Chapter Title : മണിമലയാർ 3 [ലോഹിതൻ]
ഇരിക്കുന്ന ആളുടെ മുഖപോലും നോക്കാതെ കിതച്ചു കൊണ്ട് പറഞ്ഞു..
"പോ.. വേഗം പോ... "
ഏതൊക്കെയോ റോഡുകൾ വളവുകൾ തിരിവുകൾ കവലകൾ ജീപ്പ് ഓടിക്കൊണ്ടേ ഇരുന്നു..
ഒരിടത്ത് വണ്ടി നിർത്തി..
"എന്താ.. ഇത് ഏത് സ്ഥലമാണ്.."
ഭയപ്പാടോടെ ചോദിച്ചു..
തുണി സഞ്ചി വയറ്റത്ത് ഇറുക്കി പിടിച്ചു കൊണ്ട് ഇരിക്കുന്ന എന്നെ നോക്കി ആ നസ്രാണി ചെറുക്കൻ ചിരിച്ചു..എന്നെ മയക്കിയ ചിരി...
"" പേടിക്കേണ്ടാ.. നമ്മൾ ഒരുപാട് ദൂരം പിന്നിട്ടു.. ഇത് പെരുവന്തനം.. വിശക്കുന്നില്ലേ.. നമ്മൾക്ക് ഇവിടുന്നു വല്ലതും കഴിക്കാം..ഒൻപത് മണിയായി ഇനി അങ്ങോട്ട് കടകൾ ഒന്നും കാണില്ല... ഇറങ്ങ്...""
"വേണ്ട.. എനിക്ക് പേടിയാ.."
"ശരി എന്നാൽ ഇവിടെ ഇരിക്ക്.. ഞാൻ വാങ്ങിക്കൊണ്ടു വരാം.."
നാലഞ്ചു നേന്ത്രപ്പഴവും ഒരു കടലാസ് പൊതിയിൽ കുറേ തണുത്ത പൊറോട്ടയും..
അവിടെ ഇതൊക്കെയേ ഒള്ളു..."
വണ്ടി മുന്നോട്ട് എടുത്തുകൊണ്ട് പറഞ്ഞു..
എനിക്ക് ഒന്നും വേണ്ടാ.. "
പിന്നെയും ആ ചിരി..കൊല്ലുന്ന ചിരി..
നമ്മൾ എവിടെക്കാ പോകുന്നത്..? "
പറയാം.. "
വണ്ടി പിന്നെയും ഓടികൊണ്ടിരുന്നു.. തണുത്ത കാറ്റ്.. വല്ലാത്ത കുളിര്...
വണ്ടിയുടെ മുൻപിലേക്ക് നോക്കി.. റോഡ് കാണുന്നില്ല.. പുല്ലു മാത്രം..
കുറച്ചു കൂടി ചെന്നപ്പോൾ വണ്ടി നിർത്തി...
എന്റെ കൈയിൽ പിടിച്ചു പുറത്തേക്ക് ഇറക്കി...
ഇത് എവിടെയാ..? "
ഇതോ.. ഇതാണ് പറുദീസാ.."
വീണ്ടും ചിരി... കൊല്ലുന്ന ചിരി...
ചുറ്റും നോക്കി.. കുറേ മരങ്ങളും പുല്ലു നിറഞ്ഞ മൈതാനം പോലെയുള്ള സ്ഥലവും.. ഊറിയ നിലവിൽ മിന്നാമിന്നികൾ പറന്നു നടക്കുന്നു...
ചുറ്റുപാടും വിരണ്ടു നോക്കുന്ന എന്നോട് ജീപ്പിൽ ചാരി നിന്നുകൊണ്ട് പറഞ്ഞു..
" നമ്മൾ
💬 Comments
View all comments