Chapter Title : മഞ്ജു എന്റെ പാതി 3 [RESHMA RAJ]
വരന്മാർ അവരുടെ ദേശത്തെ ഷേത്രത്തിൽ ദർശനം നടത്താറുണ്ട്..
ആരോഗ്യമുള്ള ശരീരത്തിനും മനസ്സിനും ഏറ്റവും അധികം സഹായിക്കുന്ന ഒന്ന് തന്നെയാണ് ക്ഷേത്ര ദർശനം എന്ന കാര്യത്തിൽ സംശയം വേണ്ട..
മനസ്സിലെ ടെൻഷനും പ്രശ്നങ്ങളും എല്ലാം മറക്കുന്നതിന് ഏറ്റവും അധികം നമ്മെ സഹായിക്കുന്ന ഒന്നാണ് ക്ഷേത്ര ദര്ശനം..
അങ്ങിനെ ആമയൂർ ശിവ ക്ഷേത്രത്തിൻ്റ ഗ്രൗണ്ടിൽ വണ്ടി നിർത്തി...
മഞ്ജു ഇറങ്ങി...
ചന്ദന കളർ പാവാടയും ബ്ലൗസിലും പെണ്ണ് തിളങ്ങിയിട്ടുണ്ട്..
ഞങ്ങൾ രണ്ടു പേരും കൂടി വഴിപാട് കൗണ്ടരിലേക്ക് നടന്നു...
ഞങ്ങൾ വരിയിൽ നിന്നു മുന്നിൽ രണ്ടു മൂന്നു പേരുണ്ട്..
അപ്പോഴേക്കും പുറകിൽ ആളുകൾ വന്നു നിന്നു...
പിറകിൽ വന്നു നിന്ന ആളുകൾ എന്തൊക്കെയോ പറയുന്നുണ്ട്..
ഇടക്ക് മഞ്ജുവിൻറ പേരും കൂടെ അച്ഛൻ്റെ പേരും (മോഹനൻ) എന്നും..
ഞാൻ അത് വലിയ കാര്യം ആക്കിയില്ല..
അപ്പോഴേക്കും മഞ്ജു കൗണ്ടറിൽ എത്തി ..
വഴിപാടുകൾ ഓരോന്നായി മഞ്ജു പറന്നു കൊടുത്തു കൂടെ പേരും നാളും..
രണ്ടു വീട്ടിലെയും ആളുകളുടെ പേരിൽ വഴിപാടുകൾ റെസീപ്റ്റ് ആക്കി...
മിത്തൂ ഏട്ടാ.. പൈസ..
ഞാൻ പേഴ്സ് തുറന്നു അഞ്ഞൂറിൻ്റെ നോട്ട് കൊടുത്തു.. ബാക്കി മഞ്ജു തന്നപ്പോൾ ഞാൻ പറഞ്ഞു..
അത് നടയിൽ വച്ച് കൊടുക്ക്..
എല്ലാം കഴിഞ്ഞ് ഞങൾ തിരിഞ്ഞു നടക്കുന്നതിനിടക്ക് മഞ്ജുവിനൊടു ഞാൻ കാര്യം പറഞ്ഞു..
നമുക്ക് പുറകിൽ നിന്നിരുന്ന ആളുകളെ അറിയുമോ..
അറിയാം .. മിത്തൂ ഏട്ടാ...
നിൻ്റെ പേരും , അച്ഛൻ്റെ പേരും ഒക്കെ പറയുന്നുണ്ട്....
ഓ.. അതാണോ .. വിഷയം..
മിത്തൂ ഏട്ടൻ വാ... എന്നും പറഞ്ഞു എൻ്റ കൈ പിടിച്ചു
💬 Comments
View all comments