ്, എൻ്റെ ആദ്യ കർമ്മത്തിനു ആശീർവദിച്ചു അയക്കുമ്പോഴും കൂട്ടിക്കൊണ്ടു പോകാൻ വന്നവർ ഇതു തന്നെയാണ് പറഞ്ഞത്. ആലപ്പാറയിലെ ഇളമുറക്കാർക്ക് ആയിരം ആനകളുടെ കരുത്താണ് തിരുമേനി, തമിഴത്തിക്ക് ഇനി വെറും നാഴികകളേ ഉള്ളൂ പൊറുതി ..!!!". നമ്പൂതിരി മറുത്തൊന്നും പറഞ്ഞില്ല, മൺചെരാത് കൈകൊണ്ടു മറച്ച്‌, പരദേവതകളെ

💬 Comments

View all comments