0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 4 [Zoro]

Author : Zoro Read All Parts 440

പറ... മെല്ലെ മെല്ലെ അവനെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി കൊടുക്കാം..””””

അവൾ അവനെ കണ്ണ് തുറന്നു കണ്ട പാടെ ഉള്ളില്‍ ഉള്ള സങ്കടവും സന്തോഷവും ഒക്കെ കൂടി കലര്‍ന്ന അവൾ കരഞ്ഞു കൊണ്ട് അവന്റെ അടുക്കൽ ഓടി... അവനെ കെട്ടിപ്പിടിച്ചു കരഞ്ഞു.... അവളുടെ വിഷമം കുറയുന്നത് വരെ..

(ആദിയിലൂടെ)

ആദ്യത്തെ ഒരാഴ്‌ച എനിക്ക് ആരുടെയെങ്കിലും സഹായം ഇല്ലാതെ നടക്കുവാന്‍ സാധിച്ചില്ല.. ചെറുപ്പത്തില്‍ ഒരു അമ്മ കുട്ടിയെ എങ്ങനെ നടത്തം പഠിപ്പിക്കണം അത് പോലെ എന്റെ ചേച്ചി എന്നെ നടക്കുവാന്‍ പഠിപ്പിച്ചു...

ഇത് എന്റെ രണ്ടാം ജന്മം ആണ്, അവന്‍ എന്നെ അത്രയ്ക്കും ശക്തിയില്‍ ആണോ തല്ലിയത്.... ഒന്നും എനിക്ക് അങ്ങോട്ട് ഓര്‍മ വരുന്നില്ലല്ലോ.....

ചേച്ചി ഈ സ്റ്റിക്ക് എടുത്തേ... ഞാൻ ഒന്നു പുറത്ത്‌ പോയിട്ട് വരാം....”””

എന്റെ പൊന്നു കൊച്ചേ നിനക്ക് തന്നെ ഇവിടെ തന്നെ നടക്കാൻ ഒരാളുണ്ട് സഹായം വേണം അതിന്റെ ഇടക്ക് നീ പുറത്ത് പോയാല്‍.... അതും നല്ല മഞ്ഞ് പെയ്യുന്ന ഈ സമയത്ത്‌.. “””””

ചേച്ചി ഞാൻ ഒരു കാര്യം ചോദിക്കട്ടെ അന്ന് എനിക്ക് ആ അടികൊണ്ട് ശെരിക്കും കോമ പോയോ.... അത്രക്ക് ഉള്ളോ എന്റെ ബോഡി..... “””.

ആദ്യം ഒന്ന് പകച്ച് പോയെങ്കിലും... അവൾ മറുപടി നല്‍കി... ഒരു ബോഡിബിൽടഡർ വന്നിരിക്കുന്നു... ഒന്ന് കണ്ണ് തുറന്നു നോക്ക് ചെക്കാ നിനക്ക് നേരാംവണ്ണം ഇപ്പൊ ഇറച്ചി കൂടി ഇല്ല.....അവന്റെ തല്ലിന് നീ വീണതിൽ എനിക്ക് അതിൽ വലിയ അദ്ഭുതം ഒന്നും തോന്നിയില്ല...... “””””

എന്നെ അങനെ കൊച്ചാക്കുകയെന്നും വേണ്ട ഞാൻ അവനെ കണ്ടിരുന്നെ ആദ്യം അവനാകും കോമയിൽ പോകുന്നത്.... എന്നെയും അജുവിനെ യും കൂടെ അല്ലെ തല്ലിയത് അതും ഇല്ലാത്ത ഒരു കാരണം പറഞ്ഞ് കൊണ്ട്‌.... ചേച്ചി അല്ലെ പറഞ്ഞത് എന്നെയും അജുവിനെയും പോലീസ് വെറുതെ വിട്ടെന്ന്... അപ്പൊ അവര്‍ക്ക് എതിരെ കേസ് ഉണ്ടാവില്ലേ എന്നെ കോമയിൽ ആക്കിയതിന്...

അത് ഒന്നും ഞാൻ അറിയില്ല.... അതൊക്കെ ഞമ്മളെ അച്ഛനും നിന്റെ ഫ്രണ്ട് രാജു കൂടിയാണ് ഒത്തു തീര്‍പ്പ് ആക്കിയത്......

ശെരിക്കും രാജുവോ..... ഡി ചേച്ചി

💬 Comments

View all comments