Chapter Title : മഞ്ജിമാഞ്ജിതം 3 [കബനീനാഥ്]
എന്ന് വിരലുകൾ കൊണ്ട് ആംഗ്യം കാണിച്ച ശേഷം മേനോൻ മുഖം തിരിച്ചു റിമോട്ട് കയ്യിലെടുത്തു……
വൈകുന്നേരമായതും ജോലിക്കാരി പോയി…
നന്ദുവിന് മേലുകഴുകാൻ അഞ്ജിത ചൂടുവെള്ളം തയ്യാറാക്കി കൊടുത്തു …
അവൾ കുളി കഴിഞ്ഞു വന്ന് പൂമുഖത്ത് തൂക്കുവിളക്ക് തെളിയിച്ചു……
“” മേമ വല്ലാതെ സുന്ദരിയായിരിക്കുന്നു…… “
അവൾ സിറ്റൗട്ടിൽ നിന്ന് അകത്തേക്ക് കയറിയതും നന്ദു പറഞ്ഞു……
“” താങ്ക്സ്……. “
അവളവന്റെ പ്രശംസക്കുള്ള മറുപടി ഒറ്റവാക്കിലൊതുക്കി……
മേനോൻ കുളികഴിഞ്ഞു വന്ന് ആരോടോ ഫോൺ ചെയ്തു കൊണ്ട് ഹാളിലിരിപ്പുണ്ടായിരുന്നു…
വിളക്കെടുത്തു വെച്ച് എല്ലാവരും ടി.വി കണ്ടിരുന്നു……
സോഫയിലായിരുന്നു അഞ്ജിതയും നന്ദുവും ഇരുന്നത്…
നന്ദു പതിയെ അവളെ തന്റെ മടിയിലേക്ക് ചായ്ച്ചു കിടത്തി……
ഒരു ലെഗ്ഗിൻസും കോട്ടൺ ഷർട്ടുമായിരുന്നു അവൾ ധരിച്ചിരുന്നത്…
നന്ദു അവളുടെ കഴുത്തിലും മുഖത്തും മുടിയിഴകളിലും തടവിക്കൊണ്ടിരുന്നു……
ഒന്നു രണ്ടു തവണ അവളുടെ കവിളുകളിലും ചുണ്ടിലും അവൻ ഉമ്മ വെച്ചു……
അത്താഴം കഴിഞ്ഞ് വീണ്ടും ടി.വിക്ക് മുന്നിലിരുന്നതും നന്ദുവിന് മഞ്ജിമയുടെ കോൾ വന്നു……
“” കുറവുണ്ടമ്മാ…”
അവൻ മറുപടി കൊടുത്തു…
അഞ്ജിത ഫോൺ പിടിച്ചു വാങ്ങി കോൾ കട്ടാക്കി വീഡിയോ കോൾ ചെയ്തു……
സച്ചുവിന്റെ നെഞ്ചിൽ കുറുകെ കിടക്കുന്ന മഞ്ജിമയെ ഇരുവരും കണ്ടു…
“” രാവിലെ പോയതല്ലേടീ… ഇപ്പോഴാണോ മോന്റെ കാര്യം വിളിച്ചു ചോദിക്കുന്നത്… ?””
“” നീ പൊന്നുപോലെ നോക്കാമെന്ന് പറഞ്ഞാൽ പിന്നെ ഞാനെന്തിനാ പേടിക്കുന്നത്…… ?””
മഞ്ജിമ തിരിച്ചടിച്ചു…
“” എന്റെ മോനേയും നോക്കിക്കോണം……””
“” ദേ… ഇവിടെ കിടപ്പുണ്ട്… “
മഞ്ജിമ ഫോൺ തിരിച്ചതും അവന്റെ ഫോണിൽ തോണ്ടി, കിടക്കുന്ന സച്ചുവിനെ കണ്ടു……
💬 Comments
View all comments