Chapter Title : മഞ്ജു എന്റെ പാതി 3 [RESHMA RAJ]
ഹോസ്പിറ്റലിലേക്ക് പോയി...
രാഹുൽ അളിയനും മിത്ര ചേച്ചിയും പട്ടാമ്പി സർകാർ ആശുപത്രിയിലെ ഡോക്ടർ മാരാണ്...
പിന്നെ ഞാൻ യാത്ര പറഞ്ഞു ഇറങ്ങി...
ബുള്ളറ്റിൻ കയറും നേരം അച്ഛൻ പറഞ്ഞു പൊലീസ് കാർക്ക് നിയമം ബാധകം അല്ലേ...
ഹെൽമെറ്റ് വച്ച് പോടാ...
അന്നേരം ആണ് ഹെൽമെറ്റ് എടുത്തില്ല എന്ന് ഓർത്തത് ....
മഞ്ജു... അമ്മയോട് പറഞ്ഞു ഹെൽമെറ്റ് ഒന്ന് എടുത്ത് കൊണ്ടുവന്നെ..
എടാ... മഞ്ജുവിൻ്റ വീട്ടിലേക്ക് പോകാൻ വൈകണ്ട ..
ഒരു നാല് മണിക്ക് മുന്നേ ഇരങ്ങിക്കോ...
അച്ചാ.. ഞാൻ ഉച്ചക്ക് വരും..
കഴിച്ച് കഴിഞ്ഞ് വെയിൽ ഒന്ന് ഒതുങ്ങിയാൽ ഇറങ്ങാം...
ശരി...
അച്ഛൻ ഇവിടെ ഉണ്ടാകില്ലേ..
ഇല്ലെട..
പാലക്കാട് വച്ച് ജില്ലാ കമ്മിറ്റി ഉണ്ട്...
നിയമ സഭാ തിരഞ്ഞെടുപ്പ് അല്ലേ വരുന്നത്....
ആ...
മിത്തൂ ഏട്ടാ ഇതാ ഹെൽമെറ്റ് എന്ന് പറഞ്ഞു മഞ്ജു അങ്ങോട്ട് വന്നു..
ഞാൻ അവളുടെ കയ്യിൽ നിന്നും ഹെൽമെറ്റ് വാങ്ങി തലയിൽ ധരിച്ചു..
യാത്ര പറഞ്ഞു ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു സ്റ്റേഷനിലേക്ക് ഇറങ്ങി...
പതിവ് പോലെ ഡ്യൂട്ടി ഡിവൈഡ് ചെയ്തു കൊടുത്തു... ഒന്ന് രണ്ടു പരാതികൾ ലഭിച്ചു അതിൽ തുടർനടപടിക്ക് വേണ്ടി നിർദ്ദേശം നൽകുകയും ചെയ്തു..
ഒരു അതിർത്തി തർക്കം വന്നു.അതിൽ അടിപിടി നടന്നു..
നേരെ സ്പോട്ടിലേക്ക് ഞാൻ അടക്കം ആറു പൊലീസ് കാരുമായി പോകേണ്ടി വന്നു....
ആമയൂർ ഭാഗത്ത് ആയിരുന്നു....
ഒരു കുടുംബം കാലങ്ങളായി ഉപയോഗിച്ചിരുന്ന വഴി അടുത്ത സ്ഥലകാർ മതിൽ കെട്ടി അടച്ച്..
സ്പോട്ടിൽ എത്തി ജീപ്പിൽ നിന്നും ഇറങ്ങി നാട്ടിലെ പൊതു പ്രവർത്തകരും വാർഡ് മെമ്പറും സ്ഥലത്ത് ഉണ്ട്...
💬 Comments
View all comments