0%

Chapter Title : മഞ്ജിമാഞ്ജിതം 3 [കബനീനാഥ്]

കടക്കുന്നു……

അവൾ വസ്ത്രം മാറി മുറിയിലേക്ക് വന്നതും

നന്ദു അകത്തേക്ക് കയറി വന്നു…

“” മേമയ്ക്ക് വിഷമമായോ… ?””

അവളുടെ മുഖത്തു നോക്കാതെയായിരുന്നു അവന്റെ ചോദ്യം…

“” എനിക്ക് വിഷമമായാലെന്താ… ? നിന്റെ കാര്യം നടന്നില്ലേ………?””

അവൾ കടിച്ചമർത്തിയ സ്വരത്തിൽ പറഞ്ഞു……

നന്ദു നടുക്കത്തോടെ അവളെ നോക്കി…

“” ഡോൺട് റിപ്പീറ്റ് ദാറ്റ് സെയിം ഷിറ്റ്… “

അതു കേട്ടതും നന്ദു മുഖം കുനിച്ചു…

“” സ്നേഹവും നീയുദ്ദ്ദേശിച്ചതും രണ്ടാണ് നന്ദൂ… എല്ലാക്കാര്യത്തിലും ഞാൻ നിന്നെ സപ്പോർട്ട് ചെയ്തിട്ടേയുള്ളൂ… ബട്ട്… ഈ കാര്യത്തിൽ നീ സച്ചുവിനെ ഫോളോ ചെയ്യണം… “

പറഞ്ഞിട്ട് അവൾ വാതിൽക്കടന്ന് ഹാളിലേക്ക് പോയി…

പകൽ വീട്ടിൽ നിൽക്കുന്ന വേലക്കാരി പോയിരുന്നു…

അഞ്ജിത അമ്മയെ സഹായിക്കാനായി അടുക്കളയിലേക്ക് കയറി…

പക്ഷേ, രുക്മിണി നിലവിളക്ക് എടുത്തു വെച്ച് അപ്പോഴാണ് അടുക്കളയിലേക്ക് വന്നത്……

അഞ്ജിത ഫ്രിഡ്ജിൽ നിന്ന് പാലെടുത്ത് ചായയിട്ടു……

“” നന്ദു എവിടെ….....?””

“” മുറിയിലുണ്ട്… …. “

അമ്മയ്ക്ക് മുഖം കൊടുക്കാതെ അവൾ പറഞ്ഞു……

“” വീണ്ടും പിണങ്ങിയോ…….?””

“” അവനിച്ചിരി കുസൃതി കൂടുതലാ… ഒരെണ്ണം ഞാൻ കൊടുത്തു… “

അഞ്ജിത പറഞ്ഞു……

“” എന്നതാ കാര്യം… ?””

“” വെള്ളത്തിലേക്ക് തള്ളിയിട്ടു… ഞാനൊന്നു മുങ്ങി കുറച്ചു വെള്ളവും കുടിച്ചു… “

അഞ്ജിത ചായക്കപ്പെടുത്ത് തിരിഞ്ഞു…

“” ഇതവന് അമ്മ കൊടുത്തേരേ……. “

“” നീ തന്നെ കൊടുത്താൽ മതി…… നിങ്ങളുടെ പിണക്കത്തിൽ ഇടപെട്ടാൽ അവസാനം ഞാൻ നാണം കെടുകയേയുള്ളൂ………. “

രുക്മിണി പിൻവാങ്ങി…

അഞ്ജിത ഒരു നിമിഷം അനങ്ങാതെ നിന്നു…

ഇതാണ് അവസ്ഥ…....!

💬 Comments

View all comments