Chapter Title : മണിമലയാർ [ലോഹിതൻ]
കളഞ്ഞത് ഭൂ സ്വത്തിന്റെ മൂന്നിൽ ഒന്ന് മൈക്കിളിനു അവകാശപ്പെട്ടതാണ് എന്ന് എഴുതിയിരുന്നതാണ്...
അപ്പൻ ഇങ്ങനെ ചെയ്യുമെന്ന് അവർ ഒരിക്കലും കരുതിയില്ല..ഈ വിവരം പുറത്ത് അറിയാതെ വിൽ പത്രം മുക്കാൻ രണ്ടു പേരും അവരുടെ ഭാര്യമാരും ശ്രമിച്ചെങ്കിലും ഏലിയാമ്മച്ചിയുടെ ശക്തമായ എതിർപ്പ് കാരണം അവർക്ക് അതിന് കഴിഞ്ഞില്ല...
അങ്ങിനെയാണ് ഇപ്പോൾ ശോഭനയും മക്കളും താമസിക്കുന്ന മൂന്നര ഏക്കർ സ്ഥലം മൈക്കിളിനു കുടുംബ വീതമായി ലഭിച്ചത്...
മൈക്കിൾ അവിടെയൊരു മനോഹരമായ വീടും വെച്ചു...
കിട്ടിയ സ്ഥലത്ത് അധ്വാനിച്ചു സ്വർഗം പോലെ ആക്കി മൈക്കിൾ.. രണ്ടു പെൺകുട്ടികൾ ജനിച്ചു.. സോഫിയും പിന്നെ നാലു വർഷം കഴിഞ്ഞ് ലില്ലിയും...
മക്കളെ മമ്മോദീസ മുക്കാനോ ശോഭനയെ മതം മാറ്റാനോ മൈക്കിൾ ശ്രമിച്ചില്ല..
പള്ളിയിൽ പോക്കും ചടങ്ങുകളിൽ പങ്കെടുക്കലും ഇല്ലങ്കിലും മൈക്കിൾ വിശ്വാസം കൈവിട്ടിരുന്നില്ല..
വീട്ടിലെ രൂപ കൂട്ടിൽ ക്രിസ്തു വിന്റെ ക്രൂശിത രൂപത്തിന്റെ മുൻപിൽ നിന്ന് അയാൾ പ്രാർത്ഥിച്ചു...
അനുജന്മാർ ശത്രുവിനെ പോലെ കണ്ടിരുന്നു എങ്കിലും മൈക്കിളിനു അവരോട് അനുജന്മാർ എന്ന നിലവിലുള്ള സ്നേഹവും വാത്സല്ല്യവും എപ്പോഴും ഉണ്ടായിരുന്നു...
ഒരു ദിവസം ടൗണിൽ പോയിട്ടു വന്ന മൈക്കിലിനൊപ്പം കറുത്ത് മെലിഞ്ഞ പാത്തോ പന്ത്രണ്ടോ വയസു തോന്നിക്കുന്ന ഒരാൺകുട്ടി കൂടിയുണ്ടായിരുന്നു...
ടൗണിൽ വെച്ച് തന്നോട് വിശക്കുന്നു എന്ന് പറഞ്ഞു കൈ നീട്ടിയെന്നും താൻ ഭക്ഷണം വാങ്ങി കൊടുത്തു എന്നും മൈക്കിൾ ശോഭനയോട് പറഞ്ഞു...
പാവം.. എനിക്ക് വിട്ടിട്ടു പോരാൻ തോന്നിയില്ല.. ഇവിടെ നിൽക്കട്ടെ.. ഒരു മനുഷ്യ കുഞ്ഞല്ലേ.. എന്തെങ്കിലും ഭക്ഷണം കൊടുത്താൽ മതി.. നിനക്കും ഒരു കൂട്ടാവും....
ശ്ശേ.. എന്തിനാ അച്ചായാ ഇതിനെയൊക്കെ ഇങ്ങോട്ട് കൊണ്ടുവന്നത്..
💬 Comments
View all comments