Chapter Title : മണിമലയാർ 2 [ലോഹിതൻ]
കാലൊടിഞ്ഞ തവളയെ പോലെ പുറകിലേക്ക് കെട്ടിയ കൈകളിൽ തൂങ്ങി നിൽക്കുന്ന എസ് ഐ യെ കണ്ട് ആ സംഘർഷസമയത്തും അവൾ ചിരിച്ചു പോയി...
ബൈക്കിൽ അടുത്തുള്ള കാവലിയിലേക്ക് പാഞ്ഞു ചെന്ന റോയി ഒരു കടയിലെ ഫോണിൽ നിന്നും അവരുടെ വിംഗ് കമാണ്ടറെ വിളിച്ചു വിവരം പറഞ്ഞു..
കമാണ്ടർ അതിന് മേലെയുള്ളവരെ.. അല്പ സമയത്തിനുള്ളിൽ കളക്ടർ sp യെ വിളിക്കുന്നു.. Sp കാഞ്ഞിരപ്പള്ളി dysp യെ dysp പൊൻകുന്നം സർക്കിളിനെ...
മണിമല അക്കാലത്ത് പൊൻകുന്നം സർക്കിളിനു കീഴിലുള്ള സ്റ്റേഷൻ ആണ്.. Dysp വിളിക്കുന്നതിന് മുൻപ് തന്നെ മണിമല സ്റ്റേഷനിൽ നിന്നും സർക്കിൾ ഈ വിവരം അറിഞ്ഞിരുന്നു..
പ്രതിയെ പിടിക്കാൻ ചെന്നപ്പോൾ എസ് ഐ യെ വീട്ടുകാരും പ്രതിയും ചേർന്ന് മുറിയിൽ പൂട്ടി ഇട്ടു എന്നാണ് സർക്കിളിനു കിട്ടിയ വിവരം..
കൂടുതൽ ഫോഴ്‌സ് മായി ചെന്ന് എസ് ഐ യെ മോചിപ്പിച്ചു ആ വീട്ടിലുള്ളവരെ കസ്റ്റഡിയിൽ എടുക്കാൻ പ്ലാനിട്ടുകൊണ്ട് ഇറങ്ങാനൊരുങ്ങുപോളാണ് dysp വിളിക്കുന്നത്...
ശരിയായ വിവരം അറിഞ്ഞപ്പോൾ സർക്കിളിനു ആശ്വാസം തോന്നി..
താൻ രക്ഷപെട്ടു.. ഇല്ലങ്കിൽ ഇന്ത്യൻ ആർമി ഇടപെട്ട കേസാണ്.. അവിടെ പോയി പോലിസ് മുറ കാണിച്ചിരുന്നു എങ്കിൽ താനും ആപ്പിൽ ആയേനേം..
ഒൻപത് മണിക്ക് മുൻപ് തന്നെ ശോഭനയുടെ വീടിന്റെ മുൻപിൽ സർക്കിളിന്റെ വണ്ടി വന്നു നിന്നു..
പിന്നിൽ മറ്റൊരു ജീപ്പിൽ മണിമല സ്റ്റേഷനലെ കുറേ പോലീസുകാരും..
ശോഭനയും മക്കളും പിന്നെ റോയി യും വീടിന്റെ ഉമ്മറത്തു തന്നെ ഉണ്ടായിരുന്നു...
നിങ്ങളാണോ മിസ്റ്റർ റോയി.."
അതെ സർ.. "
" ഞാൻ പൊൻകുന്നം സി ഐ പേര് ജേക്കബ്.. ". എന്ന് പറഞ്ഞിട്ട് അയാൾ റോയിക്ക് ഒരു സല്യൂട്ട് കൊടുത്തു...
അതു കണ്ട് ശോഭനയും മക്കളും മിഴിച്ചു നിന്നും...
റോയി സർ.. എങ്ങിനെ എങ്കിലും കൂടുതൽ ആളുകൾ അറിയാതെ ഈ പ്രശ്നം തീർക്കണം.. ഒരു സബ് ഇൻസ്പക്ടറെ ഒരു വീട്ടിൽ കെട്ടി ഇടുക എന്ന് പറഞ്ഞാൽ അതിന്റെ നാണക്കേട് കേരള പോലീസിന് മുഴുവനും ആണ്...
സർ അയാൾ ചെയ്തത്...
അറിയാം.. അറിയാം..ഡിപ്പാർട്മെന്റ് അതിനുള്ള പണിഷ്മെന്റ് അയാൾക്ക് കൊടുക്കും.. ഇപ്പോൾ
💬 Comments
View all comments