Chapter Title : മണിമലയാർ [ലോഹിതൻ]
പെട്ടി..ഒക്കെ നോക്കി പ്രതീക്ഷിച്ചത് ഒന്നും കിട്ടിയില്ല...
അലമാരയിൽ ഒരു സൈഡിൽ മൈക്കിളിന്റെ രണ്ടു മൂന്ന് ഷർട്ടുകളും മുണ്ടുകളും ഓർമ്മക്കായി സൂക്ഷിച്ചു വെച്ചിരുന്നു ശോഭന.. അതിനിടയിൽ തുണിയിൽ പൊതിഞ്ഞ രണ്ടു ഡയറി ഇരിക്കുന്നത് ലില്ലിയാണ് കണ്ടത്...
അത് അച്ചായന്റെ ഡയറിയാണ് ഞാനാണ് പൊതിഞ്ഞു വെച്ചത്.. ശോഭന പറഞ്ഞു...
ഒരു കൗതുകം തോന്നി ആ ഡയറികൾ എടുത്തു മറിച്ചു നോക്കി...
ചില പേജുകൾ റോയിയുടെ കണ്ണുകൾ നനച്ചു..
ഇന്ന് 7/ 4/ 78 റോയിയുടെ കോളേജിൽ പോയി.. അവന്റെ ഫീസ് അടച്ചു.. നന്നായി പഠിക്കുന്നുണ്ടന്നു അവന്റെ അധ്യാപകർ പറഞ്ഞു...സന്തോഷം തോന്നി...
വായിച്ചപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകിയത് മറയ്ക്കാൻ അവൻ പാടുപെട്ടു...
ഇന്ന് 22/ 4/ 78
ഞാൻ കമ്പത്ത് പോയി..ബാങ്കിൽ നിന്നും എടുത്ത പണം നായ്ക്കരെ ഏൽപ്പിച്ചു.. കുറച്ചു കൂടി ബാക്കിയുണ്ട്.. രണ്ടാഴ്ചക്കുള്ളിൽ സംഘടിപ്പിക്കാം എന്ന് പറഞ്ഞിട്ട് പൊന്നു.. വേലു നായ്ക്കർ നല്ല മനുഷ്യനാണ്...
ഒരിക്കൽ തമിഴ് നാട്ടിലെ കമ്പത്ത് പോയപ്പോൾ തന്നെയും ജീപ്പിൽ കയറ്റി കൊണ്ടുപോയത് റോയി ഓർത്തു..
അവിടെ എന്തോ സ്ഥലത്തിന്റെ ഇടപാടുകൾ പറഞ്ഞത് ഓർക്കുന്നു..
താൻ ചെറിയ കുട്ടിയായിരുന്നു.. ഒന്നും ശരിക്ക് ഓർമയില്ല... നീളമുള്ള ഷെഡ്‌ഡുകളിൽ ഒരുപാട് കോഴികളെ കണ്ടത് ഓർമയുണ്ട്...
ഒരു കാര്യം ഉറപ്പാണ്..
എന്തോ ഇടപാട് വേലു നായ്ക്കർ എന്ന ആളുമായി മൈക്കിളച്ചായന് ഉണ്ടായിരുന്നു.. അതിന്റെ ഭാഗമായി ബാങ്കിൽ നിന്നെടുത്ത പണം അയാൾക്ക് കൊടുത്തിട്ടുണ്ട്...
ആന്റി.. നമുക്ക് അവിടെ വരെ പോയാലോ.. എന്നെ ചാച്ചൻ ഒരു പ്രാവശ്യം കൊണ്ടുപോയിട്ടുണ്ട്.. ശരിക്ക് ഓർമ്മയില്ല.. എങ്കിലും ആളുടെ പേര് ഉണ്ടല്ലോ.. എങ്ങിനെയെങ്കിലും കണ്ടു പിടിക്കാം...
നാലു വർഷം കഴിഞ്ഞില്ലേ റോയിച്ചാ.. അയാളെ കണ്ടു പിടിച്ചാലും നമുക്ക് എന്തെങ്കിലും പ്രയോജനം ഉണ്ടാവുമോ...
ആഹ്.. പോയി നോക്കാം.. അവിടെ വരെ പോകുന്ന നഷ്ടമല്ലേ വരൂ.. ഒന്നുമല്ലങ്കിലും സ്ഥലങ്ങൾ ഒക്കെ കണ്ടു പോരാമല്ലോ....
അങ്ങിനെ റോയി കൊടുത്ത ധൈര്യത്തിൽ ശോഭനയും സോഫിയയും ലില്ലിയും അവനോടൊപ്പം ഒരു ടാക്സി കാറിൽ കമ്പത്തേക്ക് തിരിച്ചു....
പണ്ടു പോയ ഓർമ വെച്ച് കമ്പം ടൗൺ കഴിഞ്ഞുള്ള പുതുപ്പെട്ടി എന്ന സ്ഥലത്ത് അവർ എത്തി..
വേലു നായ്ക്കർ എന്ന
💬 Comments
View all comments