0%

Chapter Title : മഞ്ജു എന്റെ പാതി 2 [RESHMA RAJ]

Author : Reshma Raj Read All Parts 735

നൽകി പിന്നെ ഒരു ട്രേയിൽ മിഥുനും മഞ്ജുവിനും ഉളള ചായ മഞ്ജുവിൻ്റെ കയ്യിൽ നൽകി...

അതെ ഞാൻ അച്ഛനും എൻ്റ കെട്ടിയോന്ന് ചായ കൊടുത്തു വരാം...

മഞ്ജു .. നീ ചായ അവനു കൊണ്ട് കൊടുക്ക്...

അമ്മേ ഞാൻ ഇത് കൊടുത്തു വരാം.....

മഞ്ജു ബെഡ്റൂമിലെത്തുമ്പോൾ പുതപ്പിനടിയിലേക്ക് ഒന്നുകൂടി ചുരുണ്ടു കൂടികിടക്കുകയാണ് ഞാൻ.....

മഞ്ജു പതിയെ എന്നെ തട്ടി വിളിച്ചു......

മഞ്ജുവിൻ്റെ വിളി കേട്ട് പുതപ്പിനടിയിൽ നിന്നും മനസ്സില്ലാ മനസ്സോടെ ഞാൻ എഴുന്നേൽക്കുമ്പോൾ എൻ്റ മുന്നിൽ ചായയുമായി നിൽക്കുന്ന മഞ്ജുവിൻ്റെ മുഖം കണ്ട് ഞാൻ ഒരു പുഞ്ചിരി നൽകി.......

ശരിക്കും ആ മുഖത്ത് അല്പം തുടിപ്പും ഉഷാരും വന്നിട്ടുണ്ട്.......

ഇപ്പോൾ മഞ്ജുവിനെ ഒരു മാലാഖയുടെ സൗന്ദര്യം പോലെ തോന്നി....

കുളിച്ച് ഈറൻ മുടിയിൽ ടവ്വൽ ചുറ്റിവെച്ച ഒരു മാലാഖ.....

ഗുഡ് മോണിംഗ് ,, പൊണ്ടാട്ടി..

ഗുഡ് മോണിംഗ് പുരുഷ. എന്ന് മഞ്ജു തിരിച്ചും പറഞ്ഞു.....

അതെ ... മിഥുൻ എഴുന്നേൽക്ക് ..
ഇന്ന് ഡ്യൂട്ടിക്ക് പോകുന്നില്ലേ...

അയ്യോ.. സമയം എത്രയായി...

എട്ട് ആകുന്നു....

മഞ്ജു ചായ തായോ.. അത് കുടിച്ചു കഴിഞ്ഞ് വേണം ബാത്ത്റൂമിൽ പോകാനും മറ്റും...

അങ്ങിനെ ഞഞ്ഞൾ രണ്ടു പേരും കൂടി ചായ ഊതി കുടിച്ചു...

അതെ.. മിഥുൻ ഞാൻ ഒരാഴ്ച ലീവ് പറഞ്ഞിട്ടുണ്ട്... ഇനി തിങ്കളാഴ്ച യെ പോകുന്നൊള്ളൂ...

അത് നന്നായി .. ഇവിടെ ഒന്ന് പരിചയം ആയികൊള്ളും...

()()()))). തുടരണോ. ()()()))))?

💬 Comments

View all comments