0%

Chapter Title : മഞ്ജിമാഞ്ജിതം 1 [കബനീനാഥ്]

മാത്രമാണ് തിരിച്ചറിയുവാനുള്ള പ്രത്യക്ഷ അടയാളം…

വിവാഹ പ്രായമെത്തിയ ഇരുവരെയും മേനോൻ കല്യാണം കഴിപ്പിച്ചയച്ചത് ഇരട്ട സഹോദരൻമാരുടെയടുക്കലേക്ക് തന്നെയായിരുന്നു……

കുറച്ചു നാളത്തെ പരിശ്രമവും അന്വേഷണവും അതിനായി വേണ്ടി വന്നുവെങ്കിലും മേനോൻ മക്കളുടെ സന്തോഷം മാത്രം മുൻ നിർത്തി അത് നേടിയെടുത്തു…

വിവേക്… ….!

വിനോദ്…….........!

ബാംഗ്ലൂർ സ്വന്തമായി ഒരു അഡ്വർടൈസിംഗ് കമ്പനി നടത്തുകയാണ് ഇരുവരും…

വിവേകിന്റെയും അഞ്ജിതയുടെയും മകൻ സച്ചു എന്ന് വിളിക്കുന്ന സച്ചിൻ വിവേക്…

മഞ്ജിമയുടെയും വിനോദിന്റെയും മകനാണ് നന്ദു എന്ന് വിളിക്കുന്ന അനന്തു വിനോദ്…

നാലു പേരും വിനോദിന്റെയും വിവേകിന്റെയും മാതാപിതാക്കളും ഇടപ്പള്ളിയിലെ വീട്ടിലാണ് താമസം……

ഇടപ്പള്ളിയിൽ തന്നെ, ഒരു ചെറിയ അഡ്വർടൈസിംഗ് സ്ഥാപനം നടത്തുകയാണ് അഞ്ജിതയും മഞ്ജിമയും

വലിയ അസൈൻമെന്റുകളും പ്രൊജക്റ്റുകളും പരസ്യങ്ങളും ഭർത്താക്കൻമാർക്ക് കൈമാറുക എന്നൊരു ലക്‌ഷ്യം കൂടി ഇരുവരുടെയും ഈ സ്ഥാപനത്തിന് പിന്നിലുണ്ട്…

സച്ചു , നന്ദുവിനേക്കാൾ മൂന്നു മാസം മൂത്തതാണ്..

ഇരുവരും ഡിഗ്രി ചെയ്യുന്നു..

അത് രണ്ട് കോളേജുകളിലാണ്…

രണ്ട് വിഷയങ്ങളുമാണ്…

നന്ദു, ആള് സദാ ആക്റ്റീവാണ്…

സച്ചു നേരെ തിരിച്ചും…

അച്ഛൻ വിവേകിന്റെ പേരുപോലെ തന്നെ വിവേകവും നിശബ്ദനുമാണ് കക്ഷി……

നന്ദു വായാടിയാണ്……

പക്ഷേ, എല്ലാവരുമിഷ്ടപ്പെടുന്ന പ്രകൃതം അവന്റേതുമാണ്…

“” നീയെന്നാ എന്നെ വിളിക്കാതെ പോന്നത്…… ?””

അഞ്ജിത അവനഭിമുഖമായി ഹാൻഡ് റെയിലിൽ ചാരി……

“ മേമ നല്ല ഉറക്കമായിരുന്നു…… “

നന്ദു ഒന്നുകൂടി ചായക്കപ്പ് മൊത്തി……

“” അതൊന്നുമല്ലാന്ന് എനിക്കറിയാം… ന്യൂ ഇയർ ഇവന്റ് വേണ്ടാന്ന് പറഞ്ഞിട്ടല്ലേ… ?”

അവൾ ചായ കുടിക്കാതെ കപ്പ് ചുണ്ടിലൂടെ ഒന്ന് ഉരതിവിട്ടു……

“” വേണ്ടാന്ന് എന്റെയമ്മയല്ലേ പറഞ്ഞത്…… ? സച്ചുവിന്റെ

💬 Comments

View all comments