Chapter Title : മഞ്ജു എന്റെ പാതി 3 [RESHMA RAJ]
ശബ്ദം കേട്ട്...
ഞാൻ എണീറ്റ് ചെന്ന് നോക്കി..
അച്ഛൻ ആണ്... അതാ പുറകിൽ രാഹുൽ അളിയൻ്റെ കാറും വന്നു നിന്ന്...
രണ്ടുപേരും കൂടി സംസാരിച്ചു കൊണ്ട് വീട്ടിലേക്ക് കയറി...
ഞാൻ റൂമിലേയ്ക്ക് കയറി മഞ്ജുവിനൊട് പറഞ്ഞു അച്ഛനും രാഹുൽ അളിയനും വന്നു എന്ന്...
മഞ്ജു എഴുന്നേറ്റ് വീട്ടിൽ പോകുമ്പോൾ കൊണ്ടുപോകാൻ ഉള്ള ഡ്രസ്സുകൾ മറ്റു സാധനങ്ങൾ ബാഗിൽ എടുത്ത് പാക്ക് ചെയ്ത് തുടങ്ങി..
അപ്പോഴാണ് ഡോറിൽ മുട്ട് കേട്ടത്..
മഞ്ജു... മഞ്ജു... മിത്ര ചേച്ചിയാണ്... മഞ്ജു ചെന്ന് വാതിൽ തുറന്നു..
മിത്ര ചേച്ചി മഞ്ജുവിനെയും കൂട്ടി നേരെ ബാത്റൂമിലെക്ക് കയറി..
ബാത്റൂമിൽ നിന്നും തിരിച്ചു രണ്ടു പേരും വന്നപ്പോൾ സന്തോഷത്തിൽ ആണ്...
എന്താണ് നാതൂൻസ് ഒരു ഒളിച്ചു കളി...
മിത്ര ചേച്ചി പറഞ്ഞു.. നിൻ്റെ മഞ്ജു പ്രഗ്നൻ്റ് ആണ്...
എൻ്റ ചേച്ചി തള്ളല്ലെ.. അവള് എന്നോട് എല്ലാം പറഞ്ഞു...
ഞാൻ മാമൻ ആകാൻ പോകുന്നു എന്ന്..
ഓ.. അപ്പോഴേക്കും മഞ്ജു നീ അത് പറഞ്ഞു..
അത് ,, ചേച്ചി. . ഞാൻ..
പോട്ടെ .. മഞ്ജു അവൻ എൻ്റ അനിയൻ അല്ലേ.. അവൻ ആരോടും പറഞ്ഞില്ലല്ലോ ..
ചേച്ചി എപ്പോഴാണ് ചിലവ്...
സൺഡേ റിസപ്ഷൻ അല്ലേ , അത് തന്നെ ചിലവ്...
ഹൊ.. എന്തൊരു പിശുക്കത്തി..
അതൊക്കെ.. നമുക്ക് ചെയ്യാം..
ഞാൻ , രാഹുൽ ഏട്ടനെ കാണട്ടെ.. ഞങൾ വരണോ..
വേണ്ട ..
ആദ്യം . ഞാൻ അവതരിപ്പിക്കട്ടെ ...
മിത്രചെച്ചി പോയതിനു പുറകെ ഞാനും മഞ്ജുവും ചെന്ന്...
രാഹുൽ അളിയൻ റൂമിൽ ഇരിക്കുണ്ട് അങ്ങോട്ട് ചേച്ചി
💬 Comments
View all comments