0%

Chapter Title : മണിച്ചിത്രത്താഴ്- The Beginning- 2

Author : kkstories Read All Parts 192

തോന്നിയുള്ളൂ. കളരി അച്ഛന്റെ കയ്യിൽ നിന്നും അഭ്യസിച്ച അന്ന് കുറിച്ചിട്ടതാണ്, ചേകവർ ആയി പേരെടുക്കണം എന്നുള്ള മോഹം. മെയ്‌വഴക്കവും ചുവടുകളും ഇത്ര കാലം മിനുക്കി സൂക്ഷിച്ചതും ഇതിനു വേണ്ടി തന്നെ. കൃഷ്ണൻ ഉടനെ ഭാണ്ഡം നിറച്ചു. ലക്ഷ്മിയോട് എങ്ങനെ പറയുമെന്നായിരുന്നു അവന്റെ ദുഃഖം. പക്ഷേ അവളുടെ മറുപടി അവനെ ഞെട്ടിച്ചു കളഞ്ഞു: "ഇക്കൊരു ദുഖോം ഇല്ല്യ, പഠിച്ചു ചേകോൻ ആയി വന്നാ ഇന്റെ കഴുത്തിൽ ഈ കയ്യോണ്ടൊരു മിന്നു കെട്ടും എന്ന് ഇക്കൊരുറപ്പ് തന്നാ മതി". അവന്റെ കണ്ണുകൾ ഈറനണിഞ്ഞു. നിറകണ്ണുകളോടെ അവളുടെ മൂർദ്ധാവിൽ ചുംബിച്ചു, നീ എന്റേതെന്ന് പരദേവതകളെ തൊട്ട് ശപഥം ചെയ്ത്, അവൻ തുനിഞ്ഞിറങ്ങി, ചാത്തന്നൂർ കളരിയിലേക്ക്..!!!

അന്ന് പോയിട്ട്, ഇന്നാണ് കൃഷ്ണൻ തമ്പി തിരിച്ചെത്തുന്നത്. വന്നത് ലക്ഷ്മിയെ മനപ്പൂർവം അറിയിച്ചില്ല അയാൾ. ഒന്നു ഞെട്ടിക്കാം എന്ന്‌ കരുതി അടുക്കളയുടെ പിന്നാമ്പുറത്ത് കാത്തു നിൽക്കുമ്പോഴാണ് ചെറിയമ്മ മേൽപ്പുര തൂക്കാൻ വിളിച്ചു പറയുന്നത് കേട്ടത്. മേൽപ്പുരയിൽ താനും ലക്ഷ്മിയും ചിലവഴിച്ച ഒരുപാട് രാത്രികളുടെ ഓർമ അയാളുടെ സിരകളെ ചൂടു പിടിപ്പിച്ചു. പണിക്കാരുള്ളത് കൊണ്ട് മുൻവാതിൽ വഴി കേറാനാവില്ല. ലക്ഷ്മി കാണുമെന്നുള്ളത് കൊണ്ട് അടുക്കള വഴി കേറാനുമാവില്ല. പഴയ കൃഷ്ണൻ തമ്പി ആയിരുന്നെങ്കിൽ ഇതൊരു ദുർഘട നിമിഷമായേനെ. പക്ഷേ ചാത്തന്നൂർ കളരിയിലെ ചെല്ലചേകവർക്കിത് പൂ പറിക്കുന്ന പോലെയായിരുന്നു. ഒരൊറ്റ കുതിപ്പിന് അയാൾ വടക്കിനിയുടെ മച്ചിന്റെ മുകളിലേക്ക് ഞാന്നു കയറി. കരിമൂർഖനേക്കാൾ വേഗത്തിലിഴഞ്ഞു മച്ചിന്റെ ഒറ്റക്കിളിവാതിലിലൂടെ ഓട്ടിൻപുറത്തേക്ക്, അവിടുന്ന് വടക്കേ മാളികയുടെ തങ്കം പൂശിയ താഴികകുടത്തിനു വലം വെച്ച് നേരെ മേൽപ്പുരയുടെ മച്ചിലേക്ക്. പണ്ടും ലക്ഷ്മിയുമായി ഒത്തുചേരാൻ ഇളക്കി

💬 Comments

View all comments