0%

Chapter Title : മണിച്ചിത്രത്താഴ്- The Beginning- 1

Author : kkstories Read All Parts 79

മണിച്ചിത്രത്താഴ്- The Beginning- Part 1

Manichithrathazhu Kambikatha The Beginning PART-1 BY HARINARAYANAN


വായനക്കാരോട്: മണിച്ചിത്രത്താഴിന്റെ ഒരു loose adaptation മുൻനിർത്തി ആണ് എഴുതുന്നത്.. ചില ഭാഗങ്ങളിൽ എന്റേതായ കഥാതന്തുക്കളും കണ്ടേക്കും. ഇന്ന് എഴുതാൻ തോന്നി, ഇന്ന് തന്നെ ഇരുന്നെഴുതിയ കഥയാണിത്.. അതുകൊണ്ടു തന്നെ കമ്പി ആയിട്ടില്ല.. നിങ്ങളുടെ വിലയേറിയ പ്രതികരണങ്ങൾ അനുസരിച്ചു ഇതൊരു സീരീസ് ( കമ്പി+horror+fiction) ആയി മുന്നോട്ടു കൊണ്ടുപോകുന്നതാണ്. സ്നേഹത്തോടെ, ഹരിനാരായണൻ.

കൊല്ലവർഷം 1806....!!!

"അല്ലാ , ആലപ്പാറേന്ന് ഇതുവരെ ആരേം കണ്ടില്യല്ലോ"
"വല്യ നമ്പൂരി ഇന്നലെ രാത്രി ഇവിടിന്നിറങ്ങുമ്പഴേ ശ്ശി വൈകീട്ടുണ്ടല്ലോ.. താൻ ഭയപ്പെടാതിരിക്കെടോ , അവരിങ്ങെത്തും "- ശങ്കരൻ തമ്പി വെറ്റില വായയിലേക്കിട്ടു കൊണ്ടു പറഞ്ഞു.

ഭയപ്പെടേണ്ടതില്യ എന്ന് മാടമ്പള്ളിയിലെ ശങ്കരൻ തമ്പി പറഞ്ഞാൽ അതിനർത്ഥം ഒന്നേ ഉണ്ടായിരുന്നുള്ളൂ. തെക്ക് പൂനൂര് തൊട്ടു വടക്ക് തലയോലമുക്ക് വരെ നീണ്ടു കിടക്കുന്ന പാടശേഖരങ്ങളുടെ, കിഴക്കേമലയിലെ കണ്ണെത്താദൂരം വിരിഞ്ഞു നിൽക്കുന്ന ചന്ദനമരങ്ങളുടെ, മലനിരകൾക്ക് അരഞ്ഞാണമിട്ട പോലെ തഴുകിയൊഴുകുന്ന മീനച്ചിലാറിലെ 30 കടത്തുവള്ളങ്ങളുടെ- ഇവയുടെയെല്ലാം ഒരേയൊരു അധിപതി- കൊല്ലവർഷം 1780 ആണ്ടിൽ തീപ്പെട്ട മാടമ്പള്ളി നാണുപ്പിള്ള തമ്പിയുടെ ഒരേയൊരു അനന്തിരവൻ മാടമ്പള്ളി ശങ്കരൻ തമ്പിയാണ് പറഞ്ഞിരിക്കുന്നത്, ഒട്ടും ഭയപ്പെടേണ്ടതില്ലെന്ന്.

പക്ഷേ കുഞ്ഞിക്കേളുവിന്റെ മനസ്സിൽ, ഭയം കറുത്തവാവിലെ ഇരുട്ട് പോലെ ഘനീഭവിച്ചു കിടന്നു..!!! അച്ഛന്റെയും അച്ഛച്ചൻറെയും പാത പിന്തുടർന്ന് കുഞ്ഞിക്കേളു മാടമ്പള്ളിയിലെ കാര്യസ്ഥനായിട്ട് ഇത് പതിനാറാം വർഷമാണ്. അന്ന് തൊട്ടിന്നോളം, ശങ്കരൻ തമ്പി പറഞ്ഞതോരോന്നും ന്യായമോ അന്യായമോ ആലോചിക്കാതെ കുഞ്ഞിക്കേളു ചെയ്തു കൊടുത്തിട്ടുണ്ട്. എത്ര കന്യകമാരുടെ കരച്ചിലുകൾ, എത്ര കുടിയാന്മാരുടെ ശവശരീരങ്ങൾ, എത്ര കയ്യേറ്റങ്ങൾ- അന്നെല്ലാം മാടമ്പള്ളിയിലെ ശങ്കരൻ തമ്പിയുടെ കാര്യക്കാരൻ എന്ന പദവി ധൈര്യം മാത്രമാണ് തന്നിട്ടുള്ളത്. പക്ഷേ അന്നൊന്നും തോന്നാത്ത ഒരു ഭയം തന്നെ പിടികൂടിയിരിക്കുന്നു എന്ന് കുഞ്ഞിക്കേളു തിരിച്ചറിഞ്ഞു.സർവ്വപ്രതാപിയായ തമ്പിയുടെ ആശ്വാസ വചനങ്ങൾക്ക് പോലും വേണ്ടത്ര ഉറപ്പില്ലാത്ത പോലെ. ഭയപ്പെടേണ്ടതില്യ എന്നു പറയുമ്പോഴും കാരണവരുടെ കണ്ണുകൾ മാടമ്പള്ളിയുടെ തെക്കേ മൂലയിലേക്ക് ഒളിഞ്ഞു പായുന്നത് അയാൾ കണ്ടില്ലെന്നു നടിച്ചു..!!!

ഏത് നശിച്ച നിമിഷമാണ്, കാഞ്ചീപുരത്തേക്ക് അന്ന് അങ്ങനെയൊരു യാത്ര

💬 Comments

View all comments