0%

Chapter Title : മണിമലയാർ 2 [ലോഹിതൻ]

Author : Lohithan Read All Parts 3.3K

ഇവിടുന്നു പോകുന്നതുവരെ അനങ്ങി പോകരുത്.. പെണ്ണുങ്ങളുടെ കുളി കടവിൽ നിന്ന് വീരസ്യം പറയുന്ന നിന്റെ ചേട്ടനല്ല ഞാൻ... ഒറ്റ ഇടിക്കു പൊഴിഞ്ഞു വീഴുന്ന പല്ലുകൾ നിന്റെ മക്കളെ കൊണ്ടു പെറുക്കിക്കണ്ടതായി വരും..

എസ് ഐ ദിവകാരനെ ചവിട്ടി കൂട്ടിയവൻ അത് ചെയ്യും എന്ന് ആന്റോയ്ക്ക് ഉറപ്പുണ്ടായിരുന്നത് കൊണ്ട് പിന്നെ ഒന്നും മിണ്ടിയില്ല...

ഏത് ഉണ്ണാക്കൻ വക്കീലാടാ കേസുകൊടുത്താൽ ഇവരെ ആ വീട്ടിൽ നിന്നും ഇറക്കിവിടാമെന്നു പറഞ്ഞു നിന്നെയൊക്കെ പറ്റിച്ചത്..

ഈ കുട്ടികൾ പഠിച്ച സ്കൂളിൽ ഒക്കെ രേഖയുണ്ട് ഇവരുടെ പിതാവ് ആരാണെന്ന്... അതു മതി മൈക്കിള അച്ചായന്റെ അവകാശികൾ ഇവരാണെന്ന് കോടതിക്ക് ബോധ്യപ്പെടാൻ.. ഒരു പള്ളിയിലെയും വാറോല വേണ്ട.. മനസ്സിലായോ..

പിന്നെ ഇതൊക്കെ പറയാൻ ഞാൻ ആരാണെന്നു ചോദിച്ചാൽ എന്റെ സ്കൂൾ സർട്ടിഫിക്കട്ടിലും രക്ഷ കർത്താവിന്റെ പേരിന്റെ സ്ഥാനത്ത് മൈക്കിൾ ജോൺ തോപ്പിൽ എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്...

ഇനി ആന്റി മാരോടാണ് എനിക്ക് പറയാനുള്ളത്.. ദേ ഈ മക്കുണന്മാർ രണ്ടുകാലിൽ നടക്കുന്നത് കാണാൻ ഇഷ്ടമാണെങ്കിൽ നാളെ രാവിലെ പത്തു മണിക്ക് കോടതിയിൽ വന്ന് കേസ്സ് പിൻവലിച്ചോളാൻ പറഞ്ഞു കൊടുക്ക്..

അയ്യോ.. അച്ചായൻമാരോട് സംസാരിച്ചു നിന്ന് വന്നകാര്യം മറന്നു..

വരുന്ന തിങ്കളാഴ്ച ശുഭ മുഹൂർത്തത്തിൽ മൈക്കിൾ ജോൺ തോപ്പിലിന്റെയും ശോഭനാ മൈക്കിളി ന്റെയും സീമന്ത പുത്രി ഈ നിൽക്കുന്ന സോഫിയയുടേയും ഈ പാവം പട്ടാളക്കാരന്റെയും കല്യാണമാണ്.. ബന്ധു മിത്രാധികൾ ഇതൊരു അറിയിപ്പായി കരുതി വധൂ വരന്മാരെ അനുഗ്രഹിക്കാൻ വരണമെന്ന് അഭ്യർത്ഥിക്കുന്നു...

അപ്പോൾ പോട്ടെ.. ആഹ് നാളത്തെ കാര്യം മറക്കരുതേ.. കോടതി...ങ്ങ്ഹാ

ഗെയ്റ്റ് കടന്നു പോകുന്ന ശോഭനയെയും മക്കളെയും മിഴിച്ചു

💬 Comments

View all comments