0%

Chapter Title : മണിമലയാർ [ലോഹിതൻ]

Author : Lohithan Read All Parts 1322

പേര് പറഞ്ഞപ്പോഴേ ആളുകൾ ചോദിച്ചു കോഴി പണ്ണയുള്ള വേലു നായ്ക്കർ അല്ലേ എന്ന്...

കൃത്യമായിരുന്നു. അത്... പത്തു മിനിട്ടിനുള്ളിൽ വേലു നായ്ക്കാരുടെ വലിയ വീടിനു മുൻപിൽ അവർ എത്തിച്ചേർന്നു...

ചാണകം മെഴുകിയ വലിയ മുറ്റത്ത് നിറയെ എള്ളും മുളകുമൊക്കെ ഉണക്കാൻ ഇട്ടിരിക്കുന്നു...

കാറിൽ വന്നിറങ്ങിയവരെ നോക്കി കൊണ്ട് ഒരു സ്ത്രീ അടുത്തേക്ക് വന്നു.. അവിടുത്തെ പണിക്കാരി ആണെന്ന് തോന്നുന്നു...

ആരെ വേണം.. നീങ്ക യാർ..

ഞങ്ങൾ കേരളാവിൽ നിന്നും വരുന്നു.. വേലു നായ്ക്കരെ കാണണം...

അയ്യവേ പാക്ക വന്തവരാ.. കൊഞ്ചം നില്ലുങ്കെ നാൻ ഉള്ളെ പോയി സൊല്ലട്ടും...

രണ്ടു മിനിറ്റിനുള്ളിൽ അവർ വന്നു പറഞ്ഞു.. അയ്യാ ഉള്ളെ വര സൊന്നെ..

വീടി നുള്ളിലെ വിശാലമായ ഹാളിൽ ഒരു ചാരു കസേരയിൽ എഴുപതു വയസ്സ് തോന്നിക്കുന്ന ഒരാൾ ഇരിക്കുന്നു...

തമിഴ് രീതിയിലുള്ള ഒരു ആഡ്യത്വം നിറഞ്ഞ വീടും പരിസരവും...

അകത്തേക്ക് കയറിയ റോയി നായ്ക്കരെ തൊഴുതു...

ആഹ്.. വണക്കം.. ഉക്കാറുങ്കൾ.. മുൻപിൽ കിടന്ന സോഫ ചൂണ്ടി അയാൾ പറഞ്ഞു..

നീങ്കെ യാർ..ഏതുക്ക് എന്നെ പാർക്ക വന്തേൻ...

ഞങ്ങൾ കേരളത്തിൽ നിന്നും വരുന്നു അങ്ങ് മൈക്കിൾ എന്ന പേര് ഓർക്കുന്നോ.. അങ്ങേരുടെ ഭാര്യയും മക്കളുമാണ് ഇത്.. ഞാൻ റോയി.. മിലട്ടറിയിൽ ജോലി ചെയ്യുന്നു...

മൈക്കിൾ എന്ന പേര് കേട്ടപ്പോഴേ നെറ്റി ചുളിച്ചു കൊണ്ട് ചാരു കസേരയിൽ നിവർന്നിരുന്നു നായ്ക്കർ.. എന്നിട്ട് അകത്തേക്ക് നോക്കി ഹേയ് ഉള്ളെ ആര്.. മോര് കൊണ്ടാ..

അയാൾ തുടർന്നു.. മൈക്കിളിനെ മറക്ക മുടിയുമാ.. അവരെ പറ്റി നിനക്കാത്ത നാളില്ലൈ...

അഞ്ചു മിനിട്ടുകൊണ്ട് തങ്ങൾ വന്ന കാര്യവും അവസ്ഥയുമെല്ലാം റോയി വേലു നായ്ക്കരോട് പറഞ്ഞു...

നാലുവർഷം മുൻപ് ഇവിടെ അൻപത് ഏക്കർ സ്ഥലം ഒറ്റിക്ക് എടുത്ത് കരിമ്പു കൃഷി ചെയ്യാൻ മൈക്കിൾ പ്ലാനിട്ടിരുന്നു..

പത്തു വർഷം കൃഷി ചെയ്യാം.. കാലാവധി തീരുമ്പോൾ അൻപത് ലക്ഷം തിരിച്ചു കൊടുക്കുമ്പോൾ സ്ഥലം നായ്ക്കർക്ക് തിരികെ നൽകും.. ഇതായിരുന്നു കരാർ..

ഒരു ദിവസം വന്ന് മുപ്പതു ലക്ഷം തന്നിട്ട് അടുത്ത വരവിനു ബാക്കി തുക നൽകാമെന്നു പറഞ്ഞിട്ട് പോയതാണ്..

പിന്നെ ആളെ കണ്ടിട്ടില്ല..

💬 Comments

View all comments