0%

Chapter Title : മണിമലയാർ [ലോഹിതൻ]

Author : Lohithan Read All Parts 1313

കൊടും ചതി ചെയ്തത്...

ഒരു ഇടിമിന്നൽ.. മൈക്കിൾ ചരിത്രമായി...

മിന്നലേറ്റ് പൊള്ളി വികൃതമായ മൈക്കിളിന്റെ ശരീരത്ത് വീണുകിടന്നു അലമുറയിടുന്ന ശോഭനയെയും മക്കളെയും അശ്വസിപ്പിക്കാൻ നാട്ടുകാരല്ലാതെ ബന്ധുക്കൾ ആരെയും കണ്ടില്ല...

പള്ളിയിൽ അടക്കാൻ സമ്മതിക്കാത്തത് കൊണ്ട് മുറ്റത്തിന്റെ മൂലയിൽ ഒരു കുഴി കുത്തി നാട്ടുകാർ മൈക്കിളിനെ യാത്രയാക്കി...

എല്ലാവരും പിരിഞ്ഞു പോയി.. സങ്കടപ്പെട്ടിരിക്കുന്ന ശോഭനയെയും കുട്ടികളെയും എന്ത് പറഞ്ഞു അശ്വസിപ്പിക്കണമെന്ന് അവന് അറിയില്ലായിരുന്നു...

മൂന്നാം ദിവസം ശോഭന അവനോട് പറഞ്ഞു.. റോയി നീ ഇനി ഇവിടെ നിൽക്കേണ്ട.. പ്രായം തികഞ്ഞ ഒരു പെണ്ണ് ഉള്ളതാണ്.. വെറുതെ നാട്ടുകാരെ കൊണ്ട് പറയിപ്പിക്കേണ്ട...

ചങ്ക് പറിഞ്ഞു പോകുന്ന വേദനയോടെ ആണ് ആ വാക്കുകൾ അവൻ കെട്ടത്..

പത്താം ക്ലാസ് കഴിഞ്ഞു നിൽക്കുന്ന കുട്ടിയാണ് സോഫിയ.. അമ്മയെ പോലെ അതി സുന്ദരി.. പക്ഷേ റോയിക്ക് അവൾ ഇപ്പോഴും തന്നെ അടുത്തിരുത്തി അക്ഷരങ്ങൾ പറഞ്ഞു തരുന്ന നാലാം ക്ലാസുകാരി മാത്രമാണ്..

അവന്റെ വിദൂര ചിന്തകളിൽ പോലും അങ്ങനെ ഒരു തോന്നൽ ഇതുവരെ ഉണ്ടായിട്ടില്ല...

പിന്നെ ഒട്ടും താമസിച്ചില്ല.. ഒരു ചെറിയ ബാഗും കൈയിൽ എടുത്ത് അവൻ ആ വീട്ടിൽ നിന്നും ഇറങ്ങി...

അന്ന് മൈക്കിൾ മരിച്ചു മൂന്നാം ദിവസം...

ദിവസങ്ങൾ പിന്നെയും കടന്നുപോയി.. ജീവിത യഥാർഥ്യങ്ങൾ ശോഭനയുടെ മുന്നിലേക്ക് കയറി വരുവാൻ തുടങ്ങി..

കുട്ടികളുടെ പഠനം ജീവിത ചിലവുകൾ അങ്ങനെ പലതും.. സാമ്പത്തിക കാര്യങ്ങൾ ഒന്നും മൈക്കിൾ ശോഭനയോട് പറഞ്ഞിരുന്നില്ല...

അയാൾക്ക് എന്തെങ്കിലും സമ്പാത്യമോ നിക്ഷേപമോ ഉണ്ടോ എന്നുപോലും അവൾക്ക് അറിയില്ല...

പറമ്പിൽ ധാരാളം കപ്പയും ചക്കയും ഒക്കെ ഉള്ളത് കൊണ്ട് പട്ടിണി ഉണ്ടായില്ല...

അലമാരയിൽ ഇരുന്ന് ബാങ്കിലെ പാസ്സ് ബുക്ക് സോഫിയക്ക് കിട്ടി.. അതിൽ വളരെ ചെറിയ ഒരു തുകയെ ബാലൻസ് ഉണ്ടായിരുന്നുള്ളു...

ചെറിയ തുക ആയിരുന്നു എങ്കിലും അപ്പോൾ അത് അവർക്ക് വലിയ ഉപകാരം ആയിരുന്നു...

മരിക്കുന്നതിന്റെ ഒരാഴ്ച മുൻപ് അക്കൗണ്ടിൽ ഉണ്ടായിരുന്ന മുപ്പതു ലക്ഷം രൂപ മൈക്കിൾ പിൻവലിച്ചതായി ബാങ്കിൽ നിന്നും അവർ അറിഞ്ഞു...

ആ പണം മൈക്കിൾ എന്തു ചെയ്തു എന്ന് എത്ര ആലോചിച്ചിട്ടും ശോഭനക്കും സോഫിയക്കും പിടികിട്ടിയില്ല...

ദിവസങ്ങൾ

💬 Comments

View all comments