0%

Chapter Title : മണിമലയാർ 2 [ലോഹിതൻ]

Author : Lohithan Read All Parts 3.3K

തീരുമാനിച്ചു... അടുത്ത തിങ്കളാഴ്ച നാളെയല്ല അതിനടുത്ത തിങ്കൾ.. "

സോഫിയുടെ കണ്ണിൽ പൂത്തിരി കത്തുന്നത് ലില്ലി കണ്ടു പിടിച്ചു.. "ദേ അമ്മേ ചേച്ചി ഇപ്പോൾ കരയും.."

"അവൾ സന്തോഷം കൊണ്ടു കരയുന്നതാടീ.. ". ശോഭന പറഞ്ഞു

"എന്നാലും റോയിച്ചാ ഇത്ര പെട്ടന്ന്..."

നമുക്ക് ആരോടും പറയാനില്ലല്ലോ ആന്റി.. പള്ളിയും അമ്പലമൊന്നും വേണ്ട രജിസ്റ്റർ ഓഫീസിൽ വെച്ചു നടത്താം.. എന്റെ യൂണിറ്റിലെ കുറച്ചു ഫ്രണ്ട്സ് ഉണ്ടാവും.. ആന്റിക് ഇവിടെ ആരോടെങ്കിലും പറയാനുണ്ടങ്കിൽ പറഞ്ഞോ.."

അതിന് ഇപ്പോൾ നമ്മൾ എവിടെ പോകാനാണ്.. "

"കല്യാണം വിളിക്കാൻ.. ഇവിടെ ഏറ്റവും വേണ്ടപ്പെട്ട രണ്ടു വീട്ടിൽ പോയി പറയണം.."

"വേണ്ടപ്പെട്ട വീടോ.. ഞാൻ അറിയാത്ത ഏത് വീടാണ്..."

അവിടെ ചെല്ലുമ്പോൾ മനസിലാകും നിങ്ങൾ ഇറങ്ങ്.. നമ്മൾക്ക് പെട്ടന്ന് തിരികെ വരാം... "

ഒരു കിലോ മീറ്ററോളം അകലെയാണ് തോപ്പിൽ തറവാട്.. പാപ്പൻ മാപ്പിളയും എലിയമ്മച്ചിയും മരിച്ച ശേഷം പഴയ തറവാട് പൊളിച്ചു കളഞ്ഞിട്ട് അവിടെ അടുത്തടുത്തായി രണ്ട് ഇരുനില വീടുകൾ പണിതു.. ഒന്ന് ലുയിസിനും ഒന്ന് ആന്റപ്പനും.. ഒരേ കോബൗണ്ട് ഒരേ ഗെയ്റ്റ്...

ആ ഗെയ്റ്റിലേക്ക് തിരിഞ്ഞപ്പോഴാണ് ശോഭനക്ക് റോയി പറഞ്ഞ വേണ്ടപ്പെട്ടവർ ആരാണ് എന്ന് മനസിലായത്..

അവളുടെ മനസൊന്നു കിടു കിടുത്തു.. മൈക്കിൾ ഓടിക്കളിച്ചു വളർന്ന മണ്ണ്

താൻ മരുമകൾ ആയി കയറി വരേണ്ടിയിരുന്ന മുറ്റം...

അവൾ റോയിയുടെ കൈയിൽ പിടിച്ചു.. " വേണ്ടടാ നമുക്ക് തിരിച്ചു പോകാം.. "

" ആന്റി വാ.. പേടിക്കേണ്ട ഞാനില്ലേ കൂടെ... "

രാവിലെ ഞായറാഴ്ച കുർബാന കഴിഞ്ഞ് പള്ളിയിൽ നിന്നും വരുന്ന കുറേ

💬 Comments

View all comments