Chapter Title : മഞ്ജു എന്റെ പാതി 3 [RESHMA RAJ]
അവര് കാര്യങ്ങൾ പറഞ്ഞു തന്നു...
ഞാൻ പറഞ്ഞു ..
എനിക്ക് ഈ വീട്ടുകാരോട് മാത്രം സംസാരിക്കണം... അങ്ങിനെ മെമ്പർ എന്നെയും കൂട്ടി അവരുടെ വീട്ടിലേക്ക് നടന്നു..
ചെറിയ ഒരു ഇട വഴിയാണ് ഉള്ളത് ആ വീട്ടിലേക്ക് ,.. അതാണ് മതിൽ കെട്ടി അടകാൻ ശ്രമിച്ചത്...
വീട്ടിൽ എത്തിയതും മെമ്പർ വിളിച്ചു വിനോദ് ഏട്ടാ ....
ആ.. എന്ന് പറഞ്ഞു ഒരാള് വന്നു...
അതെ ,, വിനോദ് ഏട്ടാ സ്ഥലം എസ് ഐ ആണ് സാറിന് നിങ്ങളോട് കാര്യങ്ങൾ ചോദിച്ചു അറിയണം എന്ന്....
സാറേ,,, അകത്തേക്ക് ഇരിക്കാം എന്ന് പറഞ്ഞു ആ മനുഷ്യൻ എന്നെ വിളിച്ചു...
ഞാൻ ഷൂ ഊരി കൊണ്ട് അകത്തേക്ക് കയറി...
സാറേ.. ഇരിക്ക്...
മെമ്പർ ഒന്ന് പുറത്ത് നിൽകു എന്ന് ഞാൻ പറഞ്ഞു... ആ.. ശരി സാറേ എന്ന് പറഞ്ഞു മെമ്പർ പുറത്ത് ഇറങ്ങി...
അതെ ചേട്ടാ...
എന്താണ് ഇവിടെ സംഭവിച്ചത്...
സാറേ ഞാൻ ജോലിക്ക് പോയതായിരുന്നു...
എൻ്റ മകളും ഭാര്യയും ആണ് ഉണ്ടായിരുന്നത്...
അവരെ വിളിക്കൂ... പുള്ളി അകത്തേക്ക് പോയി ഭാര്യയെയും മക്കളെയും കൂട്ടി വന്നു...
രണ്ടു പേരുടെയും മുഖത്ത് ഭയം ഉണ്ട്...
മകളെ കണ്ട ഞാൻ കസേരയിൽ നിന്നും എഴുനേറ്റു...
വിദ്യാ....
ഹാ... മിഥുനേട്ട....
പെട്ടന്ന് വിദ്യയുടെ മുഖത്ത് ഒരു പ്രതീക്ഷ വന്നു...
ഇത് വിദ്യയുടെ വീട് ആണോ... അതെ...
അച്ചാ.. ഇത് മിഥുൻ ഏട്ടൻ കോളജിലെ സീനിയർ ആയിരുന്നു...
അന്നത്തെ ആ റാഗിംഗ് പ്രശ്നം ചേട്ടൻ ആണ് രക്ഷിച്ചത് .....
വിദ്യാ.. ഇപ്പൊൾ നമുക്ക് കാര്യത്തിലേക്ക് വരാം...
വഴി പ്രശ്നം
💬 Comments
View all comments