0%

Chapter Title : മഞ്ജു എന്റെ പാതി 3 [RESHMA RAJ]

Author : Reshma Raj Read All Parts 1.3K

കയറി ചെന്നു..

എന്തായി.. മിത്ര .. സക്സസ്...

ഓ .. ഒക്കെ..

നമുക്ക് മുന്നേ അവർ ഗോൾ അടിച്ചു ഡോക്ടർ ..

അന്നേരം മിത്ര ചേച്ചി പ്രഗ്നൻസി കിറ്റു കാണിച്ചു കൊടുത്തു പതിയെ അവളുടെ വയറിലും പിടിച്ചു...

ഓ.. പേടിക്കേണ്ട പെണ്ണേ വൈകാതെ നമുക്കും...

ഇത്രയും കാണിച്ചിട്ട് രാഹുൽ അളിയന് മനസിലായില്ല എന്ന ദേഷ്യത്തിൽ...

എടാ... പൊട്ടൻ ഡോക്ടറെ.. നമ്മൾ അച്ഛനും അമ്മയും ആകാൻ പോകുന്നു..

മഞ്ജു അല്ല ഞാൻ ആണ് പ്രഗ്നൻ്റ്....

ശരിക്കും.. മിത്ര കുട്ടി...

യെസ്.. രാഹുൽ ഏട്ടാ...

രാഹുൽ അളിയൻ മിത്ര ചേച്ചിയെ ആവേശത്തോടെ എടുത്ത് പൊക്കി...

അന്നേരം ഞാനും മഞ്ജുവും അങ്ങോട്ട് കയറി ചെന്ന്...

രണ്ടാളും കൂടി മതി സന്തോഷിച്ചത് അവിടെ അച്ഛനും അമ്മയും ഉണ്ട് അവരോട് കൂടെ പറയണം..

അത് ശരിയാണ്...

അങ്ങനെ അച്ഛനും അമ്മയും ഇരിക്കുന്ന ഭാഗത്തേക്ക് ചെന്ന്...

എന്താ എല്ലാവരും ഉണ്ടല്ലോ..

മിത്തൂ മഞ്ജു.. പോകാൻ നോക്കുന്നില്ലേ...

ആ.. അല്പം കൂടെ കഴിഞ്ഞ് ഇറങ്ങാം...

വല്ലാതെ വൈകരുത്ത് എന്നെ മോഹനൻ നായർ വിളിച്ചിരുന്നു...

അതെ അച്ചാ... നമ്മുടെ വീട്ടിൽ പുതിയ ഒരു അതിഥി വരുന്നു..

മിത്ര ചേച്ചി പ്രഗ്നൻ്റ് ആണ്...

ഹൊ...

മോളെ മിത്രെ... എന്ന് പറഞ്ഞു അമ്മ എഴുനേറ്റു വന്നു...

അച്ഛൻ പറഞ്ഞു..

രാഹുൽ , നീ അവിടെ വിളിച്ചു പറഞ്ഞോ....

അയ്യോ ,, അച്ചാ ഞാൻ അത് മറന്നു..

നീ രാമകൃഷ്ണനേ വിളിക്ക്...

ഞാൻ അമ്മയെ വിളിച്ചു പറയാം..

അമ്മ അച്ഛനോട് പറഞ്ഞോളൂ..

ആദ്യം ,, അച്ചനോട് പറയ്... അച്ചാ... അച്ഛൻ വീട്ടിൽ ഉണ്ടാകും

💬 Comments

View all comments