Chapter Title : മണിമലയാർ [ലോഹിതൻ]
കണ്ണിൽ പെട്ട തോടെ കാര്യങ്ങൾക്ക് ഒരു തീരുമാനമായി...
മൈക്കിൾ തല ഉയർത്തിപ്പിടിച്ചു പറഞ്ഞ വാക്കുകൾ ഇപ്പോഴും ശോഭനയുടെ ഓർമ്മയിൽ ഉണ്ട്...
എടീ പെണ്ണേ നിന്നെ എനിക്ക് ഇഷ്ടമാണ്.. ഇങ്ങനെ പറയാനേ എനിക്ക് അറിയൂ.. എന്റെ മരണം വരെ പൊന്നുപോലെ ഞാൻ നോക്കി കൊള്ളാം...
ആ വാക്ക് മൈക്കിൾ പാലിച്ചു.. രണ്ടു വീട്ടിലെയും എതിർപ്പുകൾ പള്ളിയിൽ നിന്നുള്ള ഒറ്റപ്പെടുത്തലുകൾ എല്ലാം ധൈര്യമായി നേരിട്ടു...
മൈക്കിൾ നായര് പെണ്ണിനെ പൊറുപ്പിക്കുന്നതിന്റെ പേരിൽ വീട്ടിൽ നിന്നും ഇറങ്ങേണ്ടി വന്നു...
ഒരു ചെറിയ വാടക വീട്ടിൽ താമസിച്ചു കൊണ്ട് ആകെ ഉണ്ടായിരുന്ന ഒരു ജീപ്പ് ടാക്സി ഒടിച്ചുകിട്ടുന്ന പൈസക്കൊണ്ട് ജീവച്ചു...
അനുജന്മാരായ ലൂയിസും ആന്റണിയും കണ്ടാൽ പോലും മിണ്ടാതായി...
ഞായറാഴ്ച കുർബാനക്ക് പള്ളിയിൽ വരുമ്പോൾ വഴിയിൽ മൂത്ത മകനെ കാണാൻ അമ്മച്ചി കാത്തു നിൽക്കും..
അത് മാത്രമായി കുടുംബവുമായുള്ള മൈക്കിളിന്റെ ബന്ധം...
മൈക്കിളിന്റെ അപ്പൻ പാപ്പൻ മാപ്പിള പെട്ടന്ന് മരിച്ചപ്പോൾ അമ്മച്ചിയെ ഒന്നാശ്വസിപ്പിക്കാൻ പോലും അവിടെ നിൽക്കാൻ അനുജന്മാർ അനുവദിച്ചില്ല...
അനുജന്മാരുടെ ഭാര്യമാരും അങ്ങിനെതന്നെ ആയിരുന്നു...
ശോഭനയുടെ സൗന്ദര്യം ആയിരുന്നു അവരുടെ പ്രശ്നം.. കാശു നോക്കി കെട്ടിയത്കൊണ്ട് ശരാശരിക്കും താഴെ മാത്രം നിൽക്കുന്ന ഭാര്യമാരെ ആണ് ലുയിസിനും ആന്റണിക്കും കിട്ടിയത്...
പാപ്പൻ മാപ്പിള മരിച്ച ശേഷമാണ് അപ്പൻ വിൽ പത്രം എഴുതി വെച്ചിട്ടുള്ള കാര്യം ആന്റണിയും ലുയിസും അറിയുന്നത്...
ബാങ്കിൽ ഡിപ്പോസിറ്റ് ഉണ്ടായിരുന്ന ലക്ഷക്കണക്കിന് രൂപയുടെ അവകാശി ആയി ഭാര്യ ഏലിയാമ്മയുടെ പേരാണ് പാപ്പൻ മാപ്പിള വെച്ചിരുന്നത്.. ചില കടമുറികളും മില്ലും ഒക്കെ ലുയിസിനും ആന്റണിക്കും തുല്ല്യമായി വീതിച്ചു കിട്ടിയെങ്കിലും അവരെ ഞെട്ടിച്ചു
💬 Comments
View all comments