Chapter Title : മണിമലയാർ 3 [ലോഹിതൻ]
വരും.."
"വരട്ടെ.. വന്നാൽ ലൈസെൻസ് എടുത്ത് കാണിക്കും.."
"ആ ലൈസെൻസിൽ ഒപ്പിട്ടിരിക്കുന്ന ആളാ വരുന്നത്.." എന്ന് പറഞ്ഞുകൊണ്ട് അവന്റെ പിടിയിൽ നിന്നും അവൾ ഓടിപ്പോയി...
കുറച്ചു നേരം കഴിഞ്ഞ് ശോഭന റോയിടെ അടുത്തു വന്ന് പറഞ്ഞു..
" റോയിച്ചാ നീ കിടക്കാൻ നോക്ക്.. റൂമിലേക്ക് പൊയ്ക്കോ.. "
ഞാൻ ഉറങ്ങുന്ന സമയമൊന്നും ആയില്ല ആന്റി.. "
എല്ലാ ദിവസവും പോലെയാണോടാ ഇന്ന്.. "
ഓഹ്.. അത്... ശരി.... "
കള്ളൻ.. ഒന്നുമറിയാത്തപോലെ അഭിനയിക്കുന്നത് കണ്ടില്ലേ.. എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് അവന്റെ കൈയിൽ പിടിച്ച് എഴുനേൽപ്പിച്ചു ബെഡ്ഡ് റൂമിലേക്ക് വിട്ടു...
റൂമിൽ ചെന്ന റോയി അമ്പരന്നു പോയി.. പുതിയ വിരിപ്പ് വിരിച്ച ബെഡ്ഡിൽ നിറയെ മുല്ലപ്പൂക്കൾ വിതറിയിരിക്കുന്നു...
ഒരു തളികയിൽ ആപ്പിൾ മുന്തിരി തുടങ്ങി കുറേ പഴങ്ങൾ...
റോയ്ക്ക് അതെല്ലാം കണ്ടപ്പോൾ സങ്കടമാണ് തോന്നിയത്.. എവിടെയോ കിടന്ന അനാഥ ചെറുക്കൻ ആയിരുന്നു ഞാൻ.. ഇതൊക്കെ എനിക്ക് അർഹതപ്പെട്ടതാണോ...
റോയി വര്ഷങ്ങളായി തന്റെ പേഴ്സിൽ സൂക്ഷിക്കുന്ന മൈക്കിളിന്റെ ചെറിയ ഫോട്ടോ എടുത്തു..
" അച്ചായാ ഞാൻ പറഞ്ഞില്ലേ തിരിച്ചു വരുമെന്ന്... അച്ചായാനില്ലാത്ത ഒരു കുറവും അവരെ അറിയിക്കില്ലന്ന്.. എനിക്ക് ഇപ്പോൾ അച്ചായന് പകരമാകാനുള്ള കെല്പുണ്ട്.. ഇനി ഈ വീട്ടിൽ ദുരിതവും സങ്കടങ്ങളും ഉണ്ടാവില്ല അച്ചായന്റെ റോയി ഉറപ്പ് തരുന്നു... "
ഈ സമയത്ത് ശോഭനയുടെ മുറിയിൽ കല്യാണ രാത്രിയിലേക്ക് പ്രത്യേകം വാങ്ങിയ വെള്ള ഗൗൺ സോഫിയയെ ധരിപ്പിക്കുകയായിരുന്നു ശോഭന...
" ഇന്നലെ വരെ നീ എന്റെ മോള് മാത്രമായിരുന്നു.. ഇനി മുതൽ ഒരു ഭാര്യയാണ്.. ദൈവം നമുക്ക് കൊണ്ടുതന്നെ നിധിയാണ് റോയിച്ചൻ. അവന്റെ ഇഷ്ടങ്ങളോട് ഇണങ്ങി വേണം ഇനി നീ ജീവിക്കാൻ.. "
ഇതൊക്കെ കേട്ടുകൊണ്ട് അടുത്തിരുന്ന ലില്ലി ചോദിച്ചു..
" അമ്മയുടെ ആദ്യരാത്രി ഇങ്ങനെയൊക്കെ പറഞ്ഞു തന്നത് ആരാണ് അമ്മേ.. "
"അതിന് നിന്റെ ചാച്ചൻ എന്നെ കട്ടോണ്ട് പോന്നതല്ലേ.. "
"അപ്പോൾ ഫാസ്റ്റ് നൈറ്റ് ഒന്നും ഇല്ലാരുന്നോ..? "
"നൈറ്റ് ഉണ്ടായിരുന്നു.. നിന്റെ ചാച്ചന്റെ ജീപ്പിൽ..! "
"അതാണ് വെറൈറ്റി.. ചാച്ചൻ ചാച്ചൻ തന്നെ.. ഇതൊക്കെ വെറും
💬 Comments
View all comments