0%

Chapter Title : മണിമലയാർ [ലോഹിതൻ]

Author : Lohithan Read All Parts 1316

പറ്റിയില്ലെങ്കിൽ എന്റെ അച്ചായൻ പണിത ഈവീട്ടിൽ ഞാൻ നും മക്കളും തൂങ്ങും..എന്നാലും ലുയിസിന്റെ ആഗ്രഹത്തിനു നിന്നുകൊടുക്കില്ല...

അങ്ങിനെ ഓരോന്ന് ചിന്തിച്ചിരിക്കുമ്പോൾ ആണ് ആരോ ഒരാൾ ഗൈറ്റ് കടന്നു വരുന്നത് ശോഭന കണ്ടത്...

കൈയിലും തോളത്തും മായി രണ്ടു വലിയ ബാഗ്.. പാന്റും ഷർട്ടും.. ഷർട്ട് ഇൻ ചെയ്തിട്ടുണ്ട്... കട്ടി കൂടിയ ലെതർ ഷൂ.. ക്ളീൻ ഷേവ് ചെയ്ത മുഖത്ത് കട്ടി മീശ.. കൈകൾക്കും മുഖത്തിനും എണ്ണക്കറുപ്പ് നിറമാണ്...

ആൾ അടുത്ത് വന്ന് ആന്റി എന്ന് വിളിച്ചപ്പോൾ ശോഭന ഒന്ന് പകച്ചു...

ആരോ വന്നതറിഞ്ഞു അകത്തുനിന്നും ഇറങ്ങി വന്ന സോഫിയയും ലില്ലിയും ഒരു നിമിഷം പരസ്പരം നോക്കിയിട്ട് ഒരുപോലെ പറഞ്ഞു റോയിച്ചൻ......

ഒരു നിമിഷം ശോഭന മൈക്കിളിനെ ഓർത്തു..അയാൾ പറഞ്ഞ വാക്കുകൾ " അവൻ ഒരു ആൺകുട്ടിയല്ലേ ഭക്ഷണമൊക്കെ കഴിക്കാൻ തുടങ്ങിയാൽ അവൻ മിടുക്കനായികൊള്ളും"

അവൾ അടിമുടി അവനെ നോക്കി നാല് വർഷം മുൻപ് മൈക്കിൾ മരിച്ചു മൂന്നാം ദിവസം താൻ പറഞ്ഞത് കേട്ട് സങ്കടത്തോടെ കടന്നുപോയ റോയിയെ അവൾ ഓർത്തു...

ലില്ലികുട്ടീ എന്ന് വിളിച്ചു കൊണ്ട് അവൻ ലില്ലിയുടെ മുടിയിൽ തഴുകി...

സോഫിയക്ക് കരച്ചിൽ അടക്കാൻ കഴിയാതെ വീടിനുള്ളിലേക്ക് ഓടി...

ഇപ്പോഴും എന്ത് പറയണമെന്ന് അറിയാതെ മിഴിച്ചു നിൽക്കുകയാണ് ശോഭന...

ആന്റി ഞാൻ വന്നത് തെറ്റായി പോയോ.. എങ്കിൽ ഞാൻ പോയേക്കാം.. തിരികെ നടക്കാൻ തുടങ്ങിയ അവന്റെ കൈയിൽ കടന്ന് പിടിച്ച ശേഷം അവന്റെ കണ്ണിലേക്കു നോക്കി എന്നിട്ട് അവനെ ഇറുക്കി കെട്ടിപ്പിടിച്ചു മുളചീന്തുന്ന പോലെ വാവിട്ട് കരഞ്ഞു...

എന്നോട് ക്ഷമിക്കടാ.. ഞാൻ നിന്നോട് തെറ്റു ചെയ്തു.. നിന്നെ മനസിലാക്കാനോ സ്നേഹിക്കാനോ എനിക്ക് കഴിഞ്ഞില്ല...

തന്റെ മാറിലേക്ക് തല ചായ്ച്ചു കൊണ്ട് പൊട്ടികരയുന്ന ശോഭന അവന് പുതിയ അനുഭവം ആയി...

അവരുടെ സങ്കടം തീരുന്നതു വരെ കരയട്ടെ എന്ന് കരുതി അവൻ അനങ്ങാതെ നിന്നുകൊടുത്തു...

അകത്തു നിന്ന് മക്കൾ രണ്ടുപേരും അതു കാണുന്നുണ്ടായിരുന്നു...

വീടിനകത്തു കയറിയപ്പോൾ തന്നെ അവരുടെ അവസ്ഥ ഏകദേശം റോയ്ക്ക് മനസിലായി...

നിനക്ക് ഒരു കടുംകാപ്പി ഇട്ടു തരാൻ പോലും ഇവിടെ ഒന്നും ഇല്ലല്ലോ മോനേ...

💬 Comments

View all comments