0%

Chapter Title : മണിമലയാർ [ലോഹിതൻ]

Author : Lohithan Read All Parts 3.6K

നല്ല മനുഷ്യനാണ്...

ഒരിക്കൽ തമിഴ് നാട്ടിലെ കമ്പത്ത് പോയപ്പോൾ തന്നെയും ജീപ്പിൽ കയറ്റി കൊണ്ടുപോയത് റോയി ഓർത്തു..

അവിടെ എന്തോ സ്ഥലത്തിന്റെ ഇടപാടുകൾ പറഞ്ഞത് ഓർക്കുന്നു..

താൻ ചെറിയ കുട്ടിയായിരുന്നു.. ഒന്നും ശരിക്ക് ഓർമയില്ല... നീളമുള്ള ഷെഡ്‌ഡുകളിൽ ഒരുപാട് കോഴികളെ കണ്ടത് ഓർമയുണ്ട്...

ഒരു കാര്യം ഉറപ്പാണ്..

എന്തോ ഇടപാട് വേലു നായ്ക്കർ എന്ന ആളുമായി മൈക്കിളച്ചായന് ഉണ്ടായിരുന്നു.. അതിന്റെ ഭാഗമായി ബാങ്കിൽ നിന്നെടുത്ത പണം അയാൾക്ക് കൊടുത്തിട്ടുണ്ട്...

ആന്റി.. നമുക്ക് അവിടെ വരെ പോയാലോ.. എന്നെ ചാച്ചൻ ഒരു പ്രാവശ്യം കൊണ്ടുപോയിട്ടുണ്ട്.. ശരിക്ക് ഓർമ്മയില്ല.. എങ്കിലും ആളുടെ പേര് ഉണ്ടല്ലോ.. എങ്ങിനെയെങ്കിലും കണ്ടു പിടിക്കാം...

നാലു വർഷം കഴിഞ്ഞില്ലേ റോയിച്ചാ.. അയാളെ കണ്ടു പിടിച്ചാലും നമുക്ക് എന്തെങ്കിലും പ്രയോജനം ഉണ്ടാവുമോ...

ആഹ്.. പോയി നോക്കാം.. അവിടെ വരെ പോകുന്ന നഷ്ടമല്ലേ വരൂ.. ഒന്നുമല്ലങ്കിലും സ്ഥലങ്ങൾ ഒക്കെ കണ്ടു പോരാമല്ലോ....

അങ്ങിനെ റോയി കൊടുത്ത ധൈര്യത്തിൽ ശോഭനയും സോഫിയയും ലില്ലിയും അവനോടൊപ്പം ഒരു ടാക്സി കാറിൽ കമ്പത്തേക്ക് തിരിച്ചു....

പണ്ടു പോയ ഓർമ വെച്ച് കമ്പം ടൗൺ കഴിഞ്ഞുള്ള പുതുപ്പെട്ടി എന്ന സ്ഥലത്ത് അവർ എത്തി..

വേലു നായ്ക്കർ എന്ന പേര് പറഞ്ഞപ്പോഴേ ആളുകൾ ചോദിച്ചു കോഴി പണ്ണയുള്ള വേലു നായ്ക്കർ അല്ലേ എന്ന്...

കൃത്യമായിരുന്നു. അത്... പത്തു മിനിട്ടിനുള്ളിൽ വേലു നായ്ക്കാരുടെ വലിയ വീടിനു മുൻപിൽ അവർ എത്തിച്ചേർന്നു...

ചാണകം മെഴുകിയ വലിയ മുറ്റത്ത് നിറയെ എള്ളും മുളകുമൊക്കെ ഉണക്കാൻ ഇട്ടിരിക്കുന്നു...

കാറിൽ വന്നിറങ്ങിയവരെ നോക്കി കൊണ്ട് ഒരു സ്ത്രീ അടുത്തേക്ക് വന്നു.. അവിടുത്തെ പണിക്കാരി

💬 Comments

View all comments