Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 4 [Zoro]
അങ്ങോട്ട് ഓര്‍മ വരുന്നില്ലല്ലോ.....
ചേച്ചി ഈ സ്റ്റിക്ക് എടുത്തേ... ഞാൻ ഒന്നു പുറത്ത് പോയിട്ട് വരാം....”””
എന്റെ പൊന്നു കൊച്ചേ നിനക്ക് തന്നെ ഇവിടെ തന്നെ നടക്കാൻ ഒരാളുണ്ട് സഹായം വേണം അതിന്റെ ഇടക്ക് നീ പുറത്ത് പോയാല്‍.... അതും നല്ല മഞ്ഞ് പെയ്യുന്ന ഈ സമയത്ത്.. “””””
ചേച്ചി ഞാൻ ഒരു കാര്യം ചോദിക്കട്ടെ അന്ന് എനിക്ക് ആ അടികൊണ്ട് ശെരിക്കും കോമ പോയോ.... അത്രക്ക് ഉള്ളോ എന്റെ ബോഡി..... “””.
ആദ്യം ഒന്ന് പകച്ച് പോയെങ്കിലും... അവൾ മറുപടി നല്‍കി... ഒരു ബോഡിബിൽടഡർ വന്നിരിക്കുന്നു... ഒന്ന് കണ്ണ് തുറന്നു നോക്ക് ചെക്കാ നിനക്ക് നേരാംവണ്ണം ഇപ്പൊ ഇറച്ചി കൂടി ഇല്ല.....അവന്റെ തല്ലിന് നീ വീണതിൽ എനിക്ക് അതിൽ വലിയ അദ്ഭുതം ഒന്നും തോന്നിയില്ല...... “””””
എന്നെ അങനെ കൊച്ചാക്കുകയെന്നും വേണ്ട ഞാൻ അവനെ കണ്ടിരുന്നെ ആദ്യം അവനാകും കോമയിൽ പോകുന്നത്.... എന്നെയും അജുവിനെ യും കൂടെ അല്ലെ തല്ലിയത് അതും ഇല്ലാത്ത ഒരു കാരണം പറഞ്ഞ് കൊണ്ട്.... ചേച്ചി അല്ലെ പറഞ്ഞത് എന്നെയും അജുവിനെയും പോലീസ് വെറുതെ വിട്ടെന്ന്... അപ്പൊ അവര്‍ക്ക് എതിരെ കേസ് ഉണ്ടാവില്ലേ എന്നെ കോമയിൽ ആക്കിയതിന്...
അത് ഒന്നും ഞാൻ അറിയില്ല.... അതൊക്കെ ഞമ്മളെ അച്ഛനും നിന്റെ ഫ്രണ്ട് രാജു കൂടിയാണ് ഒത്തു തീര്‍പ്പ് ആക്കിയത്......
ശെരിക്കും രാജുവോ..... ഡി ചേച്ചി നീ ചുമ്മാ പുളു അടിക്കല്ലെ.... അവനെ ആരാണ് അറിയിച്ചത്... അവന്‍ ഞങ്ങളിൽ ആര്കെങ്കിലും എന്തെങ്കിലും പറ്റിയാൽ അതിന് കാരണക്കാരന്‍ ആയ ആരെയും വിടില്ല.. അതിപ്പോ ആരായാലും...... “”””
💬 Comments
View all comments