Chapter Title : മഞ്ജിമാഞ്ജിതം 2 [കബനീനാഥ്]
മോൻ നിന്നോട് കാണിക്കുന്ന സ്നേഹമൊന്നും നിന്റെ മോൻ എന്നോട് കാണിക്കുന്നില്ല… എന്നിട്ടും അവളുടെ കുശുമ്പുകണ്ടോ… ?””
മഞ്ജിമ സച്ചുവിന്റെ മടിയിൽ കിടന്നു തന്നെ പറഞ്ഞു…
അതു കേൾക്കാൻ കാത്തിരുന്നതു പോലെ നന്ദു അഞ്ജിതയെ പിടിച്ച് കവിളിൽ ഒരുമ്മ കൊടുത്തു……
“” കണ്ടോ കണ്ടോ… പറഞ്ഞതും അവന്റെ സ്നേഹം കണ്ടില്ലേ… ….?””
മഞ്ജിമ ഒന്ന് നിവർന്ന്, നന്ദുവിന്റെ തലയിൽ ഒരു കിഴുക്കു കൊടുത്തു…
അഞ്ജിതയുടെ കവിളിലിരുന്ന അവന്റെ മുഖം ഇളക്കത്തിൽ തെന്നി , അഞ്ജിതയുടെ അധരങ്ങൾ ഒന്ന് വിടർന്നുലഞ്ഞു പോയി..
മുഖമുയർത്തിയ നന്ദു, അരിപ്പല്ലുകൾക്ക് മുന്നിൽ അവളുടെ അധരങ്ങൾ തുറന്നടയുന്നതു കണ്ടു…
മഞ്ജിമ ഉടൻ തന്നെ സച്ചുവിന്റെ മടിയിലേക്ക് കമിഴ്ന്നു…
മടിയിൽ കൈ വെച്ചിരുന്ന സച്ചുവിന്റെ മടിയിലേക്ക് നെഞ്ചമർത്തി , മഞ്ജിമ ചതിരിഞ്ഞു……
“” എനിക്ക് നിന്നെ വേണ്ടടാ കൊരങ്ങാ………. “
മുന്നിലിരുന്ന് കുമാരിയമ്മയും ശ്രീധരേട്ടനും ചിരി അടക്കിപ്പിടിക്കുന്നത് ഗ്ലാസ്സിലൂടെ അഞ്ജിത കണ്ടു…
നന്ദു ഒന്നുകൂടി അവളുടെ കവിളിൽ ചുണ്ടുരസി…
അവൾ മുഖം തിരിച്ചതും ചുണ്ടുകൾ ചുണ്ടിലൊന്നു തൊട്ടു പോയി … …
കറന്റടിച്ചതു പോലെ അഞ്ജിത ഒന്നു വിറച്ചു……
മഞ്ജിമ കണ്ടോ എന്ന് അവൾ ഒന്ന് തിരിഞ്ഞു നോക്കി…
ഇല്ല………
ഭാഗ്യം… ….!
അവൾ സച്ചുവിന്റെ മടിയിലാണ്…
സച്ചു ഹെഡ് റെസ്റ്റിൽ തല ചായ്ച്ച് ഇരിക്കുന്നു…….
ചുവന്നമണ്ണിലെ വീട്ടിൽ കുമാരിയെ അവർ ഇറക്കി….
വീട്ടിൽ കയറി , കുമാരിയമ്മയുടെ മകളെ കണ്ട് സംസാരിച്ച്, കുട്ടിക്ക് സച്ചു ഡ്രസ്സ് സമ്മാനിച്ച ശേഷമാണ് പിന്നീട് യാത്ര തുടങ്ങിയത്……
കുതിരാൻ തുരങ്കം തുടങ്ങി……
നേരിയ ഇരുട്ട് കാറിനുള്ളിലേക്ക് കയറി…
തന്നെ ചാരിയിരുന്ന
💬 Comments
View all comments