0%

Chapter Title : മണിമലയാർ [ലോഹിതൻ]

Author : Lohithan Read All Parts 1314

മാസങ്ങളായി പൊയ്‌കൊണ്ടിരുന്നു.. പറമ്പിൽ പണി എടുക്കാത്തത് കൊണ്ട് ഒന്നും ഇല്ലന്നായി..റബ്ബർ ആണെങ്കിൽ ടാപ്പ് ചെയ്യാനുള്ള വളർച്ച ആയിട്ടില്ല...

പശുവിന്റെ പാല് രാവിലെയും വൈകിട്ടും രണ്ടു ലിറ്റർ വീതം ഒരു ചായക്കടയിൽ ലില്ലി കൊണ്ടു പോയി കൊടുക്കുമ്പോൾ കിട്ടുന്ന തുച്ഛമായ പൈസ മാത്രമായി അവരുടെ വരുമാനം...

അപ്പോഴാണ് ഒരു ദിവസം കോടതിയിൽ നിന്നും ഒരു നോട്ടിസ് ശോഭനക്ക് കിട്ടുന്നത്...

തോപ്പിൽ മൈക്കിൾ എന്ന ആളുടെ പേരിലുള്ള വീടും സ്ഥലവും കൈയ്യേറി അനധികൃതമായി താമസിക്കുന്ന ശോഭനയും മക്കളും ഈ നോട്ടീസ് കിട്ടി പതിനഞ്ചു ദിവസത്തിനുള്ളിൽ വീടും സ്ഥലവും അവകാശികളയ ടിയാന്റെ സഹോദരങ്ങൾക്ക് ഒഴിഞ്ഞു കൊടുക്കേണ്ടതാണ്.. ഇതിന് വീഴ്ച വരുത്തിയാൽ ക്രിമിനലായും സിവിലായും നടപടി എടുത്ത് മേൽ പറഞ്ഞവരെ ഒഴിപ്പിക്കാൻ അവകാശികൾക്ക് അധികാരം ഉണ്ടായിരിക്കുന്നതാണ്...

നോട്ടീസ് വായിച്ച് ശോഭന ആകെ ഭയന്നുപോയി.. താൻ ഈ രണ്ടു പെൺകുട്ടികളെയും കൊണ്ട് എവിടെ പോകും...

മൈക്കിളിന്റെ അമ്മച്ചി ഉണ്ടായിരുന്നു എങ്കിൽ ഇതിന് സമ്മതിക്കില്ലായിരുന്നു.. മൈക്കിൾ മരിക്കുന്നതിന് മുൻപ് തന്നെ അമ്മച്ചിയും മരിച്ചുപോയി...

എന്തു ചെയ്യണമെന്ന് അറിയാതെ നട്ടം തിരിഞ്ഞ ശോഭനയോട് അയൽക്കാരി ആയ ഒരു സ്ത്രീയാണ് പഞ്ചായത്ത് മെമ്പറെ ഒന്ന് കണ്ടു പറയാൻ ഉപദേശിച്ചത്...

ലുയിസിന്റെയും അന്റോയുടെയും അടുപ്പക്കാരനായ മെമ്പർക്ക് ഇവരോട് സഹതാപം ഉണ്ടങ്കിലും ഇക്കാര്യത്തിൽ ഇടപെടാൻ താല്പര്യം ഉണ്ടായിരുന്നില്ല...

അയാൾ ഒരു വക്കീലിന്റെ പേര് പറഞ്ഞു കൊടുത്തു.. വക്കീൽ എന്തെങ്കിലും വഴിയുണ്ടങ്കിൽ പറഞ്ഞു തരും എന്നും പറഞ്ഞു...

അഡ്വക്കെറ്റിനെ കാണാൻ പിറ്റേ ദിവസം തന്നെ ശോഭന സോഫിയെയും കൂട്ടി പോയി...

വിവരങ്ങൾ എല്ലാം ചോദിച്ചറിഞ്ഞശേഷം വക്കീൽ പറഞ്ഞു.. നിങ്ങൾ മൈക്കിളുമായുള്ള വിവാഹം നടന്നതായി ഒരു രേഖയുമില്ല.. പള്ളിയിലോ അമ്പലത്തിലോ രജിസ്റ്റർ ഓഫീസിലോ അങ്ങിനെ ഒരിടത്തും...

പിന്നെ എങ്ങിനെ അയാളുടെ സ്വത്തുക്കൾക്ക് നിങ്ങൾ അവകാശി യാണെന്ന് വാദിക്കാൻ പറ്റും...

എനിക്ക് വേണ്ട സാർ.. എന്റെ മക്കൾ അദ്ദേഹത്തിനു ഉണ്ടായതാണ്...

ഇതൊക്കെ ശരിയാണ്.. പക്ഷേ കോടതിയിൽ തെളിയിക്കേണ്ടേ...

ഞാൻ ഒരു കാര്യം ചെയ്യാം.. നടക്കുമെന്ന് ഉറപ്പൊന്നും ഇല്ല.. കോടതിയിൽ നിങ്ങളുടെ ദയനീയ അവസ്ഥ അറിയിച്ചു കൊണ്ട് വീടും സ്ഥലവും ഒഴിഞ്ഞു കൊടുക്കാനുള്ള വിധിക്ക് ഒരു സ്റ്റേ വാങ്ങാമോ

💬 Comments

View all comments